പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും 

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ളപ്രവേശനം ഇന്ന് ആരംഭിക്കും. ഇന്ന് (ഓഗസ്റ്റ് 16ന്) രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും. രണ്ടാം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 17ന് വൈകിട്ട് 5വരെ പ്രവേശനം നേടാം.  അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ  ൽ e Candidate Login-SWS e Second Allot Results ലിങ്കിലൂടെ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രദിപാദിച്ചിരിക്കുന്നഅലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ളസർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ചസ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്മെന്റിൽതാൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽഅലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയിൽ ഒന്നാംഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെൻറ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. താഴ്ന്നഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോനേടാവുന്നതാണ് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ളസപ്ലിമെൻററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.  വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക്വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാംരക്ഷകർത്താക്കളോടൊപ്പം 2022 ആഗസ്ത് 17 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെസ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.

കാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ രക്ഷപ്പെടുത്തിയ സാദിക്കിനെ വ്യാപാരി വ്യവസായിഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ആദരിച്ചു .

ചങ്ങരംകുളം: കാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ അവസരോചിതമായഇടപെടലിലൂടെ സാഹസികമായി രക്ഷപ്പെടുത്തിയ സാദിക്കിനെ ആദരിച്ചു.സാദിക്കിന്റെ സഹോദരൻഷെഫീക്കാണ് വാർപ്പിന് മുകളിൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണത്.ഇതെസമയം താഴെ നിന്നിരുന്ന സാദിക്ക് കയ്യിലിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് സഹോദരനെ കൈപ്പിടിയിൽഒതുക്കി താഴേക്ക് മറിയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റാണ് സാദിക്കിനെ പുരസ്കാരം നൽകിആദരിച്ചത്.എംഎൽഎ നന്ദകുമാർ സാദിക്കിന് പുരസ്കാരം കൈമാറി. 

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിൻ്റെ സമാപനം മന്ത്രി കെ. കൃഷ്ണൻകുട്ടിനിർവഹിച്ചു 

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിൻ്റെ സമാപനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്ഹാളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ജില്ലാ പട്ടികവർഗ വികസന ഓഫീസറുടെ പ്രവർത്തന പരിധിയിൽ ലാൻഡ് പദ്ധതിപ്രകാരം വിലയ്ക്ക്വാങ്ങിയ 2.19 ഏക്കർ ഭൂമിയുടെയും നിക്ഷിപ്ത വനഭൂമി പ്രകാരം ഏറ്റെടുത്ത 8 ഏക്കർ ഭൂമിയുടെയുംപട്ടയവിതരണം, അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിലുൾപ്പെടുത്തി കൊഴിഞ്ഞാമ്പാറ  ഗ്രാമപഞ്ചായത്തിലെ കുന്നങ്കാട്ടുപതി കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസനപദ്ധതികളുടെ പ്രഖ്യാപനം, വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗംവിദ്യാർത്ഥികളെ ആദരിക്കൽ, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ളലാപ്ടോപ്പ് വിതരണം, അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീസ് എന്നിവരുടെ നിയമന ഉത്തരവ്, ജീവനോപാധി ഉപകരണങ്ങളുടെ വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. പട്ടയ വിതരണംമൂലം ലഭ്യമായ ഭൂമിയിൽ കൃഷി ചെയ്യണമെന്നും രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും ജീവാനോപാധി ഉപകരണങ്ങൾ പരാമാവധി പ്രയോജനപ്പെടുത്തണമെന്നും  വരുമാനം കൃത്യമായി ഉപയോഗപെടുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ മൃൺമയി ജോഷി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി. മുരുകദാസ്, ജില്ലാ പട്ടികവർഗ വികസന ഓഫീസർ ജി. രാധാകൃഷ്ണൻ, പട്ടികവർഗ ഉപദേശക സമിതി അംഗംഎം. ശ്രീധരൻ, ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. അജീഷ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് റിഷ പ്രേംകുമാർ, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസൻ, മലമ്പുഴപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാർഎന്നിവർ പങ്കെടുത്തു.

ആദ്യത്തെ കണ്‍മണിക്ക് ‘ഇന്ത്യ’യെന്ന പേര് നല്‍കി അച്ഛനും അമ്മയും

ആദ്യമായി പിറന്ന കണ്‍മണിക്ക് ഇന്ത്യയെന്ന(India) പേര് നല്‍കി ഒരമ്മയും, അച്ഛനും. കോട്ടയം(Kottayam) പാലാ പുലിയനൂര്‍ സ്വദേശി രഞ്ജിത്തും ഭാര്യ സനയുമാണ് പെണ്‍കുഞ്ഞിന്ഇന്ത്യയെന്ന പേരിട്ടത്. വിത്യസ്ത മതത്തില്‍പ്പെട്ടവരായതും രാജ്യസ്‌നേഹം കൊണ്ടുമാണ് മകള്‍ക്ക്ഈ പേര് നല്‍കാന്‍ കാരണമെന്ന് ഈ ദമ്പതികള്‍ പറയുന്നു. ഈ കഴിഞ്ഞ ജൂലൈ 12നാണ് രഞ്ജിത്ത് – സന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഭാരതീയര്‍ക്കെല്ലാം അഭിമാനമായ ഇന്ത്യയെന്ന പേര് മകള്‍ക്കും അഭിമാനമാകട്ടെയെന്ന്പ്രണയവിവാഹിതരായ ഈ ദമ്പതികള്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷിയില്‍ കുത്തിന്റെ പേരിന്റെ സ്ഥാനത്ത് ഇന്ത്യയെന്ന്എഴുതിയപ്പോള്‍ ദേശിയത എഴുതാനുള്ള കോളമല്ലനായിരുന്നു മറുപടി. ഒടുവില്‍ അവിടെയുംകാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടിവന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്നരജ്ഞിത്തിന് പട്ടാളത്തില്‍ ചേരുവാനായിരുന്നു മോഹം. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം ഒന്‍പതാംക്ലാസില്‍ പഠനം നിലച്ചു. എങ്കിലും അടങ്ങാത്ത രാജ്യസ്‌നേഹം മനസില്‍ കാത്ത് സൂക്ഷിച്ചു. ആസനേഹത്തില്‍ നിന്നുമാണ് മകള്‍ക്ക് ഇന്ത്യയെന്ന പേര് നല്‍കിയത്. രഞ്ജിത്തും, സനയും ഇരു സമുദായത്തില്‍ പെട്ടവരായതിനാല്‍ വിവാഹത്തെ വീട്ടുകാരുംഎതിര്‍ത്തിരുന്നു. എതിര്‍പ്പുകള അവഗണിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വിവാഹം. രാജ്യം 75 ആം സാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ജാതിയും മതവും വേര്‍ത്തിരിക്കാത്ത ഒരുമഉറപ്പാകുന്ന ഇന്ത്യയെ സ്വപനം കാണുകയാണിവര്‍.

ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം പിറന്നാൾ ചെഗുവേര സെന്ററിൽ ആഘോഷിച്ചു ഫോറംരക്ഷാധികാരിയും , I MA പ്രസിഡണ്ടുമായ ഡോ. N. മുഹമ്മദാലി പതാക ഉയർത്തി 

. ഫോറം പ്രസി: VPM. സാലിഹ് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോർഡിനേറ്റർപ്രഭാകരൻ സ്വാഗതവും, ജസെക്രട്ടറി അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു: ഭാരവാഹികളായമോഹൻ കുമാർA. ഗഫൂർ Kp, ശശി മാമ്പറ്റ , സുരേഷ് മലയത്ത് എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും നടന്നു.

നമ്മുടെ രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽമഞ്ച് വളാഞ്ചേരി കോൺഗ്രസ് ഭവനിൽ വച്ച് ചരിത്ര ക്വിസ് സംഘടിപ്പിച്ചു. സമ്മാനദാന ചടങ്ങ് സിനിമ സീരിയൽ നടൻ വളാഞ്ചേരി ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസ്സേനാർ,…

പാലക്കാട് സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു .

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎംലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ്ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണിഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ്സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട്  സംഘമാണ്  ഷാജഹാനെ വെട്ടിയത്. ഗുരുതരമായിപരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുഎന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണിഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. 

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു 

എടപ്പാൾ: അഖിലേന്ത്യാ ജനാധിപത്യ   മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ എടപ്പാൾ, കോലളമ്പ് മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. എടപ്പാൾ മേഖലാ കമ്മിറ്റി പ്രസിഡണ്ടായി ഷഫ്‌ലകരിമ്പിലിനെയും സെക്രട്ടറിയായി കെ വി ഷീനയെയും  ട്രഷററായി  റജീന പി പി യേയുംതിരഞ്ഞെടുത്തു. കോലൊളമ്പ് മേഖലാ പ്രസിഡണ്ടായി സജ്ന എൻ വി യേയും  സെക്രട്ടറിയായി എൻഷീജയേയും ട്രഷററായി ശോഭനയെയും തിരഞ്ഞെടുത്തു.