കേരള കർഷക സംഘം എടയൂർ പഞ്ചായത്ത് സമ്മേളനം പൂക്കാട്ടിരി വായനശാല യിൽ വെച്ച് നടന്നു. രാവിലെ 10മണിക്ക് ഏരിയ കമ്മിറ്റി അംഗം സി. കോയാമു പതാക ഉയർത്തി.
കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി. കെ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു.
വി. കെ ജയരാജൻ അധ്യക്ഷനായിരുന്നു.
ഏരിയ കമ്മിറ്റി അംഗം വി. കെ. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
സിപിഎം ഏരിയ കമ്മിറ്റി അംഗം വി പി റംല, എടയൂർ എൽ. സി സെക്രട്ടറി പി. എം മോഹനൻ മാഷ്, എ. എൻ ജോയ് മാഷ്, സി. സി മൂസ ഹാജി എന്നിവർ അഭിവാദ്യം അർപ്പിച്ചു.
പി. കെ സിക്കന്തർ റിപ്പോർട്ട് അവതരിപ്പിച്ചു.
വിജയൻ മേലേപ്പാട്ട് രക്തസാക്ഷിപ്രമേയവും
ടി. മുഹമ്മദ് കുഞ്ഞി (ഇപ്പ മാഷ് )അനുശോചന പ്രമേയവും അവതരിപ്പിച്ചു.
രൂക്ഷമായ കാട്ടു പന്നി ശല്യം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടിഉണ്ടാവുക…. നോക്കു കുത്തി യായി കിടക്കുന്ന, എടയൂർ വായനശാല യിലെ മൃഗ സംരക്ഷണവകുപ്പിന്റെ സബ് സെന്ററിൽ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പ് വരുത്തുക… എന്നീ രണ്ട് പ്രമേയങ്ങൾസമ്മേളനം അംഗീകരിച്ചു.
ടി. കെ. എ കുരിക്കൾ, യു ടി ഇസ്മായിൽ,രാജൻ കുട്ടി, ലതാകുമാരി, അലവിക്കുട്ടി തുടങ്ങിയവർചർച്ചയിൽ പങ്കെടുത്തു.










