/ടെറസിലെ കൃഷിയിൽ നാട്ടുകാരന് സംശയം, കഞ്ചാവ് കൃഷിചെയ്ത യുവാവ് പിടിയിൽ 

ടെറസിലെ കൃഷിയിൽ നാട്ടുകാരന് സംശയം, കഞ്ചാവ് കൃഷിചെയ്ത യുവാവ് പിടിയിൽ 

കാസർകോട്വാടകവീടീന്‍റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുട‍ർന്ന് പൊലീസ് നടത്തിയപരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും മംഗളുരുവിലെ വിദ്യാർഥി നജീബ് മഹ്ഫൂസ്അറസ്റ്റിലായതും.

കാസര്‍കോട് കുമ്പള കിദൂരില്‍ വാടക വീട്ടിലാണ് നജീബ് മഹ്ഫൂസ് താമസിക്കുന്നത്. 22 വയസുകാരന്‍മംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഇയാൾവാടക വീട്ടിലാണെങ്കിലും ടെറസിന് മുകളില്‍അൽപ്പം കൃഷിയൊക്കയുണ്ട് നജീബിന്ടെറസിന് മുകളിലെ കൃഷി കണ്ട ആരോ ഒരാള്‍ക്ക് സംശയംതോന്നിഇത് കഞ്ചാവല്ലേസംശയം വർധിച്ചതോടെ അയാൾ പൊലീസിന് വിവരം നല്‍കികുമ്പളഇന്‍സ്പെക്ടര്‍ പി പ്രമോദിന് വിവരം ലഭിച്ചതോടെ എസ്  വി കെ അനീഷിന്‍റെ നേതൃത്വത്തില്‍പൊലീസ് യുവാവിന്‍റെ വാടക വീട്ടിലെത്തിടെറസിന്‍റെ മുകളിലെ കൃഷി പരിശോധിച്ച സംഘംഞെട്ടിപിന്നീട് ഉറപ്പിച്ചുകൃഷി കഞ്ചാവ് തന്നെ. 15 ലിറ്ററിന്‍റെ വെള്ളക്കുപ്പി മേല്‍ഭാഗം മുറിച്ച് മാറ്റിമണ്ണ് നിറച്ച് വളമിട്ട് നല്ല വൃത്തിയായി കഞ്ചാവ് കൃഷി ചെയ്തിരിക്കുന്നുഒന്നല്ല മൂന്ന് ചെടികളുണ്ട്മൂന്ന് മാസത്തോളം പ്രായമായിരുന്നു ഇവയ്ക്ക്.