/ബസ്സുടമയായ കേച്ചേരി ആയമുക്ക് സ്വദേശി സ്വന്തം ബസ് കയറി മരിച്ചു .

ബസ്സുടമയായ കേച്ചേരി ആയമുക്ക് സ്വദേശി സ്വന്തം ബസ് കയറി മരിച്ചു .

കേച്ചേരി:ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചുതൃശൂര്‍ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ്നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത്രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ഇന്ന് വൈകീട്ട് പുറ്റെക്കരയില്‍ വെച്ചാണ് അപകടം.  നിർത്തിയ ബസ്സ്‌ പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾബസ്സിന്റെ ഡോറിനോട്‌ ചേർന്ന ചവിട്ടുപടിയിൽ നിന്നിരുന്ന രജീഷ്‌ താഴേക്ക്‌ വീഴുകയായിരുന്നുറോഡില്‍ വീണ ഇയാളുടെ അരക്ക്‌ താഴെയുള്ള ശരീര ഭാഗത്തുകൂടെ ബസ് കയറി ഇറങ്ങി.  ഉടനെഅമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.