/ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കൂറ്റനാട്ട് കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചു ബൈക്ക്യാത്രികനടക്കം രണ്ടുപേർക്ക് സാരമായി പരിക്കേറ്റു  

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കൂറ്റനാട്ട് കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചു ബൈക്ക്യാത്രികനടക്കം രണ്ടുപേർക്ക് സാരമായി പരിക്കേറ്റു  

കൂറ്റനാട് : ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവരുടെ വാഹനം  കൂറ്റനാട് അപകടത്തിൽപെട്ടതിനെത്തുടര്ന്ന് രണ്ടുപേർക്ക് പരിക്കേറ്റു കൂറ്റനാട്  ബസ്‌ സ്റ്റാൻഡിനുസമീപമാണ്   വഴിതെറ്റിവന്നകാർ  രണ്ട് ബൈക്കുകളിടിച്ചുതകർത്തത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടംസംഭവിച്ചത്

അപകടത്തിൽ  ബുള്ളറ്റിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി അബ്ദുൾ ലത്തീഫിനെ (30) ഗുരുതരപരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകാൽപ്പാദം അറ്റുപോയഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.  മലപ്പുറംസ്വദേശികളെ കൊച്ചിഎയർപ്പോർട്ടിൽ ഇറക്കിയശേഷം ഗൂഗിൾമാപ്പ് നോക്കി തിരിച്ച് മലപ്പുറത്തേക്കുപോയ കാർപെരുമ്പിലാവിൽനിന്ന് റൂട്ട് മാറി ചാലിശ്ശേരികൂറ്റനാട് പാതയിലെത്തികൂറ്റനാട് ബസ്‌സ്റ്റാൻഡ്കഴിഞ്ഞപ്പോൾ വഴി തെറ്റിയതായി സംശയംതോന്നിയ ഡ്രൈവർ മറ്റ് വാഹനയാത്രക്കാരോട്വഴിചോദിച്ചറിഞ്ഞ് യാത്ര തുടർന്നുഎന്നാൽകൂറ്റനാട് ബസ് സ്റ്റാൻഡിന് മുൻവശത്ത് എത്തിയപ്പോൾഗൂഗിൾ മാപ്പിൽ സ്റ്റാൻഡിനടുത്തുള്ള ചെറിയവഴിയിലേക്ക്‌ തിരിയാൻ നിർദേശം ലഭിച്ചുവാഹനംപെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതും എതിരെവന്ന ബുള്ളറ്റിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെത്രെസ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരിന്തൽമണ്ണ സ്വദേശി വൈശാഖിനെ (24) കൂറ്റനാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇദ്ദേഹത്തിന് കാര്യമായ പരിക്കില്ലടാക്‌സിയിലുണ്ടായിരുന്നകോഴിക്കോട് നല്ലളം സ്വദേശിയായ ഡ്രൈവർ നൗഫലും  മറ്റുരണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടുകാറും ബുള്ളറ്റും ഭാഗികമായി തകർന്നു.  .എസ്.ജോൺസന്റെ നേതൃത്വത്തിൽചാലിശ്ശേരിപോലീസ് സ്ഥലത്തെത്തിപട്ടാമ്പികൂറ്റനാട് പാതയിലുണ്ടായ ഗതാഗത തടസ്സംമുക്കാൽമണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു.