താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്ക് പട്ടിക പുറത്തിറക്കി;മോട്ടോർവാഹനവകുപ്പ്
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്കിലെ അവ്യക്തത നീക്കിമോട്ടോർവാഹന വകുപ്പ് പട്ടിക പുറത്തിറക്കി. ഒന്നു മുതൽ 16 വരെയുള്ള ഫെയർ സ്റ്റേജ്, ദൂരം, യാത്രനിരക്ക്, വിദ്യാർഥി നിരക്ക് എന്നിവ വ്യക്തമാക്കി ട്രാൻസ്പോർട്ട് കമീഷണറാണ് പട്ടികപ്രസിദ്ധപ്പെടുത്തിയത്. ഇതോടെ വിദ്യാർഥിനിരക്ക് സംബന്ധിച്ച തർക്കത്തിൽ വ്യക്തത വന്നു. 2.5 കി.മീ ദൂരമുള്ള ഒന്നാമത്തെ ഫെയർസ്റ്റേജിന് വിദ്യാർഥികൾക്ക് ഒരു രൂപയേയുള്ളൂ. രണ്ടും മൂന്നുംസ്റ്റേജുകൾക്ക് രണ്ടു രൂപയാണ്. പിന്നീടുള്ള നാല് സ്റ്റേജുകൾക്ക് മൂന്നു രൂപയും അടുത്ത നാല്സ്റ്റേജുകൾക്ക് നാലു രൂപയുമാണ് നിരക്ക്. പട്ടിക മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചു. 2022 മേയ് ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. മായനാട് സ്വദേശിനിയായവിദ്യാർഥിനി ശിഫാന മോട്ടോർ വാഹന വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം കൃത്യമായനിരക്ക് എടുത്തതോടെയാണ് ഫെയർസ്റ്റേജ് തിരിച്ച് വിദ്യാർഥിനിരക്ക് പുറത്തിറക്കിയത്.
പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ചപരിപാടിയിൽ മികച്ച വിദ്യാർത്ഥി കർഷകനായി മുഹമ്മദ് ജംഷാദ് ചോലപ്പാടൻ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു
കുരുവമ്പലം: പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി (2022 ആഗസ്റ്റ് 17) മികച്ച വിദ്യാർത്ഥി കർഷകനായി ചോലപ്പാടൻ മുഹമ്മദ് ജംഷാദ് കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു. പുലാമന്തോൾ പഞ്ചായത്ത് കൃഷി ഭവനിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻപുലാമന്തോൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ : ചന്ദ്രമോഹനൻ പനങ്ങാട്ടിൽ നിന്നുംസർട്ടിഫിക്കറ്റും, മൊമന്റോയും സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: സൗമ്യ പി ഉദ്ഘാടനംനിർവ്വഹിച്ച പരിപാടിയിൽ വിവിധ വാർഡ് മെമ്പർമ്മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുടങിയവർപങ്കെടുത്തു. കുരുവമ്പലം ചോലപ്പാടൻ നൗഷാദ് - കമറുന്നീസ ദമ്പതികളുടെ മൂത്ത മകനായിട്ടുള്ള മുഹമ്മദ്ജംഷാദ് ജി എച്ച് എസ് പുലാമന്തോൾ ഹയർസെക്കണ്ടറി +2 വിദ്യാർത്ഥിയാണു. ക്ലാസിനുപോകുന്നതിനു മുൻപും, ക്ലാസ് കഴിഞ്ഞു വന്നതിനു ശേഷവുള്ള സമയങ്ങളാണു ജംഷാദ്കൃഷിക്കായി സമയം കണ്ടെത്തുന്നത്. കൃഷി ഭൂമിയിൽ സഹായത്തിനായി സഹോദരൻ മുഹമ്മദ്റഷാദ്, സഹോദരി ഫാത്തിമ ഷഹാന എന്നിവരും കൂട്ടിനുണ്ട്. സൗദിയിൽ പ്രവാസിയായ പിതാവ്നൗഷാദിന്റെയും, കുടുംബാംഗങളുടേയും പൂർണ്ണ പിന്തുണയുണ്ടെന്ന് ജംഷാദ് പറഞ്ഞു. കൃഷിയോടൊപ്പം മീൻ വളർത്തലിലും കഴിവു തെളിയിച്ചു കൊണ്ടിരിക്കുകയാണു ജംഷാദ്.
സഹപാഠിയെ തേടി വീട്ടിലെത്തി
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കനിവ്ബഡ്സ്&റിഹാബിലേറ്റേഷൻ സ്കൂളിലെ കുട്ടികളും,അധ്യാപകരും അവരുടെ സഹപാഠികളായ ജീവനേയും,മുഹുസിനേയും തേടി വീട്ടിലെത്തി. സ്കൂളിലേക്ക് വരാൻ കഴിയാതെ പ്രയാസപ്പെടുന്ന കുട്ടുകാരേ കാണാൻ പോയത് വ്യത്യസ്തഅനുഭവമായി മാറി നട്ട് വളർത്താനും,പരിപാലിക്കാനും ഒരു റോസ ചെടിയാണ് സമ്മാനം നൽകിയത് ഈ ചെടിയുടെ പൂക്കളുടെ സുഗന്ധം അവർ സ്ക്കൂളിനോടുള്ളആത്മബന്ധം ഊട്ടി ഉറപ്പിക്കാൻ കഴിയും. ഒരു ശലഭമായി പറക്കണമെങ്കിൽ,അതിന് മുമ്പ് ഒരു പാട് ത്യാഗവും, പ്രയത്നവും ആവിശ്യമാണ് ഈ ശലഭങ്ങൾക്കും അതിന് കഴിയട്ടേ" ശലഭങ്ങളേ തേടി ഇനിയും വരാമെന്ന് പറഞ്ഞ് കൈനിറയേ മിഠായിയും നൽകി മടങ്ങിസ്ക്കൂളിലെ അധ്യാപികമാരായ,ഗിരിജ ടീച്ചർ,ഷീല ടീച്ചർ, തറാപ്പിസ്റ്റ് പാർവ്വതി, PTA പ്രസിഡന്റ് എംഎം ഉണ്ണികൃഷ്ണൻ എന്നിവരും കുട്ടികളോടപ്പം പങ്കെടുത്തു.
സ്വർണ കടത്ത് കമ്മീഷൻ പിടിച്ചുപറി കേസ്; പരപ്പനങ്ങാടിയിൽ നാലംഗ സംഘം പിടിയിൽ
പരപ്പനങ്ങാടി: വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട്താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും കാറും തട്ടിയെടുത്തകേസിൽ പരപ്പനങ്ങാടിയിൽ നാലുപേർ അറസ്റ്റിൽ. താനൂർ സ്വദേശി ശമീറിന്റെ പരാതിയിൽപരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ വീട്ടിൽ മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടിഅയ്യാപ്പേരി വീട്ടിൽ അസൈനാർ (44), ചെട്ടിപ്പടി ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടിൽറെനീസ് (35) , ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കൊങ്ങന്റെ ചെറുപുരക്കൽ വീട്ടിൽ ഷെബീർ (35) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻകിട്ടിയില്ല എന്ന കാരണത്താൽ പരാതിക്കാരനെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്തേക്ക് വിളിച്ചുവരുത്തി അവിടെവച്ചും അരിയല്ലൂർ എൻസി ഗാർഡന്റെ പുറകുവശത്തുള്ള ബീച്ചിൽ വെച്ചുംമർദ്ദിക്കുകയും ഇയാളുടെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും15,000 രൂപയും തട്ടിയെടുത്തന്ന പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂലൈ മാസം സൗദി അറേബ്യയിൽ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണംതട്ടിയതിന്റെ കമ്മീഷൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് പ്രതികൾ പരാതിക്കാരനെ ദേഹോപദ്രവംഏൽപ്പിച്ച് കവർച്ച നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടിയിലായപ്രതികളുടെ മൊബൈൽ ഫോണിലെ വാട്സാസാപ് ചാറ്റുകളും മൊഴികളും സൈബർ സെല്ലിൻ്റെസഹായത്തോടെ പരിശോധിച്ച് വരികയാണ്. പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ നാട്ടിലുള്ളതും ഇതിനകം വിദേശത്തേക്ക്കടന്നിട്ടുള്ളതുമായ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചനടത്തിയെന്ന് പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിട്ടുള്ള ഒട്ടുമ്മൽ ബീച്ച് സ്വദേശിയായ ആൾക്ക്വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എസ് ഐകുമാർ , എം വി സുരേഷ് , പോലിസുകാരായ സുധീഷ് , സനൽ ഡാൻസാഫ് ടീമംഗങ്ങൾ അയ പ്രദീപ്ആൽബിൻ , ജിനു , അഭിമന്യു , വിപിൻ , സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നുഅറസ്റ്റ് അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
freedom wall വളാഞ്ചേരി SHO ജിനേഷ് സർ ഉൽഘാടനം നിർവഹിച്ചു .
MES ഹയർ സെക്കന്ററി സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന NSS സപ്തദിന സഹവാസക്യാമ്പിന്റെഭാഗമായി വോളന്റീർസ് വരച്ച freedom wall വളാഞ്ചേരി SHO ജിനേഷ് സർ ഉൽഘാടനംനിർവഹിച്ചു.. അതോടൊപ്പം ചിങ്ങം 1 കർഷകദിനമായ ഇന്ന് സ്കൂളിലെ ഹരിത സേനഭൂമിത്രസേന,NSS വോളന്റീർസ് സംയുക്തമായി കർഷകരെ ആദരിച്ചു... കർഷകരായ സൈദലവി, സലീം വെണ്ടല്ലൂർ, ഫൈസൽ എന്നവരെ ആദരിച്ചു... സ്കൂൾ പ്രിൻസിപ്പൽ സി. എം ഫിറോസ്സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സൈനുദ്ധീൻ സർ ,ക്ലസ്റ്റർ കൺവീനർ ഷാഹിനടീച്ചർ,അദ്ധ്യാപകരായ സുധീർ, ശറഫുദ്ധീൻ, വിദ്യാർഥികളായ റയാൻ, ആദിൽ ഇർഫാൻ, വൃന്ദതുടങ്ങിയവർ സംസാരിച്ചു.
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി വിവിധ കർഷകരെ ആദരിച്ചു .
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി മാവണ്ടിയൂർ ബ്രദേഴ്സ് എച്ച് എസ് എസ് , പി ടി എകമ്മറ്റിയും, പരിസ്ഥിതി ക്ലബ്ബും സംയുക്തമായി സ്കൂൾ പരിസരങ്ങളിലെ വിവിധ കർഷകരെ ആദരിച്ചു.പ്രസിഡണ്ട് പി ടി മോഹൻദാസ്, ടി എ സമദ്, പ്രഥമധ്യാപകൻ എ സി എ നാസർ, കമ്മറ്റിഅംഗങ്ങളായ കെ പി മൊയ്തു, സി മുഹമ്മദ് അബദുൽ ജലീൽ, സൂധീർ എം, അഷ്റഫ് പി, ജയശ്രീആർ പ്രസംഗിച്ചു. സ്കൂളിലെ കുട്ടി കർഷകരെ അനുമോദിക്കൽ ചടങ്ങിന് എ സി നാസർ, എം.ഉണ്ണികൃഷ്ണൻ, പി മനോജ് കുമാർ, പി പി മനോഹരൻ, ജയശ്രീ ആർ , വിനീത കെ കെനേതൃത്വം നൽകി
കപ്പൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷവും വിളംബര ജാഥയും, മികച്ചകർഷകരെ ആദരിക്കലും നടന്നു
കുമരനെല്ലൂർ: കപ്പൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷവും വിളംബര ജാഥയും, മികച്ച കർഷകരെ ആദരിക്കലും നടന്നു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽഉദ്ഘാടനം ചെയ്ത പരിപാടി മുതിർന്ന കർഷകൻ ശ്രീ മൊയ്തു ഹാജി പന്തലിങ്ങൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി, എസ് സി ബി ബാങ്ക് പ്രസിഡണ്ട്, അബ്ദുള്ള മാസ്റ്റർ, കനറാബാങ്ക് മാനേജർ ധനലക്ഷ്മി, സ്ഥിരം സമിതി ചെയർമാൻമാരായ പി.ജയൻ, വി.യു സുജിത, കെ.വിരവീന്ദ്രൻ, കെ.മൂസകുട്ടി, സി.എം അലി മാസ്റ്റർ, കെ.ടി അബ്ദുള്ള കുട്ടി, അബൂബക്കർ, ജയലക്ഷ്മിതുടങ്ങിയവർ കർഷകരെ ആദരിച്ചു. വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികളായ എം.പി കൃഷ്ണൻ, പി.രാജീവ്, വൈശാഖ് കെ.വി, ഖാലിദ്എൻ, നാരായണൻ കുട്ടി, എം.ബാവ കർഷക പ്രതിനിധികളായ വി.വി നാരായണൻ, പത്തിൽമൊയ്തുണ്ണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്തിലെ പതിനാറോളം കർഷകരെ ആദരിച്ചു. കൃഷി ഓഫീസർ സഹന ഹംസ എൻ എച്ച് സ്വാഗതം പറഞ്ഞു. വാർഡ് അംഗം പി.ശിവൻനന്ദി രേഖപ്പെടുത്തി.
വിദ്യാഭ്യാസ മികവിനൊപ്പം ധാർമിക സുരക്ഷ പ്രധാനം:പി നന്ദകുമാർ എം എൽ എ
ചങ്ങരംകുളം: വിദ്യാഭ്യാസ മുന്നേറ്റത്തെപ്പോലെ പ്രധാനമാണ് വിദ്യാർത്ഥികളുടെ ധാർമികസുരക്ഷയുമെന്ന് പി നന്ദകുമാർ എം എൽ എ .ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഇതര ക്യാമ്പസുകൾക്ക്മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദിൽ ഇരുപത്തിയൊന്നാം വർഷവും തുടർച്ചയായി സിബിഎസ്ഇ പത്ത്, പന്ത്രണ്ട്ക്ലാസുകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനംനിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവിഅയിലക്കാട് . വാരിയത്ത് മുഹമ്മദലി, എസ് ഐ കെ തങ്ങൾ മുതൂർ, അബു നജീബ മാണൂർ എം കെഹസ്സൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി, സി വി അബ്ദുൽ ജലീൽ അഹ്സനി , കെ പി എംബഷീർ സഖാഫി, പി ടി ശഹീർ . ടി കെ മുഹമ്മദ് ഇർശാദ് എ അഹമ്മദ് ബാഖവി, ടി സി അബ്ദുറഹ്മാൻഎഞ്ചി. അനീസ് ഹൈദരി പ്രസംഗിച്ചു.



