സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; യാത്രക്കാർരക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം. കാർ ഓടിച്ച ആനക്കര സ്വദേശിയായ മജീദ് (27) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങരംകുളം ടൗണിൽ നിന്ന് എടപ്പാൾ റോഡിൽ ഷൈൻഓഡിറ്റോറിയത്തിന് മുൻവശത്താണ് അപകടം.  നിയന്ത്രണം വിട്ട കാർ എതിർ ദിശയിലേക്ക് പോയി റോഡരികിലെ ഡ്രൈനേജ് കല്ലിൽ ഇടിച്ച്തലകീഴായി മറിയുകയായിരുന്നു. കാർ ഭാഗികമായി തകർന്നു. ചങ്ങരംകുളം പോലീസെത്തിമേൽനടപടികൾ സ്വീകരിച്ചു. 

ചങ്ങരംകുളത്ത് ക്രിസ്മസ് കരോളുമായി വീടുകൾ കയറി ഇറങ്ങിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായിപരാതി ; നാല് പേർ ആശുപത്രിയിൽ

ചങ്ങരംകുളം: ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെഅക്രമം. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്റെഭാഗമായി കരോളുമായി ഇറങ്ങിയ 25ഓളം വരുന്ന കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. പ്രദേശത്തെ മദ്യ സംഘങ്ങളാണ് പ്രകോപനമില്ലാതെ കുട്ടികളെ അടിച്ച് ഓടിച്ചത്. കുട്ടികൾ വാടകക്ക്എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച്ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.      അക്രമത്തിൽ പരിക്കേറ്റ അഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മർദ്ദനമേറ്റപെരുമുക്ക് സ്വദേശികളായ തണ്ടലായിൽ കിഷോറിന്റെ മക്കളായ ജഗത്ത്(15), നീരജ്(13), അധികാരിവീട്ടിൽ ശ്രീകുമാർ മകൻ സിദ്ധാർത്ഥ്(17) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിലും ആനക്കപ്പറമ്പിൽ  നിഷയുടെ മകൻ കണ്ണൻ(13)നെ എടപ്പാളിലെ  സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പൗര വിചാരണ യാത്ര സംഘടിപ്പിച്ചു.

എടപ്പാൾ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നയങ്ങൾ എടുക്കുന്നുണ്ടെന്നും ഇതിനെതിരെബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി.രവീന്ദ്രൻ നയിക്കുന്ന പൗര വിചാരണ യാത്രയുടെ രണ്ടാംദിനം എടപ്പാൾ തട്ടാൻ പടിയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.  എടപ്പാൾ മണ്ഡലം പ്രസിഡന്റ് എസ്.സുധീർ അധ്യക്ഷനായി. ഇ.പി വേലായുധൻ, അഡ്വ.എ.എംരോഹിത്, ഇ.പി രാജീവ്, കെ.വി നാരായണൻ, കെ.വി മോഹനൻ, കുഞ്ഞി മൊയ്തീൻ, മനോഹരൻ, ആനന്ദൻ കറുത്തേടത്ത്, കെ.പി സിന്ധു, കെ.പി അച്ചുതൻ, ഭാസ്കരൻ വട്ടംകുളം, കെ.ജി ബെന്നി, നജീബ് വട്ടംകുളം, അറുമുഖൻ എന്നിവർ സംസാരിച്ചു. 

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു

ചങ്ങരംകുളം: ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാർ ഓടിക്കൂടി തീ അണച്ചത് കൊണ്ട്കൂടുതൽ കുടിലുകൾക്ക് തീപടരുന്നത് ഒഴിവായി. തീപിടിത്തം നടക്കുന്ന സമയത്ത് കുടുംബങ്ങൾപുറത്തായിരുന്നു. പകൽ സമയമായതിനാൽ വലിയ അകടമാണ് ഒഴിവായത്. കുട്ടികളുടെപഠനോപകരണങ്ങളും വസ്ത്രങ്ങളും അടക്കം തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. തൃശ്ശൂർ കുറ്റിപ്പുറംസംസ്ഥാന പാതയോരത്ത് ഇത്തരത്തിൽ പത്തോളം കുടുംബങ്ങളാണ് അപകടകരമായ രീതിയിൽ  കുടിൽ കെട്ടി താമസിച്ച് വരുന്നത്. കേരളത്തിന് പുറത്ത് നിന്ന് കുടിയേറി വന്ന് പാതയോരത്ത് കുടിൽകെട്ടി താമസം തുടങ്ങിയ കുടുബങ്ങളെ പാതയോരത്ത് നിന്ന് മാറ്റി സംരക്ഷണം നൽകാൻ സർക്കാർസംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നേതാജി ബൈപ്പാസ് റോഡിൻ്റെ ഉദ്ഘാടനം കെ.ടി ജലീൽ എം.എൽ.എ. നിർവ്വഹിച്ചു

എടപ്പാൾ: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എടപ്പാളിൻ്റെ വികസന മുന്നേറ്റത്തിന് പുതിയൊരുപൊൻ തൂവൽ ചാർത്തി  പട്ടാമ്പി തൃശ്ശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന  നേതാജി ബൈപ്പാസിന്പുനർജന്മം. പട്ടാമ്പി റോഡിലെ ബ്ലോക്ക് ഓഫിസിന് സമീപത്ത് നിന്ന് ടൗണിൽ എത്താതെ തൃശ്ശൂർറോഡിലെത്താനുള്ള എളുപ്പമാർഗ്ഗമാണ് നേതാജി ബൈപ്പാസ്. വട്ടംകുളം എടപ്പാൾ പഞ്ചായത്തുകളുടെഅതിർത്തിയിൽ കിടന്ന റോഡിന് തർക്കങ്ങൾക്ക് ഒടുവിലാണ് ശാപമോക്ഷമുണ്ടായത്. ഇൻ്റർലോക്ക് വിരിച്ച് മനോഹരമാക്കിയ റോഡിന് കെ.ടി ജലീൽ എം.എൽ.എയാണ് 20 ലക്ഷം രൂപഫണ്ട് അനുവദിച്ചത്.  ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ എം.എൽ.എകെ.ടി ജലീൽ ഉദ്ഘാടനം നിർവ്വഹിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തു. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  എടപ്പാൾ ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് സുബൈദ ടീച്ചർ, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് തുടങ്ങിജനപ്രതിനിധികളും, രാഷ്ട്രീയ പ്രതിനിധികളും, പൗരപ്രമുഖരും, വ്യാപാരി സംഘടനാ നേതാക്കളുംചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വ്യാപാരികൾ വാദ്യഘോഷങ്ങൾ, പായസവിതരണം, ഗാനമേള എന്നിവയെല്ലാം ഒരുക്കി ചടങ്ങ് ആഘോഷമാക്കി. 

കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷംസംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ക്രിസ്മസ് കേക്ക് പ്രദർശനവും ക്രിസ്മസ് കരോളുംസംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിനിയായലിദയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൾ അലിക്കടവണ്ടി, അധ്യാപകരായ കെ സുധ, കെ സുജ, വിനീത,എ മുഹമ്മദ് ഫാരിസ്, ഫൗസിയ, എന്നിവർസംസാരിച്ചു.

എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. 

മലപ്പുറം: മലപ്പുറം എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒന്നര വയസ്സുകാരിമരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീല (28) ക്കും നിസാരമായ പരിക്കേറ്റു. ഇവര്‍ മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ്അപകടം. കുട്ടശ്ശേരിയിലെ ജസീലിന്റെ ഭാര്യവീട്ടില്‍ നിന്നും മടങ്ങി വരുന്നതിനിടെ വണ്ടൂര്‍ ഭാഗത്ത്നിന്നും വരികയായിരുന്ന ഇന്നോവ കാര്‍ ബൈക്കിനു പിറകിലിടിക്കുകയായിരുന്നു. ഇതോടെ ജസബൈക്കില്‍ നിന്നും തെറിച്ചു വീണു. ഉടനെ തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ചുമട്ടുതൊഴിലാളിയാണ് ജസീല്‍. 

നിർഭയ”  സ്ത്രീകൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് നിർഭയ പദ്ധതിയിൽ  സ്ത്രീകൾക്കായി നടത്തുന്ന സ്വയംപ്രതിരോധ കരാട്ടെ പരിശീലന ക്ലാസ്സിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ അധ്യക്ഷതവഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ, ശശി പൂക്കേപ്പുറത്ത്, സുജിത സുനിൽ, സുലൈഖ ഭാനു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മെമ്പർ വിനീതസ്വാഗതം പറഞ്ഞു.