താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
എടപ്പാൾ: വട്ടംകുളം കനിവ് ബഡ്സ് സ്കൂളിൽ വെച്ച് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് കഴുങ്കിൽ ഉദ്ഘാടനംനിർവഹിച്ചു. ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിന് വേണ്ടി അവരുടെഅംഗപരിമിതി പരിശോധിച്ച് ഉപകരണങ്ങളുടെ അളവെടുക്കുന്നതിനും ശാരീരിക ക്ഷമതപരിശോധിക്കുന്നതിനും ഡോ.വിജീഷ് നേതൃത്വം നൽകി. ഉപകരണങ്ങൾ കാല താമസമില്ലാതെ വിതരണം ചെയ്യാൻ ഐസിഡിഎസ് ഓഫീസർ കൃഷ്ണേന്ദുബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എ നജീബ്അധ്യക്ഷത വഹിച്ചു. മൻസൂർ മരയങ്ങാട് (ആരോഗ്യ വികസന സമിതി ചെയർമാൻ) സ്വാഗതംപറഞ്ഞു. വിഭിന്ന ശേഷിക്കാരായ ആളുകളെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തിച്ചു പരിശോധനകൾക്കുവിധേയമാക്കി. അംഗ പരിമിതിയുള്ളവരുടെ കുറവുകൾ അവരുടെ മാനസിക ധൈര്യത്തെ തളർത്തരുതെന്നും, അവരിലെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു സമൂഹത്തോടൊപ്പം ചേർത്ത് നടത്താൻ അവരെപ്രാപ്തരാക്കാൻ കുടുംബങ്ങളും രക്ഷിതാക്കളും സദാ ജാഗരൂകരാവണമെന്നും ഉദ്ഘടനപ്രസംഗത്തിൽ പ്രസിഡന്റ് ആഹ്വനം ചെയ്തു. കുടുംബശ്രീ പ്രവർത്തകർ, ബഡ്സ് സ്കൂൾഅധ്യാപകർ, മെമ്പർ അക്ബർ പനച്ചിക്കൽ, അഹമ്മദ് മൂതൂർ എന്നിവർ പങ്കെടുത്തു.
പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗം വെബ് സൈറ്റ് ലോഞ്ചിങ്.
എടപ്പാൾ: സന്താന സൗഭാഗ്യത്തിനും സത്സന്താനലബ്ധിക്കുമായി പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ നടക്കുന്ന ഏഴു ദിവസം നീണ്ടു നിൽക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റെ വെബ് സൈറ്റ്അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ എം.ഡി.കെ.വി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.വി.കൃഷ്ണൻ ചങ്ങരംകുളം അധ്യക്ഷനായി. ശബരിമല മാളികപ്പുറംമുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി, അമേരിക്കയിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിപ്രൊഫ.ഡോ.മഹാദേവൻ, നാറാസ് ഇട്ടിരവി നമ്പൂതിരി, കെ.എം.പരമേശ്വരൻ നമ്പൂതിരി, കുറുങ്ങാട്വാസുദേവൻ നമ്പൂതിരി, യു.വിശ്വനാഥൻ, കെ.വി.രാമകൃഷ്ണൻ, ഉണ്ണി ശുകപുരം, കണ്ണൻപന്താവൂർ, രാജേഷ് പ്രശാന്തിയിൽ ,വൈശാഖ് കീഴേപ്പാട്ട് എന്നിവർ പ്രസംഗിച്ചു. വിപുലമായസ്വാഗതസംഘം യോഗം 27-ന് മൂന്നു മണിക്ക് പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ചേരും. 2023 ഫെബ്രുവരി 21 മുതൽ 28 വരെ നടക്കുന്ന യാഗത്തിൽ ദിവസേന മൂന്നു സവനങ്ങളെന്നനിലയിൽ 21 സവനങ്ങളുണ്ടാകും. ഇതിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്നവർക്ക്ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. പങ്കെടുക്കാൻ താൽപര്യമുള്ളവർputhrakameshtiyagam.com എന്ന സൈറ്റിൽ കയറിയാൽ വിവരങ്ങളറിയാം.
ക്ഷീര കർഷകർക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽക്ഷീരകർഷകർക്കു വേണ്ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വട്ടംകുളം പഞ്ചായത്ത്സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്ലാസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽമജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ പല പഞ്ചായത്തിലെ പ്രദേശങ്ങളിലും കണ്ടുവരുന്ന ചർമ മുഴ രോഗംകർഷകരിലുയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ സ്വാഗതപ്രസംഗത്തിൽ സീനിയർ വെറ്റിനറി സർജൻ ഡോ.മനോജ് സി.ജെ കർഷകർക്ക് ബോധ്യപ്പെടുത്തികൊടുത്തു. പൊതുവെ കണ്ണുകളികളിൽ കണ്ടുവരുന്ന മറ്റു രോഗങ്ങളെ കുറിച്ചും, പാലുല്പാധനവർധനവിന് സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും ഡോ.ജോയ് ജോർജ് (ചീഫ് വെറ്റിനറി ഓഫീസർ, മലപ്പുറം സെൻ്റർ ), ഡോ.സുശാന്തു (എപ്പിഡിമിയോളജിസ്റ്റ്, മലപ്പുറം സെന്റർ ) എന്നിവർക്ലാസ്സെടുത്തു സംസാരിച്ചു. തുടർന്ന് കർഷകരുടെ സംശയങ്ങൾക്ക് ഡോ.മനോജ് മറുപടി പറഞ്ഞു. വട്ടംകുളം ഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എം എ നജീബ്, മൻസൂർ മരയങ്ങാട്, ഷീജ, യു.പി പുഷോത്തമൻ, ഇബ്രാഹിം മൂതൂർ, പത്തിൽ അഷ്റഫ്, ടി.പി, ഹൈദരലി, ശ്രീശങ്കരനാരായണൻ, ബൈജു പി.വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഹമ്മദ് മുതൂർനന്ദി പറഞ്ഞു.
ബ്രസീൽ ഫാൻസ് റോഡ് ഷോ സംഘടിപ്പിച്ചു.
എടപ്പാൾ: ബ്രസീൽ ഫാൻസ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തന്നൂർനരിപ്പറമ്പ് മേഖല ബ്രസീൽ ഫാൻസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. നൂറുകണക്കിന് ഫാൻസുകാർ പങ്കെടുത്ത പ്രോഗ്രാം ബ്ലോക്ക് മെമ്പർ ദിലീഷ് ഉദ്ഘാടനം ചെയ്തു. കരീം പോത്തന്നൂർ അധ്യക്ഷത വഹിച്ചു. നൗഫൽ എൻ, ഷാഹിർ എ.പി , റാഫി കെ, മഹ്റൂഫ് വി.പി,കെ.പി കുഞ്ഞുട്ടി, ബോസ് മാനു, ആഷിക് സി.എ , വൈശാഖ്, ഷാജു, ജിജിൻ, നിതിൻ ദാസ്, അൻവർ, ലെനിൽ ലിജേഷ് എന്നിവർ നേതൃത്വം നൽകി. പോത്തന്നൂരിൽ നിന്നും നരിപ്പറമ്പ് വരെനടത്തിയ റോഡ് ഷോ വർണ്ണ പകിട്ടാർന്ന പരിപാടികളടെ സമാപിച്ചു.
ലഹരി ഔട്ട് വൺ മില്യൺ ഗോൾ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം
എടപ്പാൾ : വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് "ലഹരി ഔട്ട് വൺ മില്യൺ ഗോൾ " മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. എടപ്പാൾ പഞ്ചായത്തിലെ 8, 9 വാർഡ് യൂത്ത് ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾനടന്നത്. ദുബായ് കെ.എം.സി.സി തവനൂർ മണ്ഡലം ട്രഷറർ ഷറഫുദ്ധീൻ കെ . വി ഉദ്ഘാടനംചെയ്തു . വി.കെ.എ മജീദ് അദ്ധ്യക്ഷനായി മുഹമ്മദ് കുട്ടി കല്ലിങ്ങൽ, കെ.വി ലൈസ്, കെ.വി ബാവ , തസ്തക്കീർ , അദീബ്, ഇസ്മായിൽ . കെ , ഷിഹാബ് എന്നിവർ സംസാരിച്ചു എ.എഫ്.സിഅയിലക്കാട്, ഗസ്റ്റൗസ് തലമുണ്ട എന്നിവർ വിജയികളായി മത്സരത്തിൽ വിജയിച്ച ക്ലബുകൾക്കുള്ളസമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
മേളകളിലെ വിജയം: ആഹ്ലാദ പ്രകടനവുമായി അരീക്കാട് എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ
താനൂർ ഉപജില്ലാ മേളയിൽ ഉറുദു വിഭാഗത്തിൽ ഒന്നും ജനറൽ വിഭാഗത്തിൽ രണ്ടും അറബി- സംസ്കൃത വിഭാഗങ്ങളിൽ മൂന്നും സ്ഥാനം നേടിയതിൽ എഎംയുപി സ്കൂൾ അരീക്കാട് ആഹ്ലാദ പ്രകടനം നടത്തി. വാദ്യഘോഷ അകമ്പടിയോടും വിവിധ വേഷവിധാനത്തോടും കൂടി ഇട്ടിലാക്കൽ അയ്യായ റോഡിൽ നിന്നും ആരംഭിച്ച വിജയാഘോഷ യാത്ര സ്കൂൾ മൈതാനത്ത് അവസാനിച്ചു. പ്രധാന അധ്യാപിക സുധാകുമാരി, പിടിഎ പ്രസിഡണ്ട് പി.ടി ഷാജി, അധ്യാപകരായ ടി.പി റഹീം, സാഹിർ എം.സി, ടി. റഹീം, ബാസിമ, മിഥു മോൾ, സനീബ് കെ, സാബു, നഹാസ്, ഷാനിൽഎന്നിവരോടപ്പം ആയിരത്തോളം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾതുടങ്ങിയവർ പങ്കാളികളായി.
മാധ്യമം മധുരം വെളിച്ചം പദ്ധതിക്ക് വടക്കുംപുറം ജിഎൽപി സ്കൂളിൽ തുടക്കമായി സി.സി അബ്ദുറഹ്മാൻ സ്കൂൾ ലീഡർ റിനാ നസ്രിക്ക് മാധ്യമം പത്രത്തിൻറെ ഒരു കോപ്പി കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു ഹെഡ്മാസ്റ്റർ ടി. പി അബ്ബാസ് പിടിഎ പ്രസിഡണ്ട് എ. പി നാസർ യൂസഫ് കെ കെ മുഹമ്മദാലി കെ…
*പ്രൊഫ. കടവനാട് മുഹമ്മദ് അന്തരിച്ചു*
*പ്രൊഫ. കടവനാട് മുഹമ്മദ് അന്തരിച്ചു* പൊന്നാനി: എം.ഇ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് (77) അന്തരിച്ചു. പൊന്നാനി എം.ഇ.എസ്. കോളേജിലെ ചരിത്രവിഭാഗം റിട്ട. അധ്യാപകനാണ്. തിങ്കളാഴ്ച രാത്രിഒൻപതരയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ്, പൊന്നാനി നഗരസഭ മുൻ സ്ഥിരംസമിതിഅംഗം, എം.ഇ.എസ്. എയ്ഡഡ് കോളേജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം.ഇ.എസ്. മുൻജില്ലാസെക്രട്ടറി, സംസ്ഥാന ട്രഷറർ, മൊയ്തു മൗലവി, കൃഷ്ണപ്പണിക്കർ ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ, പി.സി.ഡബ്ല്യു.എഫ്. രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. പിതാവ്: പരേതനായ കടപ്രത്തകത്ത് അബ്ദുല്ലഹാജി. മാതാവ്: ഖദീജ ഹജ്ജുമ. ഭാര്യ: ഫാത്തിമമുഹമ്മദ്. മക്കൾ: ഷിറാസ് പർവീൺ, ഡോ. ഗസ്നഫർ റോഷൻ (എം.ഇ.എസ്. മെഡിക്കൽകോളേജ്), ഷറീന പർവീൺ, ഷബ്നം ബിനു പർവീൺ. മരുമക്കൾ: റൂബി മഞ്ചേരി, ഷമീർ (ഖത്തർ), തസ്നീം, ഡോ. ഫിദ ഗസ്നഫർ. സഹോദരങ്ങൾ: അബൂബക്കർ, ഇബ്രാഹിംകുട്ടി, അബ്ദുൾ റസാഖ്(മൂവരും ഖത്തർ), അശ്റഫ്, ഫാത്തിമ, ആയിഷ, ആമിന, ഹഫ്സ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട്അഞ്ചിന് പൊന്നാനി കടവനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കടവനാട് മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്തെ എം.ഇ.എസ്. സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് പ്രസിഡന്റ് ഡോ. ഫസൽഗഫൂർ അറിയിച്ചു.










