താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
സ്വർണ്ണകപ്പ് കണ്ണൂരിന്
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കലാകിരീടത്തിൽമുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയൻ്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയൻ്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനം
വളാഞ്ചേരി നഗരസഭയുടെയും നാഷ്ണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിദ്ധമെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വളാഞ്ചേരി:-7 മത് സിദ്ധ ദിനചാരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെയും നാഷ്ണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിദ്ധ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രഹിo അധ്യക്ഷത…
അഭയ ഭവൻ വയോജന കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ചു.
കോട്ടപ്പടിയിൽ പ്രവർത്തനം പുനരാരംഭിക്കുന്ന അഭയ ഭവൻ വയോജന കേന്ദ്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ചു. കുന്നംകുളം ഭദ്രാസന മെത്രോപ്പോലീത്തായും അഭയഭവൻ പ്രസിഡന്റ് കൂടിയായ അഭിവന്ദ്യ ഡോ ഗീവര്‍ഗീസ് മാർ യൂലിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു. ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ. ജോൺ ഐസക് , അഭയ ഭവൻ ഡയറക്ടർ ഫാ. ഷിജുകാട്ടിൽ, നവീകരണ പ്രവർത്തങ്ങളുടെ മുഖ്യ സ്പോൺസർ കൂടിയായ സന്തോഷ് ഗീവർ, സഭമാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺ സിൽ അംഗങ്ങൾ, അഭയ ഭവൻ ഡയരക്ടർബോർഡ് അംഗങ്ങൾ, അഭയ ഭവൻ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നവീകരണ പ്രവർത്തങ്ങൾക്ക് ആർത്താറ്റ് പ്രവർത്തിക്കുന്ന Xtrem Builders നേതൃത്വംനൽകും.
എടപ്പാൾ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
എടപ്പാൾ: ഗ്രാമ പഞ്ചായത്തിലെ ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതി രൂപീകരണവുമായിബന്ധപ്പെട്ട വികസന സെമിനാർ സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സിവിസുബൈദ ടീച്ചറയുടെ അധ്യക്ഷതയിൽ സെമിനാർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ ക്ഷമ റഫീഖ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി പി മോഹൻദാസ്, ആർ ഗായത്രി, കെ പ്രഭാകരൻ, ആസിഫ്പൂക്കരത്തറ, പി വി രാധിക, എൻ ആർ അനീഷ്, എ ദിനേശൻ, കെ വിജയൻ, സി രവീന്ദ്രൻ, നാസർ, തുടങ്ങിയവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു. വൈസ്പ്രസിഡണ്ട് കെ പ്രഭാകരൻ സ്വാഗതവും സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയുംക്രോഡീകരണവും നടക്കും.
കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം
കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം. മത്സ്യന്ധന സാമഗ്രികള്‍ സൂക്ഷിക്കുന്നഷെഡുകളില് ആണ് തീ പടര്‍ന്നത്. മീഞ്ചന്തയില്‍ നിന്ന് നാല് യൂണിറ്റും, താനൂരില്‍ നിന്ന് ഒരുയൂണിറ്റ് ഫയര്‍ ഫോഴ്സും എത്തിയാണ് തീ അണച്ചത്. ബോട്ടുകളിലേക്കുള്ള ഇന്ധനം, മത്സ്യബന്ധന വലകള്‍, ജനറേറ്റര്‍, പ്ലാസ്റ്റിക് ബോക്സുകള്തുടങ്ങിയവ സൂക്ഷിച്ച ഷെഡുകള്‍ക്കാണ് തീ പിടിച്ചത്. 25ഓളം താത്കാലികമായി കെട്ടിയുണ്ടാക്കിയഷെഡുകള് പൂര്‍ണമായും കത്തിനശിച്ചു. ഒരു മണിക്കൂര്‍ കൊണ്ടാണ് ഫയര്‍ഫോഴ്സും, നാട്ടുകാരുംചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്
കായിക മഹോത്സവത്തിന് തിരൂരിൽ സമാപനമായി
തിരൂർ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധഭാഗങ്ങളിലായി നടന്ന കായിക മഹോത്സവത്തിന് തിരൂരിൽ സമാപനം. എം.ഇ.എസ് സെൻട്രൽസ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ വി.ആർ വിനോദ്, നഗരസഭ അധ്യക്ഷ എ.പി. നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീൻ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, മുൻ ഇന്റർ നാഷണൽഫുട്ബോളർ സി.കെ വിനീത്, നഗരസഭ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ, കൗൺസിൽഎക്സിക്യൂട്ടിവ് പി. ഹൃഷികേശ്കുമാർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ്കൈനിക്കര, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്, എം.ഇ.എസ് സെൻട്രൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, ജില്ലാ സ്പോർട്സ്കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ കെ. വത്സല, സ്വാഗത സംഘം ജനറൽ കൺവീനർ ഗഫൂർ പി. ലില്ലീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന കായികമത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
മലപ്പുറം വിജിലൻസ് ഓഫീസിന് ഐ.എസ്.ഒ അംഗീകാരം
മലപ്പുറം: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയ മലപ്പുറംവിജിലൻസ് ഓഫീസ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മലപ്പുറം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിൽ നടന്ന ചടങ്ങിൽ ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാറിൽ നിന്ന്ഉത്തരമേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ അംഗീകാരപത്രം ഏറ്റുവാങ്ങി. ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫിഖ് അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ ഡയറക്ടർഡോ.ശ്രീകുമാർ വിഷയാവതരണം നടത്തി. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കുള്ള സൗകര്യം, ശുചിത്വം, ഓഫീസ് അന്തരീക്ഷം, ഓഫീസ് കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും മികവ് തുടങ്ങിയവപരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിജിലൻസ് ഓഫീസ്അംഗീകാരം നേടുന്നത്. അഡീഷണൽ എസ്.പി പി.എം പ്രദീപ്, ഡി.വൈ.എസ്.പിമാരായ ഗംഗാധരൻ, പി.അബ്ദുൽ ബഷീർ, കെ.പി.എ പ്രസിഡന്റ് ശരത് നാഥ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് അസോസിയേഷൻപ്രസിഡന്റ് സുപ്രഭ തുടങ്ങിയവർ സംസാരിച്ചു. ഐ.ഒ.പി ജ്യോതീന്ദ്രകുമാർ സ്വാഗതവും സ്റ്റെപ്റ്റോജോൺ നന്ദിയും പറഞ്ഞു.
5 ദിവസമായി ഇനിയാരും വരില്ലെന്നറിയാം… അയ്യപ്പേട്ടന് അന്ത്യയാത്ര നൽകി മങ്കട മണ്ഡലം വൈറ്റ്ഗാർഡ്.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ 5 ദിവസമായി കിടക്കുന്ന അനാഥമൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാർഡ്... അഞ്ചു ദിവസം മുൻപ് അങ്ങാടിപ്പുറം ടൗണിൽ റോഡ് സൈഡിൽ മരണപ്പെട്ട അയ്യപ്പൻ - 50 എന്നവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ട നടപടികൾപൂർത്തിയാക്കി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ മുസ്ലിം യൂത്ത് ലീഗ് മങ്കട മണ്ഡലംവൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഷെബീർ മാഞ്ഞാമ്പ്ര വൈറ്റ് ഗാർഡ് അംഗങ്ങളായ നാസർ കോട്ടോല, അലാഹുദ്ധീൻ, മുത്തു, ആഷിക്, മാജിദ് തോടേങ്ങൽ, ജംഷീർ, പോലീസ് ഓഫീസർ കൃഷ്ണ പ്രസാദ്, ആംബുലൻസ് ഡ്രൈവർ കുട്ടൻ കാരുണ്യ എന്നിവർ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി...










