കോട്ടപ്പടിയിൽ പ്രവർത്തനം പുനരാരംഭിക്കുന്ന അഭയ ഭവൻ വയോജന കേന്ദ്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ചു. കുന്നംകുളം ഭദ്രാസന മെത്രോപ്പോലീത്തായും അഭയഭവൻ പ്രസിഡന്റ് കൂടിയായ അഭിവന്ദ്യ ഡോ ഗീവര്ഗീസ് മാർ യൂലിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.
ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ. ജോൺ ഐസക് , അഭയ ഭവൻ ഡയറക്ടർ ഫാ. ഷിജുകാട്ടിൽ, നവീകരണ പ്രവർത്തങ്ങളുടെ മുഖ്യ സ്പോൺസർ കൂടിയായ സന്തോഷ് ഗീവർ, സഭമാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺ സിൽ അംഗങ്ങൾ, അഭയ ഭവൻ ഡയരക്ടർബോർഡ് അംഗങ്ങൾ, അഭയ ഭവൻ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നവീകരണ പ്രവർത്തങ്ങൾക്ക് ആർത്താറ്റ് പ്രവർത്തിക്കുന്ന Xtrem Builders നേതൃത്വംനൽകും.










