യൂത്ത് ലീഗിന്റെ സമര പോരാളി മുസ്തഫ മുത്തുവിന് തവനൂരിൽ സ്വീകരണം നൽകി

എടപ്പാൾ : യൂത്ത് ലീഗ് സെക്രട്ടറിയേറ്റ്   മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ 14 ദിവസംതിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിലെ റിമാന്റ് കഴിഞ്ഞ് ജാമ്യം ലഭിച്ച് നാട്ടിൽ എത്തിയ യൂത്ത്  ലീഗ് തവനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ മുസ്തഫ മുത്തുവിന് യൂത്ത് ലീഗ് പ്രവർത്തകരും നാട്ടുകാരുംചേർന്ന് വമ്പിച്ച സ്വീകരണം നൽകി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ആർ.കെ ഹമീദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ വി.പി.എ റഷീദ്, ജനറൽസെക്രട്ടറി പത്തിൽ സിറാജ്, ട്രഷറർ യൂനുസ് പാറപ്പുറം, തവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌പി.എസ് ശിഹാബ് തങ്ങൾ, സെക്രട്ടറി റാഫി അയങ്കലം, അഷ്‌റഫ്‌ മാണൂർ, ജില്ലാ എം.എസ്.എഫ്വൈസ് പ്രസിഡന്റ്‌ ഹസ്സൈനാർ നെല്ലിശ്ശേരി, ഷാഫി അയങ്കലം എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അക്ബർ കുഞ്ഞു, ഉണ്ണിമരക്കാർ, വികെഎ മജീദ്, റാഷിദ്‌ സി.എം, നൗഫൽ അതളൂർ, മുഹമ്മദ്‌ കുട്ടി പെരുമ്പറമ്പ്, ഖാദർ മദിരശ്ശേരി, മുജീബ് മറവഞ്ചേരി, നസിആലത്തിയൂർ, ഹുസൈൻ നരിപറമ്പ്, ഫൈസൽ സി.പി, താജു മറവഞ്ചേരി, സുലൈമാൻ മൂതൂർ, ഗഫൂർ മണൂർ, റൗഫ് വെള്ളഞ്ചേരി എന്നിവർ നേതൃത്വം നൽകി. 

തേങ്ങ തലയിൽ വീണ് യുവതി മരിച്ചു.

മലപ്പുറം:പൊന്നാനി തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പുതുപൊന്നാനിഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പിൽ മൊയ്തീൻ ഷായുടെ ഭാര്യ ലൈലയാണ്ചികിത്സയിലിരിക്കെ മരിച്ചത്.

ഒരു കടയിൽ മോഷണം, ഓട്ടോ പിടിച്ച് 3 കിലോമീറ്റര്‍ ദൂരെ അടുത്ത മോഷണം; മല്ലിക എന്നവനജകുമാരി ഒടുവില്‍ കുടുങ്ങി

തിരുവനന്തപുരം: നിരവധി മോഷണങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽകഴിയുകയായിരുന്ന മല്ലിക ഒടുവിൽ പൊലീസ് പിടിയിൽ. മല്ലിക എന്ന് വിളിക്കുന്ന വനജകുമാരിയെപാറശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല നെയ്യാറ്റിൻകര വെള്ളറട പൊലീസ് സ്റ്റേഷൻപരിധിയിൽ നിരവധി മോഷണങ്ങൾ മല്ലിക നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 16 ന് രാവിലെ 10 മണിക്ക് മല്ലിക നെടിയാംകോട് പച്ചക്കറി  കടയിൽ മോഷണം നടത്തിയിരുന്നു. ഇതിന് ശേഷം ഒരു ഓട്ടോയിൽ കയറി ധനുവച്ചപുരത്ത് എത്തി മറ്റൊരു പച്ചക്കറി കടയിൽ നിന്ന്മൊബൈൽ ഫോണും 4000 രൂപയും ബാങ്ക് ഡോക്കുമെന്റ്സും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.  ഏതാനും മാസം മുമ്പ് ഉദയംകുളങ്ങരയിൽ നിന്ന് 35,000 രൂപ, രണ്ടു പവന്‍റെസ്വർണമാല  എന്നിവ  മോഷ്ടിച്ചതിന് നിലവിൽ പാറശ്ശാല പൊലീസിൽ വനജ കുമാരിക്കെതിരെകേസുണ്ട്. ഈ അടുത്ത കാലയളവിൽ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നിരുന്നത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പരിരക്ഷാ അംഗങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു.

തവനൂർ: തവനൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം, ഇല കുറ്റിപ്പുറം എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ പരിരക്ഷാ  അംഗങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. മറവഞ്ചേരി റിഫാപാലസിൽ നടന്ന സ്നേഹതീരം സ്നേഹ സംഗമം ഡോ.കെ.ടി ജലീൽ എം എൽ എ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്ശിവദാസ്, നിഷ, വിമൽ, ധനലക്ഷ്മി, സബിൻ ചിറക്കൽ, ഡോ.വിജിത്ത്, ശിവകുമാർ, നജീബ്, ഷംനതുടങ്ങിയവർ സംബന്ധിച്ചു. 

ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

ചങ്ങരംകുളം: ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിയിട്ട് 4 മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് അപകടം നടന്നത്. വെള്ളിമൂങ്ങയിൽ ഉണ്ടായിരുന്ന ഒതളൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ അബൂബക്കർ(58), ബുള്ളറ്റ്യാത്രക്കാരനായ പടിഞ്ഞാറങ്ങാടി സ്വദേശി പൂളക്കുന്നത്ത് ഷിഹാബ് (32) എന്നിവർക്കാണ്പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ജംഗ്ഷനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളംപോലീസെത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗത തടസം ഒഴിവാക്കിയത്. 

സംസ്കൃത അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു

എടപ്പാൾ: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലകളിലെ സംസ്കൃത അധ്യാപകർക്കായിഏകദിന പരിശീലനം സംഘടിപ്പിച്ചു. എടപ്പാൾ ബി ആർ സി ബി പി സി ബിനീഷ് മാഷ് അധ്യക്ഷത വഹിച്ച ചടങ്ങ് എടപ്പാൾ  ഉപജില്ല ഓഫീസർ നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനത്തിന് ശിവകുമാർ മാസ്റ്റർ, സുധീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. 

പ്രവാസദളം ഗ്രൂപ്പും ഏബിൾക്യൂറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം: പള്ളിക്കര തെക്കുമുറി പ്രവാസദളം ഗ്രൂപ്പും ചങ്ങരംകുളം ഏബിൾക്യൂർ മെഡിക്കൽസെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.തെക്കുമുറി സിറാജുൽ ഹുദാമദ്രസ യിൽ നടന്ന ക്യാമ്പ് മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ അസ്ഹനി ഉദ്ഘാടനം ചെയ്തു.ഹമീദ്ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.യാഹുദ്ധീൻ പള്ളിക്കര സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സാദിക്നെച്ചിക്കൽ,കെഎം ഷൗക്കത്തലി,കെഎസ് ബഷീർ,ലത്തീഫ് കെവി,ദാവൂദ് കെകെ,ഇർഷാദ്കെവി,സുധിർ കെഎം തുടങ്ങിയവർ നേതൃത്വത്തം നൽകി 

പ്രേം നസീർ പുരസ്‌കാര ദാനം ചങ്ങരംകുളത്ത് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

ചങ്ങരംകുളം: സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രഥമ 'പ്രേംനസീർ പുരസ്കാരം' 07.02.2023 ചൊവ്വാഴ്ച്ച വൈകീട്ട്‌ 6 മണിക്ക് ചങ്ങരംകുളത്ത് വച്ച് നടൻ ലുക്ക്മാൻ അവറാന്സമ്മാനിക്കും. സിനിമാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ചങ്ങരംകുളംഇന്ദിരാഭവനില്‍ ചേര്‍ന്ന് സംഘാടക സമതി രൂപീകരണ യോഗം സംസ്കാര സാഹിതി ജില്ലചെയര്‍മ്മാന്‍ റിയാസ് മുക്കോളി,ഉദ്ഘാടനം ചെയ്തു. എ പി അനിൽകുമാർ എംഎൽഎ, വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല സി ഹരിദാസ് ex MP, സമദ് മങ്കട എന്നിവർ മുഖ്യ രക്ഷാധികാരികളും പിടി അജയ്മോഹൻചെയർമാനും ആയ 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത. യോഗത്തില്‍ പ്രണവം പ്രസാദ് അധ്യക്ഷം വഹിച്ചു. സിദ്ധീഖ് പന്താവൂർ, കെഎം അനന്തകൃഷ്ണൻ മാസ്റ്റർ, അടാട്ട്വാസുദേവൻ, നാഹിർ ആലുങ്ങൾ, പിടി അബ്ദുൽ ഖാദർ, കെ മുരളീധരൻ, കാരയിൽ അപ്പു, ഹുറൈർ കൊടക്കാട്ട്,ഇടവേള റാഫി തുടങ്ങിയവർ സംസാരിച്ചു.