*പരിസ്ഥിതി ദിനം ആചരിച്ചു

ഇരിമ്പിളിയം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ എൻ എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പി ടി എ പ്രസിഡൻ്റ് വി ടി അമീർ സ്കൂൾപരിസരത്ത് ഫലവൃക്ഷ തൈ നട്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജിഎസ് ശ്രീലേഖ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ ജീജ, എൻ എസ് എസ് പ്രോഗ്രാംഓഫീസർ കെ ഹാജറ,  അധ്യാപകരായ പി എ അസീം,  കെ പി സിത, എം ഉസ്മാൻ തുടങ്ങിയവർസംസാരിച്ചു. എൻ എസ് എസ് ലീഡർമാരായ ഫാത്തിമ ദിൽന, അംബരീഷ് തുടങ്ങിയവർപരിപാടികൾക്ക് നേതൃത്വം നല്കി.

സ്കൂൾ പ്രവേശനോത്സവം വളാഞ്ചേരി 

ടി.ആർ.കെ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വളാഞ്ചേരി : വളാഞ്ചേരി മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം വളാഞ്ചേരിടി.ആർ.കെ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ സി രാജേഷ് അധ്യക്ഷനായി.അക്കാദമിക് മാസ്റ്റർ പ്ലാൻ നഗരസഭ ചെയർമാൻ പ്രധാനധ്യാപികക്ക് നൽകി പ്രകാശനം ചെയ്തു.…

എസ്.എസ്.എൽ.സി,പ്ലസ്സ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും,കുടുംബശ്രീഅയൽക്കൂട്ട സംഗമവും സംഘടിച്ചു.

വളാഞ്ചേരി നഗരസഭ ഡിവിഷൻ 5 കാരാടിലെ 2023-24 വർഷത്തെ എസ്.എസ്.എൽ.സി,പ്ലസ്സ് ടുപരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും നഗരസഭ ചെയർമാനും വാർഡ്കൗൺസിലരുമായ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.വിദ്യാഭ്യാസകലാ-കായിക സ്റ്റന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി.വാർഡിൽ നിന്നും 16 വിദ്യാർത്ഥികളാണ് SSLC,Plus Two പരീക്ഷ എഴുതിയിട്ടുള്ളത്.ചടങ്ങിൽ LSS,USS നേടിയവിദ്യാർത്ഥികളേയും അനുമോദിച്ചു.തുടർന്ന് കുടുംബശ്രീ അയൽകൂട്ട സംഘമവുംനടന്നു.സംഗമത്തിൽ ചെറുകിട സംരഭങ്ങൾ സംബന്ധിച്ചും അതിനായുള്ള സാമ്പത്തിക സഹായംലഭിക്കുന്നതിനെ കുറിച്ചും അവതരണം നടന്നു.എം.പി ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽവാർഡ് വികസന സമിതി അംഗങ്ങളായ വെസ്റ്റേൺ പ്രഭാകരൻ, നടക്കാവിൽ കുഞ്ഞിപ്പ, എംപി. മുജീബ്,കെ.ടിഅദീദ്,റിയാസ്,കുടുംബശ്രീ CDS ചെയർപേഴ്സൺ ഷൈനി,കെ.ഫാത്തിമകുട്ടി,വാർഡ്ADS ഷീബ,Sc പ്രമോട്ടർ സരിത തുടങ്ങിയവർ സംസാരിച്ചു.

നൊ ടുബാക്കൊ കാംപയിൻ സംഘടിപ്പിച്ചു. 

വളാഞ്ചേരി: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കേരള ഘടകവും, ചെഗുവേര കൾച്ചറൽ ആൻറ് വെൽഫെയർ ഫോറം വളാഞ്ചേരിയും സംയുക്തമായി'നൊ ടുബാക്കൊ കാംപയിൻ സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.ഡി.എ സംസ്ഥാന പ്രസിഡൻറ് ഡോ. ടെറി തോമസ്…

യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ ആര്‍ടിഒ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

ആലപ്പുഴ: ആവേശം സിനിമാ മോഡലില്‍ കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ ആര്‍ടിഒ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സഞ്ജുവിന്റെ പ്രവര്‍ത്തികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആര്‍ടിഒയ്ക്ക് നല്‍കിയ നിര്‍ദേശത്തിന് പിന്നാലെയാണ് വീണ്ടും റിപ്പോര്‍ട്ട് നല്‍കുന്നത്. മോട്ടോര്‍…

സ്കൂൾ പ്രവേശനോത്സവം; കുട്ടികളുടെ സുരക്ഷക്കായി ഇരിമ്പിളിയം പഞ്ചായത്തിൽ ജനകീയമായിശുചീകരണ പ്രവർത്തികൾ ആരംഭിച്ചു.

Valanchery-ജൂണ്‍ മൂന്ന് മുതൽ സ്കൂളുകള്‍ തുറക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെസുരക്ഷക്കായി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സംയോജിച്ച്വിപുലമായമുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതോടനുബന്ധിച്ച് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് പൊതു ശുചിത്വ ദിന പരിപാടിയിൽ ഉൾപ്പെടുത്തിവാർഡിലെ ഇരുമ്പിളിയം ഗവ: ഹയർ സെക്കൻഡറിസ്ക്കൂൾ,ആലും കൂടം അംഗനവാടി എന്നിവവൃത്തിയാക്കി.  ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ്പി.ടി.ഷഹനാസ്  നിർവഹി ച്ചു. വാർഡ് മെമ്പർ കെ. മുഹമ്മദലി അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അദ്ധ്യക്ഷനുമായ വി.ടി. അമീർ,മെഡിക്കൽ ഓഫീസർ ഡോ.അലിമുഹമ്മദ്,സ്കൂൾ പ്രിൻസിപ്പൽ ഡോ.ശ്രീ ലേഖ,ഹെഡ് മിസ്ട്രസ് ജീജ, ജെ.എച്ച്.ഐമാരായരാജേഷ്,ഫ്രാൻസിസ്,രാകേഷ് സംസാരിച്ചു.  അധ്യാപകരായ സിത , ഹാജറ, രാജൻ,ആഷ വർക്കർ ഉഷ,തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിതസേന അംഗങ്ങൾ,  സ്കൗട്ട് & ഗൈഡ്, എൻ.എസ്.എസ് വളണ്ടിയർമാർ നേതൃത്വം നൽകി

എസ് .എസ് .എൽ സി. പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയുംആദരിച്ചു.

മാവൂർ.പതിമൂന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വാർഡിലെ മുഴുവൻ വിദ്യാർത്ഥികളേയുംആദരിച്ചു.പാറമ്മൽ മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ വളപ്പിൽ റസാഖ്അദ്ധ്യക്ഷത വഹിച്ചു.എം.ഇ.എസ്.കോളേജ് അസി: പ്രൊഫസർ ഷാഫി പുൽപ്പാറ ക്ലാസ്സെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, മാവൂർഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കുർ, കെ.ടി.അഹമ്മദ് കുട്ടി, പഞ്ചായത്തംഗംവളപ്പിൽ റസാഖ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.ഗിരീഷ് കമ്പളത്ത് ,മുജീബ് ബിസ്ബിസ്, പി.എം.സി മുഹമ്മദ്‌, പുനത്തിൽ ഉമ്മർ മാസ്റ്റർ, ബീരാൻ കുട്ടി കെ.വി എന്നിവർപ്രസംഗിച്ചു.ടി.എം കരീം സ്വാഗതവും പി.എം ബഷീർ നന്ദിയും പറഞ്ഞു.

വളാഞ്ചേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി  സർവ്വകക്ഷി യോഗംചേർന്നു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി സർവ്വകക്ഷി യോഗം ചേർന്നു.യോഗം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൽ ഉദ്ഘാടനം ചെയ്തു.ശനി,ഞായർ തിയ്യതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.ഇതിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ഫുട്ബോൾ ടീമിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പട്ടാമ്പി റോഡ് പരിസരത്ത് നടക്കും.അന്നേ ദിവസങ്ങളിൽ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ…