ചങ്ങരംകുളം: വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽവിപുലമായ പരിപടികൾ സംഘടിപ്പിച്ചു. ആദ്യകാല വ്യാപാരികളെ ആദരിക്കുകയും, പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക്ക് സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്തു.
ചങ്ങരംകുളത്തെ ദീർഘകാല ക്ലീനിംഗ് തൊഴിലാളിയായ സഹോദരിയെ ആദരിക്കുകയും, സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി മധുര പലഹാര വിതരണവുംനടത്തി. യൂണിറ്റ് പ്രസിഡന്റ് പി.പി ഖാലിദ് പതാക ഉയർത്തി. ചടങ്ങിൽ ഒ.മൊയ്തുണ്ണി, ഉമ്മർകുളങ്ങര, ടി.കൃഷ്ണൻ നായർ, ഉസ്മാൻ പന്താവൂർ, കെ.വി ഇബ്രാഹിം കുട്ടി, അബൂബക്കർ ഹാജിമംഗളോദയം, രാധാകൃഷ്ണൻ ഗീതാ ഹോട്ടൽ, മമ്മി കരിം സ്റ്റോർ, വർദപ്പൻ തുടങ്ങിയ പഴയ കാലവ്യാപാരികളും സംസാരിച്ചു.










