/പൊന്നാനിയിലൊരുങ്ങി; പതിനാറായിരത്തോളം ദേശീയപതാകകൾ. 

പൊന്നാനിയിലൊരുങ്ങി; പതിനാറായിരത്തോളം ദേശീയപതാകകൾ. 

പൊന്നാനി : ദേശീയപതാക നിർമാണത്തിൽ സജീവമായിരിക്കുകയാണ് താലൂക്കിലെ ഏതാനുംകുടുംബശ്രീ യൂണിറ്റുകൾപതിനാറായിരത്തിലധികം പതാകകൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞുപെരുമ്പടപ്പ്പൊന്നാനി ബ്ലോക്കുകളിലായി അഞ്ചോളം യൂണിറ്റുകളിലായാണ് ഹർ ഘർ തിരംഗകാമ്പയിനിന്റെ ഭാഗമായുള്ള പതാകനിർമാണം പുരോഗമിക്കുന്നത്.

മാറഞ്ചേരിയിലെ സംസ്കൃതി ഓർഗാനിക് പാക്സ്പാലപ്പെട്ടിയിലെ സ്റ്റിച്ചിങ് സ്റ്റെൽപൊന്നാനിയിലെനിള ഗാർമെന്റ്‌സ്ലാവന്റെർഎക്കോ ഗ്രീൻ തുടങ്ങി യൂണിറ്റുകളിലായി 27 പേരടങ്ങുന്ന സംഘമാണ്പതാകനിർമാണത്തിലേർപ്പെട്ടിരിക്കുന്നത്.

ഈമാസം ഒന്നിനാണ് പതാകനിർമാണം ആരംഭിച്ചത്പ്രതിദിനം ആയിരത്തോളം പതാകകളാണ്വിവിധ യൂണിറ്റുകളിലായി നിർമിക്കുന്നതെന്ന് ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ടി.എസ്വിദ്യവിൻസി എന്നിവർ പറഞ്ഞു.

കോട്ടൺപോളി കോട്ടൺ എന്നിങ്ങനെ രണ്ടുതരം തുണികളിലാണ് പതാകകൾ നിർമിക്കുന്നത്തിരുപ്പൂർതമിഴ്നാട്ടിലെ ഈറോഡ് എന്നിവിടങ്ങളിൽ നിന്ന്‌ കൊണ്ടുവരുന്ന തുണി വിവിധഅളവുകളിൽ തയ്‌ച്ചെടുത്ത് ഓരോ സ്ഥാപനങ്ങളിലേക്കുമായി കൊടുത്തയയ്ക്കുകയാണ് കുടുംബശ്രീയൂണിറ്റുകൾ ചെയ്യുന്നത്.

പതാകയൊന്നിന് 28 രൂപയാണ് വിലസ്കൂളുകൾപഞ്ചായത്ത്സർക്കാർഅർധസർക്കാർസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച ഓർഡർ അനുസരിച്ചാണ് പതാകകൾ കൈമാറുക.

ബുധനാഴ്ചയോടെ പതാകകളെല്ലാം വിതരണത്തിന് തയ്യാറാകും.