മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
*ഷൊർണൂരിൽ മുങ്ങൽ വിദഗ്ദ്ധൻ കുഴഞ്ഞുവീണു മരിച്ചു*
ഷൊർണൂർ: ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍നടത്തവേ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ദ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍നടത്തവേ ക്ഷീണിതനായ രാമകൃഷ്ണൻ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷൊർണൂർ നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന രാമകൃഷ്ണന്‍ ജലാശയങ്ങളിൽ അകപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഇന്ന് വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായത്. വൈകിട്ട്നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായിപാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. പൂഴയോരത്ത് മീൻ പിടിക്കാൻവന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇതുവരെ ഫൈസലിനെ കണ്ടെത്താനായിട്ടില്ല.
Mahal – In the Name of Father ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം വളാഞ്ചേരിയിൽ നിർവഹിച്ചു
നവാഗത സംവീധായകർ നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന “Mahal - In the Name of Father” എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം തിങ്കളാഴ്ച വളാഞ്ചേരിയിൽ സംവീധായകൻ ലാൽജോസ് നിർവ്വഹിച്ചു. കെ ടി ജലീൽ എം എൽ എയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം നിർവഹിച്ചത്. ഐ മാക് ക്രിയേഷൻസിൻ്റെ ബാനറിൽ നാസർ ഇരിമ്പിളിയം സംവിധാനം നിർവഹിക്കുന്നചിത്രത്തിൻ്റെ തിരക്കഥ ഡോ. ഹാരിസ് കെ.ടിയുടേതാണ്.ഷഹീൻ സിദ്ദീക്കും ഉണ്ണി നായരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.
ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
പെരുമ്പിലാവ്: കൊരട്ടിക്കരയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നകൊരട്ടിക്കരസ്വദേശി കാരയിൽ അഹമ്മദ് (70) ആണ് മരണപ്പെട്ടത്. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 7 മണിയോടെ കൂടെയാണ് അപകടം സംഭവിച്ചത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് ക്രോസ് ചെയ്യുമ്പോൾ കുന്നംകുളം ഭാഗത്ത് നിന്നുംവന്നിരുന്ന ബൈക്ക് അഹമ്മദിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു.റോഡിൽ തെറിച്ചു ഇരുവരെയും നാട്ടുകാർപെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി. ചികിത്സയിലായിരുന്ന അഹമ്മദ് ഇന്ന്ഉച്ചയോടെയാണ് മരണപ്പെട്ടത്ഗുരുതരമായി പരിക്കേറ്റ ബൈക്ക്യാത്രികനായ എടപ്പാൾ സ്വദേശിയായ യുവാവിന് ബോധം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മരണപ്പെട്ട അഹമ്മദ് കൊരട്ടിക്കര ഗവ. യു.പി സ്കൂളിൽ ദീർഘകാലം പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഹാജിറ (റിട്ടയർ അധ്യാപിക കൊരട്ടിക്കര ഗവ. യു. പി സ്കൂൾ ) .മക്കൾ :അക്ബർ , ലാൽബഹദൂർ (പോലീസ് ഓഫീസർ ), ആശ.
*ലഹരിമോചന സദസ്സ്*
എടപ്പാൾ: ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ലഹരിമോചന സായാന സദസ്സ് സംഘടിപ്പിച്ചു. രവിതേലത്ത് ഉദ്ഘാടനം ചെയ്തു. വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ചു. വി.ടി ജയപ്രകാശൻ മാസ്റ്റർ, പി സിനാരായണൻ.വി.പി വിദ്യാധരൻ,എം.നടരാജൻ, അശോകൻ വട്ടംകുളം .പി.കെ സുരേഷ്ബാബു,സതീശൻ കാലടി, ബാലൻ കണ്ണത്ത് എന്നിവർ പ്രസംഗിച്ചു ഇ ശിവകുമാർ സ്വാഗതവും ഷാജു വല്യാട് നന്ദിയും പറഞ്ഞു.
*യുവ ഡോക്ടര്‍മാരെ ആദരിച്ചു*
എടപ്പാൾ: ഉദിനിക്കര നാട്ടുകൂട്ടം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവ ഡോക്ടര്‍മാരെആദരിച്ചു. ഡോ: ആദർശ് BAMS - MD, ഡോ: മഷ്ഹൂഖ് ബിൻ അസീസ് MBBS, ഡോ: സംഗീത്ശ്രീനിവാസന്‍ BAMS - IYC എന്നിവരെയാണ് ആദരിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യു എം ഗിരീഷ് (GHSS Edappal Retd HM) അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻ ദാസ് കെ കുമാരൻ (E D N Department Retd) തുടങ്ങിയവർ സംസാരിച്ചു.
ഷാരോണിന്റെ മരണം കൊലപാതകം; വിഷം കൊടുത്ത് കൊന്നതായി വനിതാ സുഹൃത്ത് സമ്മതിച്ചു
തിരുവനന്തപുരം ∙ പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥിഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമെന്നു തെളിഞ്ഞു. ഷാരോണിന്കഷായത്തിൽ വിഷം കലർത്തി നൽകിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ പൊലീസിനു മുന്നിൽകുറ്റസമ്മതം നടത്തി. രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ് ഗ്രീഷ്മ. ഫെബ്രുവരിയിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ അതിനു മുന്നോടിയായി ഷാരോണിനെഒഴിവാക്കുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശ്യം. കോപ്പർ സൾഫേറ്റ് എന്ന വിഷാംശമാണ്കഷായത്തിൽ കലർത്തി നൽകിയതെന്നാണ് വിവരം. വിഷം നൽകുന്നതിനു മുൻപ്വിശദാംശങ്ങൾക്കായി ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞതായും സൂചനയുണ്ട്. ഗ്രീഷ്മയുടെ അറസ്റ്റ്ഉടനുണ്ടാകും. അന്വേഷണ വിവരങ്ങൾ അറിയിക്കുന്നതിനായി എഡിജിപി എം.ആർ.അജിത്കുമാർഉടനെ മാധ്യമങ്ങളെ കാണും. പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പെൺകുട്ടിയെഇന്ന് സുദീർഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാസുഹൃത്തിനെ ചോദ്യം ചെയ്തത്.
കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു.
കുമരനല്ലൂർ: തൃത്താല വിദ്യഭ്യാസ ഉപജില്ല കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. നവ. 9.10, 11 തിയ്യതികളിൽ കുമരനല്ലൂർ ഗവ. ഹെയർ സെക്കണ്ടറി സ്കൂളിലാണ് കായിക മൽസരം. കുമരനല്ലൂർ സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ കളത്തിൽ ഷറഫുദ്ദീൻതൃത്താല ഉപജില്ല വിദ്യഭ്യാസ ഓഫീസർ പി വി സിദ്ദീഖിന് ലോഗോ കൈമാറി. ടി. ഷിഹാബുദ്ദീൻ കുമ്പിടിയാണ് ലോഗോ രൂപകൽപന ചെയ്തത്. പിടിഎ പ്രസിഡന്റ് യു മാധവൻകുട്ടി അധ്യക്ഷനായി. പ്രിൻസിപ്പാൾ ആർഡി മൃദുല, പ്രധാനധ്യാപിക സി.കെ സുനിത, അലികുമരനല്ലൂർ, സിഎം അലി, കെ. നൂറുൽ അമീൻ, എസ് വി ശുഭശ്രീ, രമേഷ് വേളത്ത്, മനോജ്‌പലാശ്ശേരി എം.എ. നവാബ്, സി ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു.
എടപ്പാൾ മേൽപ്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;നാല് പേർക്ക് പരിക്ക്
എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിൽ കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽനാല് പേർക്ക് പരിക്കേറ്റു.രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എടപ്പാളിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










