നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .
പെരിന്തൽമണ്ണ, ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) പെരിന്തൽമണ്ണ മേഖലകമ്മിറ്റിയും എം ഇ. എസ് മെഡിക്കൽ കോളോജ് (പെരിന്തൽമണ്ണ) ഹോസ്പിറ്റലും സംയുക്തമായിരക്ത ദാന ക്യാമ്പ് സംഘടപ്പിച്ചു കൊളത്തൂർ സബ് ഇൻസ്പെക്ടർ ചന്ദ്രൻ കെ. പി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഷബീർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു, എം. ഇ. എസ് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രഷൻ ഓഫീസർ പോൾസൺ ജോസ് , ലാബ് ഇൻ-ചാർജ്ലിനിമോൾ പോൾ, പി. ആർ. ഓ ഉസ്മാൻ ചാത്തോലി , നിഖിൽ വെങ്ങാട്, ജോണി വർഗീസ് എന്നിവർസംസാരിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി .
വളാഞ്ചേരി : കാർത്തല എ എൽ പി സ്കൂൾ കുഞ്ഞിപ്പ മെമ്മോറിയൽ യൂപി സ്കൂൾ 1990-2000 ബാച്ചുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി കാർത്തല എൽ പി സ്കൂളിൽ വെച്ച് നടന്നപരിപാടി വളാഞ്ചേരി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹീം മാരാത്ത് ഉദ്ഘാടനം ചെയ്തു. റിയാസ് അതവാനാട് അധ്യക്ഷത വഹിച്ചു. സഹ പാഠികളായിരുന്നവരിൽപ്രയാസമനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം നൽകാൻ സംഗമം ഐക്യകണ്ഠേനെതീരുമാനമെടുത്തു. നഗരസഭാ കൗൺസിലർ ബഷീറ നൗഷാദ് അധ്യാപകരായ പവിത്രൻ,മിനി, രാജി, ശിവശങ്കരൻ, സന്തോഷ്, ഷഹർബാനു, പൂർവ്വ വിദ്യാർത്ഥികളായ ഇബ്രാഹീം, മുഹ്സിൻവടക്കുംമുറി, റിയാസുദ്ധീൻ കെ എം, ഫൗസിയ, സാജിറാ, എന്നിവർ സംസാരിച്ചു, അരുൺ, ഹക്കീം, അൻസാർ ബാബു, അമീർ അലി,മുസ്ഥഫ നടു വഞ്ചേരി, നൗഫൽ, സുജല, പ്രജിത, ദിവ്യ എന്നിവർപരിപാടിക്ക് നേതൃത്വംനൽകി.
കൊങ്കണ് പാതയില് മണ്ണിടിഞ്ഞ് ട്രെയിന് ഗതാഗതം തടസപ്പെട്ടു .
കാസര്കോട്: കനത്ത മഴയെത്തുടര്ന്ന് കൊങ്കണ് പാതയില് മണ്ണിടിഞ്ഞ് ട്രെയിന് ഗതാഗതംതടസപ്പെട്ടു. മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറിചില ഭാഗങ്ങളില് പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയില് നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്പ്പെടെയുള്ള നടപടികള് പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്ന്ന് എറണാകുളം-പുണെ എക്സ്പ്രസ് ഭട്കലില് പിടിച്ചിട്ടിരുന്നു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്സ്പ്രസ് ട്രെയിന് സേനാപുരത്തും. ഗാന്ധിധാമില്നിന്ന് തിരുനെല്വേലിയിലേക്ക് വരുകയായിരുന്ന ട്രെയിന് കുംത സ്റ്റേഷനിലുംനിര്ത്തിയിട്ടിരിക്കുകയാണ്. *നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുള്ള മറ്റു സര്വീസുകള്* മഡ്ഗാവ് ജംഗ്ഷന്-മെംഗളൂരു സെന്ട്രല് സ്പെഷ്യല് ട്രെയിന് പൂര്ണമായും റദ്ദാക്കി മെംഗളൂരു സെന്ട്രല്-മഡ്ഗാവ് ജംഗ്ഷന് സ്പെഷ്യല്, ഉഡുപ്പി സ്റ്റേഷനില് യാത്ര അവസാനിപ്പിക്കും(06602) കെഎസ്ആര് ബെംഗളൂരു സ്റ്റേഷന്-കാര്വാര് എക്സ്പ്രസ് ഷിരൂര് സ്റ്റേഷനില് പിടിച്ചിടും ലോക്മാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ് അങ്കോള സ്റ്റേഷനില് പിടിച്ചിടും കാര്വാര്-യശ്വന്ത്പുര് എക്സ്പ്രസ് ഹൊന്നാവര് സ്റ്റേഷനില് പിടിച്ചിടും .
നാടുകാണി ചുരത്തില് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തി.
നിലമ്പൂർ: കനത്ത മഴയെ തുടര്ന്ന് റെഡ് അലര്ട്ട് പ്രഖ്യാപിച്ചതിനാല് നാടുകാണി ചുരത്തില്ഗതാഗത നിയന്ത്രണം. ബുധന്, വ്യാഴം ദിവസങ്ങളില് രാത്രികാല യാത്രക്കാണ് നിയന്ത്രണംഏര്പ്പെടുത്തിയത്. രാത്രി 9 മുതല് രാവിലെ 6 വരെയാണ് യാത്രാ നിരോധനം. മലപ്പുറം ജില്ല കലക്ടര് വി.ആര്. പ്രേംകുമാറാണ് ഉത്തരവിട്ടത്. വാഹനങ്ങള്ക്ക് ജാഗ്രത നിര്ദേശം നല്കാന് വഴിക്കടവ് ആനമറിയില് പൊലീസ് ക്യാമ്ബ് ചെയ്യും. നാടുകാണി ചുരം ഉരുള്പൊട്ടല് തീവ്രമേഖലയായതിനാലാണ് ജാഗ്രത നടപടി.
കേരള ക്ഷേത്രകലാ അക്കാദമി അവാർഡ് നിറവിൽ കടന്നമണ്ണ ശ്രീനിവാസൻ
അനുഷ്ഠാന കലയായ കളമെഴുത്തു പാട്ടിനെ ശില്പശാലകളിലൂടെ ജനകീയമാക്കുന്ന കലാകാരൻകടന്നമണ്ണ ശ്രീനിവാസന് 2021 ലെ കേരള ക്ഷേത്രകലാ അക്കാദമി യുവ പ്രതിഭ പുരസ്കാരം.7500 രൂപയും പ്രശസ്തി പത്രവും,ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കളമെഴുത്തു പാട്ടിനെ ജാതിമതവ്യത്യാസമില്ലാതെ പരിചയപ്പെടുത്തുന്നതിനും ജനകീയമാക്കുന്നതിനും അശ്രാന്ത പരിശ്രമം ചെയ്യുന്നശ്രീനിവാസൻ 149 കളംപാട്ട് ശില്പശാലകൾ പൂർത്തിയാക്കിയിട്ടുണ്ട്.കലയെ പരിചയപ്പെടാനും, അടുത്തറിയാനും ജാതിമത വിഭാഗീയതയുടെ ആവശ്യമില്ല എന്നും,ഈയൊരു ചിന്തയാണ് തൻറെകളംപാട്ട് ശില്പശാലകൾക്കു പിന്നിലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. കളമെഴുത്ത് പാട്ടിനും,കളംപാട്ട്ശില്പശാലകൾക്കും കിട്ടിയ പരമോന്നത ബഹുമതികളിൽ ഒന്നാണ് ക്ഷേത്രകല അക്കാദമി പുരസ്കാരംഎന്നും,ഈ പുരസ്കാരം തിരുമാന്ധാംകുന്നിലമ്മയ്ക്കും ഗുരുനാഥന്മാർക്കും സമർപ്പിക്കുന്നു എന്നുംശ്രീനിവാസൻ പറഞ്ഞു.
അഫ്ളലുൽ ഉലമ പാസായ അമൃതയെ ആദരിക്കാൻ കൈപ്പുറം അബ്ബാസ് എത്തി.
തൃത്താല: കരിങ്ങനാട് സലഫിയ്യ അറബിക്ക് കോളേജിൽ നിന്നും ഉയർന്ന മാർക്കോടെ അഫ്ളലുൽഉലമ പാസായ തൃത്താല തെക്കേപ്പാട്ട് വീട്ടിൽ അമൃതയെ ആദരിക്കാൻ പരിസ്ഥിതി പ്രവർത്തകൻകൈപ്പുറം അബ്ബാസ് എത്തി അറബിക്ക് ടീച്ചറാകാനാണ് അമൃതയുടെ ആഗ്രഹമെന്ന് വീട്ടുകാർഅബ്ബാസിനോട് പറഞ്ഞു. തൃത്താല ഗവൺമെന്റ ആശുപത്രിക്ക് സമീപത്തെ അമൃതയുടെ വീട്ടിലെത്തിഉപഹാരം നൽകി അബ്ബാസ് അമൃതയെ ആദരിച്ചു. അമ്മ സുനിത,അച്ചൻ ബ്രജീഷ് കുമാർ.
ഇന്നെലകൾ ചിതലരിക്കാത്ത ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക്.
പുലാമന്തോള് : മൂന്നു പതിറ്റാണ്ട് മുൻപ് ഒന്നിച്ചു പഠിച്ചവർ, ഓരോ പരീക്ഷകളും, ഓരോആഘോഷങ്ങളും, ഒരേ സ്റ്റേജും, ഒരേ കളിമുറ്റവും സമ്മാനിച്ച ഇന്നലെകളിലെ മധുരവും, കയ്പും, ഒരിക്കൽ കൂടി പങ്കിടാൻ ഒന്നിച്ചു ചേർന്നു. പുലാമന്തോൾ ഗവ: ഹൈസ്കൂളിലെ 1992-93 SSLC ബാച്ചുകാരാണ് ഇന്നലെകളിലെ മധുരമായ ഓർമകൾ പങ്കിടാൻ 2022 ജൂലൈ 31 ഞായറാഴ്ച്ചഹൈസ്കൂളില് ഒത്തുകൂടിയത്. നിസാർ പാലൊളി കുളമ്പ് അധ്യക്ഷനായ പരിപാടി സ്കൂൾപ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ. സാഗരൻ മാസ്റ്റര് പി.ജി ഉദ്ഘാടനം ചെയ്തു. ശ്രീജയുടെയുംഷീനയുടെയും പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ സൈനുദ്ധീൻ പാറാന്തോടന്സ്വാഗതം പറഞ്ഞു. കേക്ക് കട്ടിങ്ങിനു ശേഷം രഞ്ജിത്തിന്റെ ഘന ഗംഭീരമായ ആമുഖപ്രഭാഷണത്തോടെ തിരിച്ചറിയലും സൊറ പറച്ചിലുമെന്ന സൗഹൃദ സംഗമം ആരംഭിച്ചു. മൺമറഞ്ഞുപോയ അദ്ധ്യാപകർക്കും സഹപാഠികൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി. 1993 ബാച്ചിന്റെ സ്നേഹോപഹാരമായി സ്കൂളിലെ കുടിവെളള ലഭ്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ മോട്ടോർ പമ്പ്സെറ്റ് സ്കൂള് അധികൃതർക്ക് കൈമാറി. പൂർത്തീകരിക്കാൻ കൊതിച്ച ഓർമ്മകൾ ചികയുമ്പോൾ എത്തിച്ചേരുന്നത് കലാലയജീവിതത്തിലേക്കാവുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ. അജയകുമാർമാസ്റ്റർ ആശംസകളർപ്പിച്ചു. തുർടന്ന് പൂർവ്വ അധ്യാപകരെ ആദരിച്ചു. അധ്യാപകരായ സർവ്വശ്രീ രമണൻ മാസ്റ്റർ, ഉണ്ണി മാസ്റ്റർ, അബ്രഹാം മാസ്റ്റർ, ചന്ദ്രിക ടീച്ചർ,സാലി മാസ്റ്റർ, വേണു മാസ്റ്റർ, ഖാലിദ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർഎന്നിവർ ആദരവേറ്റുവാങ്ങി ആശംസകളർപ്പിച്ചു സംസാരിച്ചു. അടിച്ചമർത്തലിൻ്റെയും, ചേരിതിരിവിൻ്റെയും,അതിപ്രസരണത്തിൻ്റെയും വർത്തമാനകാലത്ത് വർഗ്ഗ - വർണ്ണവ്യത്യാസമില്ലാതെ ഒരുമിച്ച് പഠിച്ചവരെന്ന ഒറ്റ വികാരത്തിൽ ഒത്തുകൂടി ഒരുമിച്ച് ഭക്ഷണം കഴിച്ച്ഓർമ്മകൾ പങ്കിടാൻ ഒത്തുകൂടുന്നത് ഒരു വലിയ സന്ദേശമാണ് നൽകുന്നതെന്ന് രമണൻ മാസ്റ്റർകൂട്ടിച്ചേർത്തു. തുടർന്ന് SSLC, PLUS TWO പരീക്ഷകൾ വിജയിച്ച അവരുടെ മക്കളെ മെമെന്റോ നൽകിഅനുമോദിച്ചു. മൂസക്കുട്ടി, ഷാനവാസ്, നൗഷാദ്,സാഫിറ, രാജേശ്വരിഎന്നിവർ സംസാരിച്ചു. പ്രോഗ്രാംകമ്മിറ്റി കൺവീനർ ഇബ്നുഷാഹ് നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം ഗോ ടു യുവർ ക്ലാസ്സസ്സ് എന്ന ക്ലാസ്സ്തല സംഗമം നടന്നു. പിന്നീട് ഫോട്ടോ സെഷനു ശേഷം അംഗങ്ങളുടെ കലാപരിപാടികൾക്ക് നജീബ്, നാസർ, മനോജ്,ഹനീഫ, ഹരിദാസ്, ശ്രീജ തുടങിയവർ നേതൃത്വംനൽകി. സമ്മാനപ്പെരുമഴയിൽ ഒന്നാം സമ്മാനമായ സ്മാർട് ഫോൺ അമൽ ഷോബിതയും രണ്ടാം സമ്മാനംറിസ്റ്റ് വാച്ച് ഷീജയും മൂന്നാം സമ്മാനം പെർഫ്യൂം സുബൈദയും കരസ്ഥമാക്കി. 4 മണിച്ചായക്കു ശേഷം ഇനിയും ഇന്നലെകൾ പങ്കിടാൻ ഒരുമിച്ചുകൂടാമെന്ന് പറഞ്ഞ് യാത്ര പറയുമ്പോൾ നേരം 6 മണിയുംകഴിഞ്ഞിരുന്നു.
വീട്ടുമുറ്റത്ത് ഗ്രോബാഗിൽ കഞ്ചാവ് കൃഷി; ഹൈ ടെക്ക് കഞ്ചാവ് കൃഷി എക്സൈസ് സംഘം പൊക്കി
അട്ടപ്പാടി : പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർകെ.ആർ.അജിത്തും പാർട്ടിയും, അട്ടപ്പാടി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഭൂതിവഴിയിൽവീട്ടുവളപ്പിൽ ഗ്രോബാഗുകളിൽ ആയി നട്ടുനനച്ച സൂക്ഷിച്ചിരുന്ന 20 കഞ്ചാവ് ചെടികൾകണ്ടെടുത്തത്. രാധാകൃഷ്ണൻ എന്നയാളാണ് വീട്ടുമുറ്റത്ത് ഗ്രോ ബാഗിൽ കഞ്ചാവ് വളർത്തിപിടിയിലായത്. ഏകദേശം 5 മാസം പ്രായം ആയിട്ടുള്ള കഞ്ചാവ് ചെടികൾ ആണ് കണ്ടെത്തിയത് ആവശ്യമായവെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ പരിപാലിച്ചു പോന്നിരുന്നത് പ്രതിയെമണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ടി.പി മണികണ്ഠൻ സിവിൽ എക്സൈസ്ഓഫീസർമാരായ സുമേഷ്,വിജീഷ് കുമാർ, ഷാബു വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി, ഡ്രൈവർ പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


