/ഓൺ ലൈൻ തട്ടിപ്പ് ; കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ .

ഓൺ ലൈൻ തട്ടിപ്പ് ; കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ .

കൂറ്റനാട്  : ഓൺലൈൻ തട്ടിപ്പ് കേസിൽ കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസിലെപ്രതി നൈജീരിയൻ സ്വദേശി റമൈൻഡ് ഉനീയയെ പാലക്കാട് സൈബർ ക്രൈം പൊലീസ് ദില്ലിയിൽ  അറസ്റ്റ് ചെയ്തു.

2021 നവംബറിലാണ് കേസിനാസ്പദമായ ഓൺലൈൻ തട്ടിപ്പ്  നടന്നത്ഫേസ്ബുക്ക് വഴിയാണ്പരാതിക്കാരിയുമായി പ്രതി റമൈൻഡ് ഉനീയ അടുത്തിലാകുന്നത്അമേരിക്കയിൽ ജോലിയുണ്ടെന്ന്പറഞ്ഞാണ് യുവതിയുമായി പരിചയത്തിലായത്

അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ്പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടുഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്പണംതട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

സൌത്ത് ദില്ലിയിൽ നിന്നാണ് പ്രതിയെ  കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതിഇന്ത്യയിലുണ്ടെന്നാണ് വ്യക്തമായത്വെബ്സൈറ്റ് ഡൊമെയിൻ വാങ്ങാൻ സഹായിക്കലാണ്ജോലിയെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്.

 സിഐ  പ്രതാപിന്റെ നേതൃത്വത്തിൽമനേഷ്അനൂപ്സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ്അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.