ത്രിവർണമണിഞ്ഞ് ചെറുതോണി അണക്കെട്ട്; അപൂർവ കാഴ്ച 

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു._ തൊടുപുഴ  കനത്ത മഴയെ തുടർന്ന് തുറന്നുവിട്ട ഇടുക്കി ചെറുതോണി അണക്കെട്ട്ത്രിവർണമണിഞ്ഞു. അണക്കെട്ടിൽ നിന്ന് ഒഴുകുന്ന വെള്ളത്തിലാണ് പ്രത്യേക വെളിച്ചസംവിധാനത്തോടെ ദേശീയ പതാകയുടെ നിറങ്ങൾ ചാർത്തിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻരാത്രി 11ഓടെ ഇതിൻ്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.  75 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കിയത്രിവർണ പതാക എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ്ഇടുക്കി അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നത്. മൂന്ന് ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളത്തിലാണ്ദേശീയ പതാകയുടെ നിറങ്ങൾ പ്രതിഫലിച്ചത്.

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കൂറ്റനാട്ട് കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചു ബൈക്ക്യാത്രികനടക്കം രണ്ടുപേർക്ക് സാരമായി പരിക്കേറ്റു  

കൂറ്റനാട് : ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവരുടെ വാഹനം  കൂറ്റനാട് അപകടത്തിൽപെട്ടതിനെത്തുടര്ന്ന് രണ്ടുപേർക്ക് പരിക്കേറ്റു കൂറ്റനാട്  ബസ്‌ സ്റ്റാൻഡിനുസമീപമാണ്   വഴിതെറ്റിവന്നകാർ  രണ്ട് ബൈക്കുകളിടിച്ചുതകർത്തത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടംസംഭവിച്ചത്.  അപകടത്തിൽ  ബുള്ളറ്റിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി അബ്ദുൾ ലത്തീഫിനെ (30) ഗുരുതരപരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽപ്പാദം അറ്റുപോയഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.  മലപ്പുറംസ്വദേശികളെ കൊച്ചിഎയർപ്പോർട്ടിൽ ഇറക്കിയശേഷം ഗൂഗിൾമാപ്പ് നോക്കി തിരിച്ച് മലപ്പുറത്തേക്കുപോയ കാർപെരുമ്പിലാവിൽനിന്ന് റൂട്ട് മാറി ചാലിശ്ശേരി-കൂറ്റനാട് പാതയിലെത്തി. കൂറ്റനാട് ബസ്‌സ്റ്റാൻഡ്കഴിഞ്ഞപ്പോൾ വഴി തെറ്റിയതായി സംശയംതോന്നിയ ഡ്രൈവർ മറ്റ് വാഹനയാത്രക്കാരോട്വഴിചോദിച്ചറിഞ്ഞ് യാത്ര തുടർന്നു. എന്നാൽ, കൂറ്റനാട് ബസ് സ്റ്റാൻഡിന് മുൻവശത്ത് എത്തിയപ്പോൾഗൂഗിൾ മാപ്പിൽ സ്റ്റാൻഡിനടുത്തുള്ള ചെറിയവഴിയിലേക്ക്‌ തിരിയാൻ നിർദേശം ലഭിച്ചു. വാഹനംപെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതും എതിരെവന്ന ബുള്ളറ്റിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെത്രെ. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരിന്തൽമണ്ണ സ്വദേശി വൈശാഖിനെ (24) കൂറ്റനാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇദ്ദേഹത്തിന് കാര്യമായ പരിക്കില്ല. ടാക്‌സിയിലുണ്ടായിരുന്നകോഴിക്കോട് നല്ലളം സ്വദേശിയായ ഡ്രൈവർ നൗഫലും  മറ്റുരണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറും ബുള്ളറ്റും ഭാഗികമായി തകർന്നു.  എ.എസ്.ഐ. ജോൺസന്റെ നേതൃത്വത്തിൽചാലിശ്ശേരിപോലീസ് സ്ഥലത്തെത്തി. പട്ടാമ്പി-കൂറ്റനാട് പാതയിലുണ്ടായ ഗതാഗത തടസ്സംമുക്കാൽമണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു.

എടപ്പാൾ ജംഗ്ഷനിൽ റൗണ്ട് എബൗട്ട് നിർമ്മാണം ആരംഭിച്ചു 

എടപ്പാൾ: എടപ്പാൾ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി മേൽപ്പാലത്തിന് താഴെ റൗണ്ട്എബൗട്ട് നിർമ്മാണം ആരംഭിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് റൗണ്ട് എബൗട്ട് നിർമ്മിക്കുന്നത് മേൽപാലത്തിന് താഴെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പോകുന്നത് അപകട സാധ്യതകൂടുതലാണ്.ഇത് ഒഴിവാക്കുന്നതിനാണ് റൗണ്ട് എബൗട്ട് നിർമ്മിച്ച് ഗതാഗതം നിയന്ത്രിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ മേൽപാലത്തിന് താഴെയുള്ള ഗതാഗത കുരുക്കിന്പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 

വളാഞ്ചേരി: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കൻഡറിസ്കൂളിലെ  എൻഎസ്എസ് യൂണിറ്റ് യുദ്ധവിരുദ്ധ സംഗമം  നടത്തി.  

പ്രിൻസിപ്പൽ ശ്രീമതി ഫാത്തിമ കുട്ടി എംപി  യുദ്ധവിരുദ്ധ സന്ദേശം അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച്സമാധാനത്തിന്റെ പ്രതീകങ്ങളായ പ്രാവുകളെ പറത്തുകയും ഉണ്ടായി. വൈസ് പ്രിൻസിപ്പൽ ശ്രീമതിസി ആർ ശ്രീജ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫ്രോയിഡ് ഫ്രാൻസിസ് പി , എൻസിസിഓഫീസർ ശ്രീ ശിഹാബുദ്ദീൻ പി , എസ് പി സി ഇൻ ചാർജ് ശ്രീ. കെ ടി സജിത് , പിടിഎ മെമ്പർ ശ്രീനാലകത്ത് കരിം എന്നിവർ സംസാരിച്ചു.  സമാധാന റാലി പിടിഎ പ്രസിഡൻറ് ശ്രീ നസീർ തിരൂർക്കാട് ഫ്ലാഗ് ഓഫ് ചെയ്തു റാലിയിൽഎൻഎസ്എസ്, എസ് പി സി , എൻസിസി വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി.

പൊന്നാനിയിലൊരുങ്ങി; പതിനാറായിരത്തോളം ദേശീയപതാകകൾ. 

പൊന്നാനി : ദേശീയപതാക നിർമാണത്തിൽ സജീവമായിരിക്കുകയാണ് താലൂക്കിലെ ഏതാനുംകുടുംബശ്രീ യൂണിറ്റുകൾ. പതിനാറായിരത്തിലധികം പതാകകൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞു. പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്കുകളിലായി അഞ്ചോളം യൂണിറ്റുകളിലായാണ് ഹർ ഘർ തിരംഗകാമ്പയിനിന്റെ ഭാഗമായുള്ള പതാകനിർമാണം പുരോഗമിക്കുന്നത്. മാറഞ്ചേരിയിലെ സംസ്കൃതി ഓർഗാനിക് പാക്സ്, പാലപ്പെട്ടിയിലെ സ്റ്റിച്ചിങ് സ്റ്റെൽ, പൊന്നാനിയിലെനിള ഗാർമെന്റ്‌സ്, ലാവന്റെർ, എക്കോ ഗ്രീൻ തുടങ്ങി യൂണിറ്റുകളിലായി 27 പേരടങ്ങുന്ന സംഘമാണ്പതാകനിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഈമാസം ഒന്നിനാണ് പതാകനിർമാണം ആരംഭിച്ചത്. പ്രതിദിനം ആയിരത്തോളം പതാകകളാണ്വിവിധ യൂണിറ്റുകളിലായി നിർമിക്കുന്നതെന്ന് ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ടി.എസ്. വിദ്യ, വിൻസി എന്നിവർ പറഞ്ഞു. കോട്ടൺ, പോളി കോട്ടൺ എന്നിങ്ങനെ രണ്ടുതരം തുണികളിലാണ് പതാകകൾ നിർമിക്കുന്നത്. തിരുപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് എന്നിവിടങ്ങളിൽ നിന്ന്‌ കൊണ്ടുവരുന്ന തുണി വിവിധഅളവുകളിൽ തയ്‌ച്ചെടുത്ത് ഓരോ സ്ഥാപനങ്ങളിലേക്കുമായി കൊടുത്തയയ്ക്കുകയാണ് കുടുംബശ്രീയൂണിറ്റുകൾ ചെയ്യുന്നത്. പതാകയൊന്നിന് 28 രൂപയാണ് വില. സ്കൂളുകൾ, പഞ്ചായത്ത്, സർക്കാർ-അർധസർക്കാർസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച ഓർഡർ അനുസരിച്ചാണ് പതാകകൾ കൈമാറുക. ബുധനാഴ്ചയോടെ പതാകകളെല്ലാം വിതരണത്തിന് തയ്യാറാകും.

വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായപരിപടികൾ സംഘടിപ്പിച്ചു. 

ചങ്ങരംകുളം: വ്യാപാരി ദിനത്തോടനുബന്ധിച്ച്   ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽവിപുലമായ പരിപടികൾ സംഘടിപ്പിച്ചു. ആദ്യകാല വ്യാപാരികളെ ആദരിക്കുകയും, പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക്ക് സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്തു. ചങ്ങരംകുളത്തെ ദീർഘകാല ക്ലീനിംഗ്  തൊഴിലാളിയായ സഹോദരിയെ ആദരിക്കുകയും, സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി മധുര പലഹാര വിതരണവുംനടത്തി. യൂണിറ്റ് പ്രസിഡന്റ് പി.പി ഖാലിദ് പതാക ഉയർത്തി. ചടങ്ങിൽ ഒ.മൊയ്തുണ്ണി, ഉമ്മർകുളങ്ങര, ടി.കൃഷ്ണൻ നായർ, ഉസ്മാൻ പന്താവൂർ, കെ.വി ഇബ്രാഹിം കുട്ടി, അബൂബക്കർ ഹാജിമംഗളോദയം, രാധാകൃഷ്ണൻ ഗീതാ ഹോട്ടൽ, മമ്മി കരിം സ്റ്റോർ, വർദപ്പൻ തുടങ്ങിയ പഴയ കാലവ്യാപാരികളും സംസാരിച്ചു.

ഓട്ടോഗ്രാഫ്” സൗഹൃദ സംഗമം നടത്തി. 

ചങ്ങരംകുളം: കോക്കൂർ ഗവ.ഹൈസ്ക്കൂൾ 1981-82 എസ് എസ് എൽ സി ബാച്ച് കുടുംബസംഗമം"ഓട്ടോഗ്രാഫ്" ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻസി.വി ഹുസൈൻ അധ്യക്ഷനായിരുന്നു. കെ.വി മുഹമ്മദ്, സി.എസ് മോഹൻ ദാസ്, എം.എം വീരാൻകോയ, പി.കെ വിജയൻ, പി.പി രാജൻ, പിടിഎ പ്രസിഡണ്ട് പി.പി സക്കീർ, പി.എ മൂസ, പി.ഐമുഹമ്മദുകുട്ടി, എന്നിവർ സംസാരിച്ചു.ഗുരുവന്ദനം, സൗഹൃദ സദസ്സ്, ഗസൽ, എന്നിവയുംഅരങ്ങേറി. എം.കെ നസീർ സ്വാഗതവും, കെ.വി ഹമീദ് നന്ദിയും പറഞ്ഞു.

*നടുവട്ടത്തെ ചെണ്ടുമല്ലി പൂ കൃഷി വിളവെടുത്തു.* 

എടപ്പാൾ: നടുവട്ടത്തെ ചെണ്ടുമല്ലി പൂ കൃഷി വിളവെടുത്തു. പ്രശസ്ത സാഹിത്യകാരൻ ആലംകോട്ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എൻ ഉദയൻ അധ്യക്ഷത വഹിച്ചു. വട്ടംകുളംഗ്രാമപഞ്ചായത്ത് അംഗം കെ.പി റാബിയ കൃഷി ഓഫീസർ ഗായത്രി, ഇ.വി അനീഷ്, ഓവർസിയർമാരായ ഷമീർ, നിഖിൽ തുടങ്ങിയവരും പി.വി ബൈജു, അനിയൻ നമ്പൂതിരി, ജയശ്രീകരുവാട്ടുമന തുടങ്ങിയവർ സംബന്ധിച്ചു. പട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കെ.പി റാബിയുടെനേതൃത്വത്തിലുള്ള സംഘമാണ് കൃഷിയിറക്കിയത്.