/തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിൻ്റെ സമാപനം മന്ത്രി കെ. കൃഷ്ണൻകുട്ടിനിർവഹിച്ചു 

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിൻ്റെ സമാപനം മന്ത്രി കെ. കൃഷ്ണൻകുട്ടിനിർവഹിച്ചു 

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിൻ്റെ സമാപനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്ഹാളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെകൃഷ്ണൻകുട്ടി നിർവഹിച്ചു.

ജില്ലാ പട്ടികവർഗ വികസന ഓഫീസറുടെ പ്രവർത്തന പരിധിയിൽ ലാൻഡ് പദ്ധതിപ്രകാരം വിലയ്ക്ക്വാങ്ങിയ 2.19 ഏക്കർ ഭൂമിയുടെയും നിക്ഷിപ്ത വനഭൂമി പ്രകാരം ഏറ്റെടുത്ത 8 ഏക്കർ ഭൂമിയുടെയുംപട്ടയവിതരണംഅംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിലുൾപ്പെടുത്തി കൊഴിഞ്ഞാമ്പാറ  ഗ്രാമപഞ്ചായത്തിലെ കുന്നങ്കാട്ടുപതി കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസനപദ്ധതികളുടെ പ്രഖ്യാപനംവിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗംവിദ്യാർത്ഥികളെ ആദരിക്കൽപ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ളലാപ്ടോപ്പ് വിതരണംഅക്രഡിറ്റഡ് എൻജിനീയർഓവർസീസ് എന്നിവരുടെ നിയമന ഉത്തരവ്ജീവനോപാധി ഉപകരണങ്ങളുടെ വിതരണം എന്നിവ മന്ത്രി നിർവഹിച്ചു.

പട്ടയ വിതരണംമൂലം ലഭ്യമായ ഭൂമിയിൽ കൃഷി ചെയ്യണമെന്നും

രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും

ജീവാനോപാധി ഉപകരണങ്ങൾ പരാമാവധി പ്രയോജനപ്പെടുത്തണമെന്നും 

വരുമാനം കൃത്യമായി ഉപയോഗപെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർ മൃൺമയി ജോഷിചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വവിമുരുകദാസ്ജില്ലാ പട്ടികവർഗ വികസന ഓഫീസർ ജിരാധാകൃഷ്ണൻപട്ടികവർഗ ഉപദേശക സമിതി അംഗംഎംശ്രീധരൻചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജീഷ്പെരുമാട്ടി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് റിഷ പ്രേംകുമാർപട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്ശിവദാസൻമലമ്പുഴപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻകാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിരമേഷ് കുമാർഎന്നിവർ പങ്കെടുത്തു.