പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി 

പൊന്നാനി: പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. ചേന്നര പെരുന്തിരുത്തിതെക്കെ കടവിന് സമീപം പുഴയിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ പുറത്തൂർ മുട്ടന്നൂർസ്വദേശി ഷക്കീൽ (27) നെയാണ് കാണാതായത്. ഞായറാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം. ഷക്കീലും സുഹൃത്തുക്കളുമടക്കം ആറു പേർതോണിയിൽ സഞ്ചരിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. കൂടെയുള്ളവർ നീന്തിരക്ഷപ്പെട്ടെങ്കിലും ഷക്കീൽ മുങ്ങിപോവുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും തിരൂരിൽനിന്നെത്തിയ ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു. 

പൊന്നാനി കർമ റോഡ് പാലം പണി തീരാറായി; ഒക്ടോബറിൽ തുറന്നേക്കും .

പൊന്നാനി: പുഴയോരപാതയായ കർമ റോഡിനെയും പൊന്നാനി മീൻപിടിത്ത തുറമുഖത്തെയുംബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ നിർമിച്ച പാലം ഒക്ടോബറിൽ ഗതാഗതത്തിനുതുറന്നുകൊടുത്തേക്കും. പാലം നിർമാണം അവസാനഘട്ടത്തിലെത്തി. പൊന്നാനിയിലെ ടൂറിസം, ഗതാഗത രംഗങ്ങളിൽ കുതിപ്പിന്വഴിയൊരുക്കുന്നതാണ് കർമ പാലം. 36.28 കോടി രൂപ ചെലവഴിച്ച് പള്ളിക്കടവിലാണ് പാലവും സമീപ റോഡും നിർമിക്കുന്നത്. 330 മീറ്റർനീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒൻപതുമീറ്റർ വീതിയുള്ള രണ്ടുവരിപ്പാതയാണുണ്ടാകുക. കൈവരിയോടു കൂടിയ നടപ്പാതയുമുണ്ടാകും. പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപറോഡുണ്ടാകും. കൂടാതെ 520 മീറ്റർ ഹാർബർ റോഡ് നവീകരിക്കും. സമീപ റോഡിൽഅഴുക്കുചാലുകളും തെരുവുവിളക്കുകളുമുണ്ടാകും. പാലത്തിന്റെ മധ്യഭാഗത്തിന് 45 മീറ്റർ വീതിയും ആറുമീറ്റർ ഉയരവുമാണുണ്ടാകുക. കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമാകാത്തവിധത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ്സൊസൈറ്റിക്കാണ് നിർമാണച്ചുമതല. പാലം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം ഹാർബറിൽനിന്നുള്ള വാഹനങ്ങൾക്ക് കർമ പാതയിലൂടെ ദേശീയപാതയിലേക്കെത്താനാകും. ഭാരതപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഒട്ടേറെപ്പേരാണ് പുഴയോരപാതയായ കർമ റോഡിലെത്തുന്നത്. പാലം തുറക്കുന്നതോടെ ഇവിടെയെത്തുന്നവർക്ക് ഹാർബറിലേക്കും മറ്റും എളുപ്പത്തിൽ എത്താനാകും. 

പൈപ്പ് കയറ്റി വന്ന ജീപ്പിന്റെ കെട്ടഴിഞ്ഞു ; തെറിച്ച് വീണ പൈപ്പ് തട്ടി കാറിന്റെ ഗ്ലാസ് തകർന്നു .

എടപ്പാൾ: പൈപ്പ് കയറ്റി വന്ന ജീപ്പിന്റെ കെട്ടഴിഞ്ഞു വീണ് കാറിന്റെ ഗ്ലാസ് തകർന്നു. മുന്നിൽപോവുകയായിരുന്ന കാറിന്റെ പിറകിലെ ഗ്ലാസിലാണ് ചിതറി വീണ പൈപ്പുകൾ വന്ന് ഇടിച്ചത്. റോഡിൽ പൈപ്പുകൾ പരന്നതോടെ  സംസ്ഥാനപാതയിൽ  ഗതാഗതം തടസ്സപ്പെട്ടു. എടപ്പാൾ കുറ്റിപ്പുറംറോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്  സംഭവം. 

സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു .

കൂറ്റനാട്: ബഷീർ ദിനാചരണത്തിന്റെ തുടർച്ചയായി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താലമേഖല, ഹൈസ്കൂൾ യുപി.വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ്കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടേനാട് എൽ.പി സ്കൂളിൽ വച്ചു നടന്ന ക്യാമ്പിന് എം.വി.രാജൻസ്വാഗതം പറഞ്ഞു. കൺവീനർ പി.രാധാകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുട്ടികളെ കഥ, കവിത വിഭാഗങ്ങളായി തിരിച്ചു. സാഹിത്യകാരന്മാരായ ആര്യൻ കണ്ണനൂർകഥാ വിഭാഗത്തിനും രാമകൃഷ്ണൻ കുമരനെല്ലൂർ കവിത വിഭാഗത്തിനും നേതൃത്വം നൽകി.                 ഡോ.കെ.രാമചന്ദ്രൻ, ഷാജി അരിക്കാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. തൃത്താലമേഖലയിൽ വിദ്യാത്ഥികളുടെ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കാൻ ക്യാമ്പിൽ തീരുമാനമായി.

യൂട്യൂബ് നോക്കി മോഷണം പഠിച്ചു; ബൈക്ക് മോഷിടിച്ച കള്ളന്മാർ പിടിയിൽ 

മൂന്നാർ: യൂട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18),ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെഓഫീസിന്റെ മുറ്റത്തുനിന്നും കഴിഞ്ഞ 18നാണ്  ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ഹോസ്റ്റൽബൈക്ക് മോഷണം പോയത്. സൊസൈറ്റി ജീവനക്കാരൻ അനൂബ്  ഏഴു മണിയോടെ കടയിൽപോയിവന്നതിനുശേഷം രാത്രി 11 മണിവരെ മുറ്റത്ത്  ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ  ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. തുടർന്ന് യുവാവ്പൊലീസിൽ പരാതി നൽകി. പൊലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെലുംപ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പൊലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പ്രതികളെ പിടികൂടിയത്. യൂട്യൂബ് വീഡിയോകൾ മോഷണം നടത്തുന്നത് പഠിച്ച ശേഷം രാത്രി വാഹനങ്ങൾമോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി ഐ മനീഷ് കെ പൗലോസ്, എസ് ഐഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പൈസ ആഡംബര ജീവിതത്തിനായിഉപയോ​ഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽപ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.  എസ് ഐ മാരായചന്ദ്രൻ വിൻസൻറ്, നിസാം എന്നിവർ ചേർന്നാണ് പ്രതിെയെ പിടികൂടിയത്.  

നവീകരിച്ച മാറഞ്ചേരി ഡയാലിസ് സെൻ്റർ നാടിന് സമർപ്പിച്ചു .

മാറഞ്ചേരി: നവീകരിച്ച ഡയാലിസ് സെൻ്റർ നാടിന് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ്ജ് ഓൺലൈൻ വഴി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.നന്ദകുമാർ എംഎൽഎ അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ രേണുക റിപ്പോർട്ട് അവതരിപ്പിച്ചു.  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ. ഇ സിന്ധു, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് സമീറ ഇളയേടത്ത്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബനീഷ മുസ്തഫതുടങ്ങിയവരും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്  അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുംആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.ബ്ലോക്ക് ബി ഡി ഒ അമൽ ദാസ് നന്ദി പറഞ്ഞു. 

*ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും* 

പൊന്നാനി: വറുതിക്കാലത്തിനെ ഓർമകളിലേയ്ക്കൊതുക്കി മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെവീണ്ടും കടലിലിറങ്ങുകയാണ്. 52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രിഅവസാനിക്കുകയാണ്. ജൂൺ ഒൻപതിന് അർധരാത്രിയാണ്‌ നിലവിൽ വന്നത്‌. ബോട്ടുകൾ കടലിലിറക്കാനുള്ള തയ്യാറെടുപ്പുകൾ ശനിയാഴ്ച വൈകീട്ടോടെത്തന്നെ ഏറെക്കുറെപൂർത്തിയാക്കി. ബോട്ടുകളുടേയും വലകളുടേയും അറ്റകുറ്റപ്പണികളൊക്കെ ഇതിനോടകംതന്നെനടത്തിക്കഴിഞ്ഞിരുന്നു. അവസാന ഒരുക്കമെന്ന നിലയിൽ ഐസ് കട്ടകളും ചാക്കിലാക്കി സൂക്ഷിച്ചു. നാട്ടിലേക്ക് മടങ്ങിയ അയൽസംസ്ഥാനങ്ങളിലെ തൊഴിലാളികളിലേറേയും മടങ്ങിയെത്തി.  ഇത്തവണ യഥേഷ്ടം മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ബോട്ടുടമകളുംകടലിലേക്കിറങ്ങുന്നത്. 

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി 

മാറഞ്ചേരി : അകാലത്തിൽ പൊലിഞ്ഞ പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ് പൊന്നാനിയുടെഅനുസ്മരണാർത്ഥം  ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും റൈസിംഗ് മാറഞ്ചേരിയുംസംയുക്തമായി റൈസിംഗ് മാറഞ്ചേരിയുടെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിതിരൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ (30-07-2022 ശനിയാഴ്ച) മാറഞ്ചേരി കരുണ പെയ്ൻ & പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ചു നടത്തിയ സന്നദ്ധ രക്‌തദാനക്യാമ്പിൽ 48 പേർ രജിസ്റ്റർ ചെയ്യുകയും 34 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചൈതു. ക്യാമ്പിന് റൈസിംഗ് മാറഞ്ചേരി ഭാരവാഹികളും ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റിഭാരവാഹികളും ബിഡികെ എയിഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും നേതൃത്വം കൊടുത്തു.