/എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം 

എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം 

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. 25% ഗുണഭോക്തൃ വിഹിതവും 75% നഗരസഭ വിഹിതവും ആയിആണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഗുണഭോക്ത്യ വിഹിതം അടവാക്കിയ 200 പേർക്കാണ് പദ്ധതി വഴി ടാങ്ക് നൽകിയത്.രണ്ടാം ഘട്ടത്തിൽ ലിസ്റ്റിൽ ബാക്കിയുള്ള 20 ഗുണഭോക്താക്കൾക്ക് ആണ് നൽകിയത്.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,നഗരസഭ സെക്രട്ടറി എച്ച്.സീന സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ ഈസ നബ്രത്ത്,ഷാഹിന റസാഖ് തുടങ്ങിയവർ സംസാരിച്ചു.നിർവ്വഹന ഉദ്യോഗസ്ഥ പത്മിനി നന്ദി പറഞ്ഞു.