തവനൂർ: മാതാവും മകനും ബൈക്കിൽ യാത്ര ചെയ്യവേ കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും വീണ സ്ത്രീ മരിച്ചു.
തവനൂർ സ്വദേശി പുതുപറമ്പിൽ ബാവയുടെ ഭാര്യ ഫാത്തിമ (67)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്2.30ഓടെ മറവഞ്ചേരിയിലാണ് അപകടം. സഹോദരൻ്റെ മകൻ മരിച്ച ആണ്ട് ചടങ്ങിൽ പങ്കെടുത്ത്തിരിച്ചു വരുന്നതിനിടെയാണ് അപകടം. ബൈക്കിന് മുന്നിൽ ചാടിയ പൂച്ചയെ രക്ഷിക്കാൻശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുളളമൃതദേഹം കുറ്റിപ്പുറം ഇന്ന് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. തവനൂർജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മക്കൾ: റജുല, ലത്തീഫ്, റഫീഖ്. മരുമക്കൾ: റംഷി, സീനത്ത്.









