മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
പ്രഗത്ഭ പാന ആചാര്യൻ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു.
ചങ്ങരംകുളം: പ്രമുഖ പാന ആശാനായ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു.ഫെബ്രുവരി 23 ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന്(ഫെബ്രുവരി 25) ഉച്ചയോടെ അന്ത്യം സംഭവിച്ചു. പിതാവ് ഗോവിന്ദൻ നായരിൽ നിന്ന് കൈമാറിയ പാന എന്ന അനുഷ്ഠാനകലയെ സംരക്ഷിക്കുകയുംഅതിന്റെ പരമ്പരാഗത രൂപം നിലനിർത്തുകയും ചെയ്യുന്നതിൽ ആലങ്കോട് കുട്ടൻ നായർ നിർണായകപങ്കുവഹിച്ചിട്ടുണ്ട്. വള്ളുവനാട്ടിലെ സമൃദ്ധമായ കലാ രൂപങ്ങളിൽ ഒന്നായ പാന, കാലത്തിന്റെഒഴുക്കിൽ പെട്ട് അന്യം നിന്നു പോകാതെ അതിന്റെ യഥാർത്ഥ ആഖ്യാനപാരമ്പര്യംനിലനിറുത്തുന്നതിൽ കുട്ടൻ നായർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ക്ഷേത്രകലാരൂപങ്ങളുമായി അടുത്ത കുട്ടൻ നായർ ചെറുപ്പത്തിലേ ചെണ്ടവാദ്യത്തിൽ കഴിവ്തെളിയിച്ചിരുന്ന ഒരു നിപുണ കലാകാരൻ ആയിരുന്നു. പാനപാട്ടും അനുബന്ധ അനുഷ്ഠാനങ്ങളുംഅതിന്റെ ഭൗതികവും ആത്മീയവുമായ ഗൗരവത്തോടെ പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെസംഭാവന ഏറെ വിലമതിക്കത്തക്കതാണ്. വാദ്യകലാകാരന്മാരായ ആലങ്കോട് മണികണ്ഠൻ,ആലങ്കോട് സന്തോഷ്,അനിൽകുമാർ,സന്ധ്യ ,മിനിഎന്നിവരാണ് മക്കൾ പാന എന്ന അനുഷ്ഠാനകലയുടെ മഹത്വം അണഞ്ഞുപോകാതെ നിലനിർത്തിയ ഒരു പ്രഗത്ഭകലാഗുരുവിന്റെ വിടവാങ്ങൽ നാടിന്റെ സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.
ഇ ആർ ടി പരിശീലനം സംഘടിപ്പിച്ചു
എടപ്പാൾ: മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ പൊന്നാനി ബ്ലോക്ക് തലത്തിൽERT ട്രെയിനിങ് സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല്പഞ്ചായത്തുകളിൽ നിന്നും പൊന്നാനി മുനിസിപ്പാലിറ്റിയിൽ നിന്നും ഉള്ള പ്രതിനിധികൾക്കുള്ളപരിശീലനമാണ് നടന്നത്. പരിശീലനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുനിൽ പി സ്വാഗതംപറഞ്ഞു. ഫയർ & റെസ്ക്യൂ ജീവനക്കാർ, വനിതാ ശിശു വികസന ഓഫീസിലെ ജീവനക്കാർഎന്നിവരാണ് പരിശീലനം നയിച്ചത്. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത്ഇത്തരത്തിലുള്ള പരിശീലനങ്ങൾ തീർച്ചയായും ഗുണകരമാകുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിച്ചു. രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെയായിരുന്നുപരിശീലനം.
എടയൂർ ഗ്രാമ പഞ്ചായത്തിലെ 2025,26 വാർഷിക പദ്ധതികളുടെ വികസന സെമിനാർ
എടയൂർ ഗ്രാമ പഞ്ചായത്തിലെ 2025,26 വാർഷിക പദ്ധതികളുടെ വികസന സെമിനാർ പൂക്കാട്ടിരി ഫസ്റ്റിവ പാർട്ടിഹാളിൽ വെച്ച് നടത്തി.. റോഡ് പുനരുദ്ധാരണത്തിനും കുടിവെള്ളത്തിനും ജന ക്ഷേമത്തിനും മുന്തിയ പരിഗണന നൽകിയ പദ്ധതികൾക്കാണ് മുൻതൂക്കം നൽകിയത് ..സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ
ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എടപ്പാൾ. നടുവട്ടം യുവ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ വിട്ട് പിരിഞ്ഞ യുവ സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകൻ അലിഭായ് ടെ ഒന്നാം ഓർമ ദിനത്തിന്റെ ഭാഗമായി നടുവട്ടം സെന്ററിൽട്രാഫിക് നിയമ…
തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു;
പനമരം പഞ്ചായത്തില്‍ യുഡിഎഫിന് അട്ടിമറി ജയം* വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെപിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.
കുമരനെല്ലൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
എടപ്പാൾ: കുമരനെല്ലൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മുളക്കൽ വീട്ടിൽഅമീറിനാണ് ഗുരുതരമായി പരിക്കേറ്റത്.കുമരനെല്ലൂരിൽ ഒരു മാസത്തിനിടെ രണ്ട് പേർക്കാണ്കാട്ടുപന്നി ഇടിച്ച് പരിക്കേറ്റത്.
സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍
മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന് വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍…
*രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്ആര്‍ലേക്കര്‍*
രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. ആറരയോടെ മുഖ്യമന്ത്രി ഭാര്യയ്ക്കൊപ്പമാണ് രാജ്ഭവനില്‍ സൗഹൃദസന്ദര്‍ശനത്തിനായി എത്തിയത്. പരസ്പരം ഉപഹാരങ്ങള്‍ കൈമാറിയാണ് പിരിഞ്ഞത്. അതിനിടെ, രാജ്ഭവനില്‍ നടക്കാനൊക്കെ നല്ലസ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോളാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെക്ഷണിച്ചത്. ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി ചിരിയിലൊൊതുക്കി.










