പൊന്നാനി: യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമംഅരങ്ങേറി.സി.പി.ഐ.പൊന്നാനി മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ചാണ്
അൻപതോളം പ്രതിഭകൾ അണിനിരന്ന തായമ്പക അരങ്ങേറിയത്.സാംസ്കാരിക സമ്മേളനംസചീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ എം. സതീശൻ, താഹിർ ഇസ്മയിൽ, പി.രാജൻ, മണികണ്ഠൻ പെരുമ്പടപ്പ്, റഫീഖ് പട്ടേരി, എ.കെ. ജബാർ, ഫസലു റഹ്മാൻ, ആലംകോട് ഗിരീഷ്, മുകിൽ വർണ്ണൻ, സരോജിനി കല്ലൂർപ്പുള്ളി, ഉമ്മർ കരിപ്പായിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. വിക്രമൻനമ്പൂതിരി നന്ദി അറിയിച്ചു.










