ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം പിറന്നാൾ ചെഗുവേര സെന്ററിൽ ആഘോഷിച്ചു ഫോറംരക്ഷാധികാരിയും , I MA പ്രസിഡണ്ടുമായ ഡോ. N. മുഹമ്മദാലി പതാക ഉയർത്തി 

. ഫോറം പ്രസി: VPM. സാലിഹ് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോർഡിനേറ്റർപ്രഭാകരൻ സ്വാഗതവും, ജസെക്രട്ടറി അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു: ഭാരവാഹികളായമോഹൻ കുമാർA. ഗഫൂർ Kp, ശശി മാമ്പറ്റ , സുരേഷ് മലയത്ത് എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും നടന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു 

എടപ്പാൾ: അഖിലേന്ത്യാ ജനാധിപത്യ   മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ എടപ്പാൾ, കോലളമ്പ് മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. എടപ്പാൾ മേഖലാ കമ്മിറ്റി പ്രസിഡണ്ടായി ഷഫ്‌ലകരിമ്പിലിനെയും സെക്രട്ടറിയായി കെ വി ഷീനയെയും  ട്രഷററായി  റജീന പി പി യേയുംതിരഞ്ഞെടുത്തു. കോലൊളമ്പ് മേഖലാ പ്രസിഡണ്ടായി സജ്ന എൻ വി യേയും  സെക്രട്ടറിയായി എൻഷീജയേയും ട്രഷററായി ശോഭനയെയും തിരഞ്ഞെടുത്തു.

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും ഗവ: ആയുർവേദ ഡിസ്പെൻസറി ഒതളൂരുംസംയുക്തമായി പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജി എൽ പിഎസ് ചിയ്യാനൂരിൽ വെച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ആലംകോട്ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി ഷഹീർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രഭിത, വാർഡ് മെമ്പർമാരായ നിംന ചെമ്പ്ര , ചന്ദ്രമതി, മൈമൂന ഫാറൂഖ്, ശശിപുക്കേപുറത്ത് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ആയുർവേദ മെഡിക്കൽ ഓഫീസർഡോക്ടർ ലീന സ്വാഗതവും വാർഡ് മെമ്പർ തസ്നീം അബ്ദുൾ ബഷീർ നന്ദിയും പറഞ്ഞു. 

കാക്കിയണിഞ്ഞ് 11 വർഷം;ചങ്ങരംകുളം ആലംകോട് സ്വദേശിയായ നാസറിന് മുഖ്യമന്ത്രിയുടെപോലീസ് മെഡൽ 

ചങ്ങരംകുളം: കേരള പോലീസിന്റെ കാക്കിയണിഞ്ഞ് 11 വർഷം പൂർത്തിയാക്കുന്ന ചങ്ങരംകുളംആലംകോട് സ്വദേശിയായ നാസറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.മലപ്പുറം എംഎസ്പി യിൽപരിശീലനം പൂർത്തിയാക്കിയ ശേഷം വ ളാഞ്ചേരിയിലും പിന്നീട് പെരുമ്പടപ്പിലുമായി 10 വർഷത്തോളംസേവനം ചെയ്ത് പൊന്നാനി സ്റ്റേഷനിൽ എത്തിയ നാസർ നിരവധി കേസന്വേഷണങ്ങളിൽപങ്കാളിയാവുകയും അന്വേഷണങ്ങളിലെ മികവിന് 65 ഓളം ഗുഡ് സർവിസ് എൻട്രികളുംനേടിയിട്ടുണ്ട്.ആലംകോട് അട്ടേക്കുന്ന് സ്വദേശിയായ നാസർ കോട്ടേല വളപ്പിൽ ആലി കദീജദമ്പതികളുടെ മകനാണ് .മുക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥിയാണ് നാസർ. 

കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം സാഹിത്യകാരൻ കെ.സച്ചിതാനന്ദന് സമ്മാനിച്ചു .

പൊന്നാനി: കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് കെ.സച്ചിതാനന്ദൻ പുതിയിരുത്തിയിൽ നടന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളത്തിൽ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നുഅദ്ദേഹം. കൊളാടി പുരസ്കാരം ലഭിച്ച മുൻകാല പ്രതിഭകൾക്കൊപ്പം തന്റെ പേര് കൂടി എഴുതിചേർക്കപ്പെട്ടത് മുജ്ജൻമ സുകൃതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന റവന്യു വകുപ്പ് മന്ത്രികെ. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറിപി.രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി.പി.സുനീർഅധ്യക്ഷനായി.ആലംകോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.അജിത്കൊളാടി,ഇ.എം.സതീശൻ,എ.കെ.ജബാർ, പി.പി. ഹനീഫ,അബ്ദുൾ സലീം,സുബൈദ ബക്കർതുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഒ.എം. ജയപ്രകാശ് നന്ദി അറിയിച്ചു. 

അപകടഭീഷണിയായി ജീർണിച്ച കെട്ടിടം; പൊളിച്ചുമാറ്റാൻ തയ്യാറാകാതെ ഉടമകൾ 

പൊന്നാനി: ശക്തമായ കാറ്റടിച്ചാൽ നിലം പൊത്താൻ സാധ്യതയുള്ള പൊന്നാനി അങ്ങാടിപ്പാലത്തിന്സമീപത്തെ കെട്ടിടം അപകടഭീഷണിയുയർത്തുന്നു. കാലപ്പഴക്കംമൂലം പാതി തകർന്ന കെട്ടിടമാണ്അപായഭീഷണി ഉയർത്തിനിൽക്കുന്നത്. പൊന്നാനി അങ്ങാടിപ്പാലത്തിന് കിഴക്കുഭാഗത്ത് നിൽക്കുന്നകെട്ടിടത്തിന്‍റെ പല ഭാഗങ്ങളും തകർന്നനിലയിലാണ്.  ആയിരക്കണക്കിന് വാഹനങ്ങളും കാൽനടക്കാരും കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ ഈകെട്ടിടം തകർന്നാൽ വലിയ ദുരന്തമാണുണ്ടാവുക. കെട്ടിടത്തിന് മുന്നിൽ വൈദ്യുതിപോസ്റ്റുള്ളതിനാൽ ദുരന്തമുണ്ടായാൽ ആഘാതം ഇരട്ടിയാകും. കെട്ടിടത്തിന് പിന്നിൽആൾതാമസമുള്ള വീടുമുണ്ട്. കെട്ടിടത്തിന്‍റെ അപകടാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻകഴിയാത്ത സ്ഥിതിയിലാണ് കുടുംബം. തകർച്ചയിലായ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്വർഷങ്ങൾക്കുമുമ്പുതന്നെ വീട്ടുകാർ നഗരസഭാധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും കെട്ടിടംപൊളിച്ചെന്നാണ് ഉടമകൾ മറുപടി നൽകിയത്.  കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ ഓരോന്നും വീടിന് പിൻവശത്തേക്ക് വീഴുന്നെന്നാണ് വീട്ടുകാർപറയുന്നത്. പലതവണ കെട്ടിട ഉടമകളോട് നേരിട്ട് പരാതിപ്പെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻനടപടിയായിട്ടില്ല. അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ജില്ല കലക്ടർക്കും പരാതിനൽകിയിരുന്നു. വിഷയത്തിൽ ജില്ല ഭരണകൂടം ഇടപെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻ തയാറായിട്ടില്ല.  

ചങ്ങരംകുളത്ത് പുതുതായി നിർമിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കും. 

ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പുതുതായിചങ്ങരംകുളത്ത് നിർമിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി  ഉദ്ഘാടനവും ശിലാസ്ഥാപനവുംനിർവഹിക്കും. പി.നന്ദകുമാർ എം എൽ എ, ആലംകോട് ലീലാകൃഷ്ണൻ എന്നിവർമുഖ്യാഥിതികളായി പങ്കെടുക്കും.  വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, വ്യാപാരികളുടെ ഉന്നമനവും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻകെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ കഴിയുമെന്നും നേതാക്കൾ പറഞ്ഞു. ചങ്ങരംകുളംമദർ ഹോസ്പിറ്റലിന് സമീപത്തായി സ്വന്തമായി വാങ്ങിയ 20 സെന്റ് സ്ഥലത്ത് 3 നിലകളിലായി രണ്ട്ഘട്ടങ്ങളിലായി മൂന്നര കോടി രൂപ ചിലവിട്ടാണ് വ്യാപാര ഭവന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കംകുറിക്കുന്നത്. പി.പി ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കെ.വി ഇബ്രാഹിം, ഉസ്മാൻ പന്താവൂർതുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

*കെഎസ്ആർടിസി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു* വിനോദ സഞ്ചാരികൾക്കായി വയനാട് ജില്ലയിൽ കെ.എസ്.ആർടിസി നൈറ്റ് ജംഗിൾ സഫാരിആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ്സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുക. സഞ്ചാരികൾക്ക് രാത്രികാല വന യാത്രയാണ് നൈറ്റ് ജംഗിൾ സഫാരി നൽകുക. ബത്തേരിഡിപ്പോയിൽ നിന്നു തുടങ്ങുന്ന യാത്ര പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരത്തിലാണ്. വൈകുന്നേരം 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ഒരാളിൽ നിന്ന്300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. ബത്തേരി ഡിപ്പോയിലെ വിവിധ പദ്ധതികൾ മന്ത്രിആന്റണി രാജു ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ ചിലവിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനായി ബഡ്ജറ്റ് ടൂറിസം സെൽസ്ലീപ്പർ ബസുകളും സജ്ജമാക്കി. ആധുനിക സൗകര്യങ്ങളോടു കൂടിയ എസി ഡോർമെറ്ററികളാണ്സ്ലീപ്പർ ബസ്സിലുള്ളത്. സഞ്ചാരികൾക്ക് 150 രൂപ നിരക്കിൽ സ്ലീപ്പർ ബസ് ഉപയോഗിക്കാം. ബത്തേരിഡിപ്പോയിൽ ഇത്തരത്തിൽ മൂന്ന് ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്.