മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
ബസ്സുടമയായ കേച്ചേരി ആയമുക്ക് സ്വദേശി സ്വന്തം ബസ് കയറി മരിച്ചു .
കേച്ചേരി:ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ്നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത്രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്. ഇന്ന് വൈകീട്ട് പുറ്റെക്കരയില്‍ വെച്ചാണ് അപകടം. നിർത്തിയ ബസ്സ് പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾബസ്സിന്റെ ഡോറിനോട് ചേർന്ന ചവിട്ടുപടിയിൽ നിന്നിരുന്ന രജീഷ് താഴേക്ക് വീഴുകയായിരുന്നു, റോഡില്‍ വീണ ഇയാളുടെ അരക്ക് താഴെയുള്ള ശരീര ഭാഗത്തുകൂടെ ബസ് കയറി ഇറങ്ങി. ഉടനെഅമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
*നടുവട്ടത്തെ ചെണ്ടുമല്ലി പൂ കൃഷി വിളവെടുത്തു.*
എടപ്പാൾ: നടുവട്ടത്തെ ചെണ്ടുമല്ലി പൂ കൃഷി വിളവെടുത്തു. പ്രശസ്ത സാഹിത്യകാരൻ ആലംകോട്ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എൻ ഉദയൻ അധ്യക്ഷത വഹിച്ചു. വട്ടംകുളംഗ്രാമപഞ്ചായത്ത് അംഗം കെ.പി റാബിയ കൃഷി ഓഫീസർ ഗായത്രി, ഇ.വി അനീഷ്, ഓവർസിയർമാരായ ഷമീർ, നിഖിൽ തുടങ്ങിയവരും പി.വി ബൈജു, അനിയൻ നമ്പൂതിരി, ജയശ്രീകരുവാട്ടുമന തുടങ്ങിയവർ സംബന്ധിച്ചു. പട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കെ.പി റാബിയുടെനേതൃത്വത്തിലുള്ള സംഘമാണ് കൃഷിയിറക്കിയത്.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു .
കണ്ണൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ (96) അന്തരിച്ചു. കണ്ണൂർനാറാത്തെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായഅസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. കടുത്ത പ്രമേഹം മൂലംകാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു. കണ്ണൂരിലെ ചെറുകുന്നിൽ കോളങ്കട പുതിയ വീട്ടിൽ അനന്തൻ നായരുടേയും ശ്രീദേവിയുടേയുംമകനായി 1926 നവംബർ 26നായിരുന്നു ജനനം. നാറാത്ത് ഈസ്റ്റ് എൽ.പി.സ്കൂളിലായിരുന്നുപ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലുംതേഡ്ഫോറത്തിൽ കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും ഫോർത്ത് ഫോറം മുതൽ പത്താം ക്ലാസ്സുവരെചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു. കോൺഗ്രസ്സിലൂടെരാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1943 മേയ് മാസത്തിൽ ബോംബെയിൽ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിലെഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. പി. കൃഷ്ണപിള്ളയാണ്രാഷ്ട്രീയ ഗുരു. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ചബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിർദ്ദേശിച്ചത്കുഞ്ഞനന്തനേയായിരുന്നു. സി.പി.എമ്മിൽ ഒരുകാലത്ത് രൂപംകൊണ്ട വിഭാഗീയതയുടെ കേന്ദ്രബിന്ദുവായിരുന്നു കുഞ്ഞനന്തൻനായർ. പതിമ്മൂന്നാം വയസ്സുമുതൽ ബാലസംഘത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെരഹസ്യസംഘടനയിലും പാർട്ടിയെ നിയമവിധേയമാക്കിയശേഷം കേന്ദ്രകമ്മിറ്റി ഓഫീസിലുംപ്രവർത്തിച്ചുവരികയായിരുന്നു കുഞ്ഞനന്തൻ നായർ. 1957-ൽ ഇ.എം.എസ്. മുഖ്യമന്ത്രിയായസമയത്ത് അദ്ദേഹത്തിന്റെ പാർട്ടിതല സെക്രട്ടറിയായും 1961-ലെ അമരാവതി സത്യാഗ്രഹകാലത്ത്എ.കെ.ജി.യുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1962 ജനുവരി മുതൽ 1992 വരെ മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ്വാരികയുടെയും ദേശാഭിമാനി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യൻ ലേഖകനായിജർമൻ തലസ്ഥാനമായ ബർലിൻ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തിച്ചു. ബർലിൻ മതിൽപൊളിയുകയും യൂറോപ്യൻ കമ്മ്യൂണിസം വെറും ഗ്രന്ഥങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെകുഞ്ഞനന്തൻ നായർ കേരളത്തിലേക്ക് തിരിച്ചുവന്നു. ഇതോടെയാണ് പേരിനൊപ്പം ബർലിൻഎന്നതും കൂടിചേർന്നത്. നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തിൽസജീവമായി. എന്നാൽ പാർട്ടിയുടെ ആശയങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങൾ ബർലിൻ കുഞ്ഞനന്തനെപ്രകോപിപ്പിച്ചു. പാർട്ടിക്കെതിരേയും പിണറായി വിജയനുൾപ്പെടെയുള്ള നേതാക്കൾക്കുമെതിരെനിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു. പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പാർട്ടിയുടെനിലപാടിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടി. എന്നാൽ ബൂർഷ്വാമാധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടിയെഅപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് 2005 മാർച്ച് മൂന്നിന് ബർലിന്റെ കുഞ്ഞനന്തൻനായരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അദ്ദേഹത്തിന്റെ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച്കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് വകവെക്കാതെയാണ് മേൽകമ്മിറ്റിതീരുമാനപ്രകാരം കുഞ്ഞനന്തനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്. 'മുതലാളിത്തത്തിന്റെ ദത്തുപുത്രൻ' എന്നാണ് പിണറായിയെ അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിന്റെ'ഒളികാമറകൾ പറയാത്തത്'എന്ന പുസ്തകം പിണറായി വിജയനെ അതിരൂക്ഷമായിവിമർശിക്കുന്നതായിരുന്നു. പിണറായി വിജയൻ തൊഴിലാളി വർഗത്തിന്റെ ദത്തു പുത്രനാണെങ്കിൽവി.എസ്.അച്യുതാനന്ദൻ തനതു പുത്രനാണെന്ന ബർലിന്റെ നിരീക്ഷണം വലിയകോലാഹലമുണ്ടാക്കിയിരുന്നു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ'പൊളിച്ചെഴുത്ത്' എന്ന പുസ്തകം ഏറെ വിവാദമായിരുന്നു സി.പി.എമ്മിൽ വിഭാഗീയത കത്തിക്കാളിയ സമയം വി.എസ്.അച്യുതാനന്ദന് ഒപ്പമായിരുന്നു ബർലിൻകുഞ്ഞനന്തൻ നായർ. പാർട്ടിയിൽനിന്ന് പുറത്താക്കിയ കുഞ്ഞനന്തൻ നായരെ കാണാൻ വി.എസ്. വീട്ടിൽപ്പോയതും ഭക്ഷണം കഴിക്കാൻ വിലക്കുള്ളതിനാൽ വെള്ളംമാത്രം കുടിച്ചു മടങ്ങുകയാണെന്ന്അദ്ദേഹം പറഞ്ഞതും വലിയ വിവാദമായിരുന്നു. പിണറായി വിജയനെ അതിശക്തമായ ഭാഷയിൽ വിമർശിച്ചിരുന്ന അദ്ദേഹം പിന്നീട് വി.എസ്സുമായിഅകന്നു. വി.എസ്സിന്റെ നടപടികൾ തെറ്റായിരുന്നു എന്നും ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നുംപിന്നീട് ബർലിൻ തിരുത്തി. പാർട്ടിയുമായി അടുക്കുകയും ചെയ്തു. ആർ.എം.പി.യുടെ വേദികളിൽ സക്രിയനായിരുന്നു കുഞ്ഞനന്തൻ നായർ. ടിപി ചന്ദ്രശേഖരൻവധത്തിന് ശേഷം ആർഎംപിയുടെ വേദികളിലും സ്ഥിരമായെത്തി. പിന്നെ ആർ.എം.പി.യുമായിമാനസികമായി അകന്നു. എന്നാൽ 2014 മുതൽ വീണ്ടും പാർട്ടി അനുകൂല നിലപാടുകൾ പ്രഖ്യാപിച്ച്രംഗത്തെത്തി. വി.എസിനൊപ്പം നിലകൊണ്ടിരുന്ന ബർലിൻ പിന്നീട് വിഎസ്സിനെ തള്ളിപ്പറഞ്ഞു. സിപിഎമ്മിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും പാർട്ടിയെ അറിയിച്ചു. തൊട്ടടുത്ത വർഷം 2015ൽബർലിൻ കുഞ്ഞനന്തനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു.
പൊന്നാനി യുവകലാ സാഹിതിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി .
പൊന്നാനി: യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമംഅരങ്ങേറി.സി.പി.ഐ.പൊന്നാനി മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ചാണ് അൻപതോളം പ്രതിഭകൾ അണിനിരന്ന തായമ്പക അരങ്ങേറിയത്.സാംസ്കാരിക സമ്മേളനംസചീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ എം. സതീശൻ, താഹിർ ഇസ്മയിൽ, പി.രാജൻ, മണികണ്ഠൻ പെരുമ്പടപ്പ്, റഫീഖ് പട്ടേരി, എ.കെ. ജബാർ, ഫസലു റഹ്മാൻ, ആലംകോട് ഗിരീഷ്, മുകിൽ വർണ്ണൻ, സരോജിനി കല്ലൂർപ്പുള്ളി, ഉമ്മർ കരിപ്പായിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. വിക്രമൻനമ്പൂതിരി നന്ദി അറിയിച്ചു.
വിവിധ സർക്കാർ വകുപ്പുകൾക്ക് എ സി വാങ്ങാൻ 17 ലക്ഷം രൂപ അനുവദിച്ചു .
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴുംജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്ന് പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന്ഒരു കുറവും കാണുന്നില്ല. എസി വാങ്ങാനായി വിവിധ വകുപ്പുകൾക്ക് അനുവദിച്ചത് 17 ലക്ഷംരൂപയാണ്. ഇത് സംബന്ധിച്ച് 4 ഉത്തരവുകളും പുറത്തിറങ്ങിക്കഴിഞ്ഞു. ഭരണകേന്ദ്രങ്ങളിൽ എസി വാങ്ങാനാണ് 17,18,000 രൂപ ഒരാഴ്ചയ്‌ക്കിടെ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി നടത്തുന്ന സ്‌ട്രെയ്റ്റ്ഫോർവേഡ് ഓഫീസിലേക്ക് 74,000 രൂപ അനുവദിച്ചു. പിആർഡി സെക്രട്ടറിയുടെ ഓഫീസിലുംസബ് ട്രഷറിയിലും പുതിയ എസികൾക്കായി ഒന്നരലക്ഷത്തോളം രൂപയും അനുവദിച്ചു. മറ്റ്ഓഫീസുകൾക്കായി പതിനഞ്ച് ലക്ഷം രൂപക്കും ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. എന്നാൽമഴക്കാലത്ത് എന്തിനാണ് എസി എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ആളുകൾ വീട് മുങ്ങിപ്പോയ വേദനയിൽ ക്യാമ്പിൽ കിടന്ന് ദുരിതം അനുഭവിക്കുന്നതിനിടെയാണ്ഭരണസിരാ കേന്ദ്രം തണുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ്ഉയരുന്നത്.
മുസ്‌ലിം യൂത്ത് ലീഗ് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു .
ആനക്കര: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിംയൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി വാഴനട്ടു പ്രതിഷേധിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വാഴ നട്ടു പ്രതിഷേധ സമത്തിന്റെഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധപരിപാടി മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. എംമുനീബ് ഹസൻ ഉദ്ഘാടനം ചെയ്തു. സി. ഇർഷാദ് അധ്യക്ഷത വഹിച്ചു, സിയാസ് പാറക്കൽ സിയാദ് പള്ളിപ്പടി , യു. ഷമീർ, ഹഫീസ്കുമ്പിടി, എം വി ജലീൽ, മജീദ് പുല്ലാര,നൗഷാദ് ചോലക്കൽ തുടങ്ങിയവർ സംസാരിച്ചു.
വളർന്നു വരുന്ന പുത്തൻ താരോധയങ്ങൾക്ക് ഫുട്ബോൾ കിറ്റ് സമ്മാനിച്ച് യൂത്ത് കോൺഗ്രസ് .
ചങ്ങരംകുളം:വളർന്ന് വരുന്ന യുവ പ്രതിഭകൾക്ക് പ്രോൽസാഹനം നൽകുന്നതിനായി ചിയ്യാനൂർയൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്ന "അവർ വളരട്ടെ"ക്യാമ്പയിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നിന്ന് എഫ് സി കേരളയുടെ ഐലീഗ് ടീമിൽ സെലക്ഷൻ നേടിയചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ,ഷഹസാദ് എന്നീ സഹോദരങ്ങൾക്ക് സ്പോട്സ് കിറ്റ് വിതരണം ചെയ്തു.ഇഖ്ബാൽ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ ഞാറക്കുന്ന് സ്വാഗതം പറഞ്ഞു.ചടങ്ങിൽ യൂത്ത് കോൺഗ്രസ്സംസ്ഥാന കമ്മറ്റി അംഗം അഡ്വക്കറ്റ് എ.എം രോഹിത് കുട്ടികൾക്ക് കിറ്റുകൾ കൈമാറി. ആലങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശശി പുക്കേപുറത്ത്,മണ്ഡലം കോൺഗ്രസ് കമ്മറ്റി അംഗം ജലീൽ വടക്കൻ,നജ്മുദ്ധീൻ ഞാറക്കുന്ന്,ഷിനാസ് കെ.വി,ശരീഫ് ഇ.വി, നിസാർ കെ.വി എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഷെജീബ് റൺവേ എക്സ്പ്രസ്സ് നന്ദി പറഞ്ഞു.
പരിയാപുരം സെൻ്റ് മേരീസ് സ്കൂളിൽ വിജയോത്സവം .
പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവംമഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് നേടിയ 42 വിദ്യാർഥികൾക്ക് എംഎൽഎ പുരസ്കാരം നൽകി. സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ജെയിംസ് വാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.ഷഹബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, ഗ്രാമ പഞ്ചായത്ത്അംഗം അനിൽ പുലിപ്ര, പിടിഎ പ്രസിഡൻ്റ് ജോളി പുത്തൻപുരയ്ക്കൽ, പ്രഥമാധ്യാപിക ജോജിവർഗീസ്, സീനിയർ അധ്യാപകൻ പി.ടി.ബിജു, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ്വീട്ടുവേലിക്കുന്നേൽ, അധ്യാപിക എം.എം.ജയ, വിദ്യാർഥികളായ സി.ടി.സന ഷിറിൻ, ദിനസുബൈർ, വി.അയന എന്നിവർ പ്രസംഗിച്ചു. പരിയാപുരം-കിഴക്കേമുക്ക്-കല്ലുമ്മൽകല്ല് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്നാട്ടുകാർ ഒപ്പിട്ട നിവേദനം വിദ്യാർഥി ആഷ് വിൻ അജീഷ് എംഎൽഎ-യ്ക്ക് നൽകി. ചാനൽ റിയാലിറ്റി ഷോ താരങ്ങളായ കെ.പി.അബിൻ കൃഷ്ണ, എ.മുഹമ്മദ് ഹിഷാം എന്നിവർഗാനങ്ങളാലപിച്ചു. അധ്യാപകരായ ജോസഫ് പടിയറ, എം.റിമ്മി രാജ്, ശ്രീജ ജോസഫ്, സജ്ന സിറിയക്, എം.പി.ഉമ, കെ.എസ്.സിബി, ബിനു മാത്യു, സാബു കാലായിൽ, വിദ്യാർഥി പ്രതിനിധികളായ ആൻ മരിയസോണി, അലീന സിജി, അന്ന ജോമി. സജോ തോമസ്, ടി.പ്രണവ്, കെ. നിഖിൽ, കെ.അബ്ദുൽഹാദി, എസ്.മുഹമ്മദ് നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.



