വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരി : സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ പഴയ സർക്കിൾ ഓഫീസിന് സമീപം വെച്ചുണ്ടായ അപകടത്തിൽ കാവുംപുറം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യംകാവുംപുറം ഉണ്ണിയേങ്ങൽ വീട്ടിൽ യൂസഫ് സൈനബ ദമ്പതികളുടെ മകൾ ജുമൈല (23) യാണ് മരണപ്പെട്ടത്. വളാഞ്ചേരിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് മോട്ടോർസൈക്കിൾ പോകുമ്പോൾ തൊട്ട് മുൻപിൽ ഉണ്ടായിരുന്ന കാറിൽ…

ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് വെറും ആറര മണിക്കൂര്‍; വന്ദേഭാരത് വരുന്നു

ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് വെറും ആറര മണിക്കൂര്‍; വന്ദേഭാരത് വരുന്നു...* ദക്ഷിണേന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ-ബെംഗളൂരു-മൈസൂരുവന്ദേഭാരത് എക്സ്പ്രസ് ഈ നവംബർ 11ന് ട്രാക്കിലിറങ്ങും. ഇതോടെ ചെന്നൈയില്‍ നിന്ന്മൈസൂരിലേക്ക് വെറും ആറര മണിക്കൂറിനുള്ളില്‍ എത്താം. ഇന്ത്യയിൽ നിലവില്‍ സർവീസ്നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണിത്. എക്സിക്യൂട്ടിവ്, ഇക്കണോമി കാർ എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതില്‍ ഉണ്ടാവുക. ഇവയില്‍എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളുമുണ്ടാകും. 

ആലംകോട് സ്വദേശി നാസർ മുഖ്യമന്ത്രിയിൽ നിന്ന് കേരളപോലീസ് മെഡൽ സ്വീകരിച്ചു

ചങ്ങരംകുളം: കേരള പോലീസിന്റെ കാക്കിയണിഞ്ഞ് 11 വർഷം പൂർത്തിയാക്കുന്ന ചങ്ങരംകുളംആലംകോട് സ്വദേശിയായ നാസർ മുഖ്യമന്ത്രിയിൽ നിന്ന് പോലീസ് മെഡൽഏറ്റുവാങ്ങി.വളാഞ്ചേരിയിലും പിന്നീട് പെരുമ്പടപ്പിലുമായി 10 വർഷത്തോളം സേവനം ചെയ്ത്പൊന്നാനി സ്റ്റേഷനിൽ എത്തിയ നാസർ പ്രദേശത്തെ നിരവധി കേസന്വേഷണങ്ങളിൽ മുഖ്യപങ്കാളിയായിട്ടുണ്ട്.ആലംകോട് അട്ടേക്കുന്ന് സ്വദേശിയായ കോട്ടേല വളപ്പിൽ ആലി കദീജദമ്പതികളുടെ മകനാണ് നാസർ. 

സുരക്ഷ മിറർ സ്ഥാപിച്ചു

ചങ്ങരംകുളം: കാളാച്ചാൽ കൊടക്കാട്ടുകുന്ന് കെകെ ബോയ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച്   കൊടക്കാട്ടുകുന്ന് പ്രദേശത്തെ അപകടകരമായ വളവുകളിൽ സുരക്ഷ മിററും സ്ഥാപിച്ചു. ചങ്ങരംകുളം എ എസ് ഐ സജീവ് ഉദ്ഘാടനം ചെയ്തു. സി പി ഒ രാജേഷ് ബോധവൽക്കരണം ക്ലാസ്നയിച്ചു. വാർഡ് മെമ്പർ പി കെ അഷ്‌റഫ്‌, കാരുണ്യം പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറി പി കെഅബ്‌ദുള്ള കുട്ടി, റിട്ട പ്രിൻസിപ്പൽ ഹുസൈൻ പള്ളത്ത്, ക്ലബ്‌ പ്രസിഡന്റ്‌ അബ്ദുൽ അസീസ്, ഷമീർ, അബ്‌ദുളകുട്ടി എന്നിവർ സംസാരിച്ചു.

*പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടപകടം; അഞ്ചുപേർക്ക് പരിക്ക്.

പൊന്നാനി: പൊന്നാനി കടലിൽ മത്സ്യബന്ധനത്തിടെ പൊന്നാനി സ്വദേശി ബിനിയാം എന്നയാളുടെഉടമസ്ഥതയിലുള്ള ബാക്കിയ എന്ന ബോട്ടിലെ വലയുടെ റോപ്പ് മുനമ്പം സ്വദേശിയുടെ സെൻ്റ്ആറ്റണി എന്ന ബോട്ടിൽ കുടുങ്ങി ബാക്കിയ ബോട്ടിലെ ഇരുമ്പ് പൈപ്പ് മുറിഞ്ഞ് തൊഴിലാളികളുടെശരീരത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കുപറ്റിയ ബാക്കിയ ബോട്ടുടമ പൊന്നാനി സ്വദേശി ബിനിയാം (31), വെസ്റ്റ്ബംഗാൾ സ്വദേശികളായ പ്രസാദ് (35), ഷാജഹാൻ (35), ബൽറാം (35), സെഫുവാൻ (32), എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും കേരള അഗ്രോ മിഷനറി കോർപ്പറേഷനും ചേർന്ന് കാർഷിക യന്ത്രങ്ങൾക്ക് 50% മുതൽ 80 % വരെ സബ്സിഡി ലഭിക്കുന്നതിന് വേണ്ടി സൗജന്യ ഓൺലൈനിൻ രജിസ്ട്രേഷനും യന്ത്രങ്ങളുടെ പ്രദർശനവും ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു.

കോലത്തുപാടം കോൾപടവിലേക്ക് വിത്ത് വിതരണം നടത്തി

എടപ്പാൾ: പഞ്ചായത്തിലെ കോലത്തുപാടം കോൾ പടവിലേക്ക് കൃഷിഭവൻ മുഖേന  സൗജന്യ വിത്ത് വിതരണം നടത്തി. വാർഡ് മെമ്പർ സിവി ദേവൻ ഉദ്ഘാടനം ചെയ്തു. കോൾ പടവ്പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത് മെമ്പറും കോൾപടവ് സെക്രട്ടറിയുമായ പി.കരുണാകരൻ, കൃഷി ഓഫീസർ സുരേന്ദ്രൻ, എടപ്പാൾ വില്ലേജ്‌ഓഫീസർലാവണ്യ സാനി, കൃഷി അസിസ്റ്റന്റ് സന്തോഷ് കുമാർ  തുടങ്ങിയവർ സംബന്ധിച്ചു. കോലത്ത് ശേഖരത്ത് വത്സലന്റെ വീട്ടിൽ വെച്ചായിരുന്നു പരിപാടി.

അമയിൽ താഴം റോഡ് തുറന്നു കൊടുത്തു.

ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ കക്കിടിപ്പുറം അമയിൽതാഴം റോഡ് കോൺക്രീറ്റ് നിർമാണംപൂർത്തീകരിച്ച് നാട്ടുകാർക്ക് തുറന്നു കൊടുത്തു. പി നന്ദകുമാർ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 6 ലക്ഷം രൂപാ ചെലവിട്ടാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിൻ്റെ ഉദ്ഘാടനംപി നന്ദകുമാർ എംഎൽഎ നിർവഹിച്ചു.  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ടി രാമദാസ്, സി കെഅഷ്റഫ്, പി ടി ശ്രീധരൻ, ചന്ദ്രവതി എന്നിവർ സംസാരിച്ചു.