/അന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു.

അന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു.

വളാഞ്ചേരി നഗരസഭയുo,കേരള സർക്കാർ ആയുഷ് വകുപ്പും,കുടുംബശ്രീയും സംയുക്തമായി 10-ാമത് അന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.ഹോമിയോ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.മിഷൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം റിയാസ്,മുജീബ് വാലാസി,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,താഹിറ ഇസ്മായിൽ,നൂർജഹാൻ.എൻ,സുബിത രാജൻ,സദാനന്ദൻ കോട്ടീരി,നൗഷാദ് നാലകത്ത്,ഉമ്മുഹബീബ,ഷൈലജ പി.പി,സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി,ആയുർവേദ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുജീഷ് ഇ.പി,തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് യോഗ ഇൻസ്ട്രക്ടർ മുരളിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗങ്ങൾക്ക് യോഗ ആസ്പദമാക്കി യോഗ ശരീരത്തിനും,മനസ്സിനും നിത്യജീവിതത്തിൽ ചെയ്യേണ്ടതായ 30 ഓളം യോഗ ആസനങ്ങൾക്ക് പരിശീലനം നൽകി. കുടുംബശ്രീ പ്രവർത്തകർ,ആശവർക്കർമാർ,എച്ച്.എം.സി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.സിദ്ധവിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത് നന്ദി പറഞ്ഞു.