മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
എ പി പുരുഷോത്തമന് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .
ചങ്ങരംകുളം: സിപിഐഎം ആലങ്കോട് ലോക്കല്‍ കമ്മിറ്റിയംഗവും ആലങ്കോട് പഞ്ചായത്ത്പ്രസിഡന്റുമായിരുന്ന എ പി പുരുഷോത്തമനെ അനുസ്മരിച്ചു. ചരമവാര്‍ഷികദിനത്തിൽ ആലങ്കോട്മാമാണിപ്പടിയില് നടന്ന അനുസ്മരണ സമ്മേളനം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ആലങ്കോട് ലോക്കല്‍ സെക്രട്ടറി എന്‍ വി ഉണ്ണി അധ്യക്ഷനായി. സിപിഐ എം എടപ്പാള്‍ഏരിയ സെക്രട്ടറി ടി സത്യന്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വിജയന്, ആരിഫ നാസര്‍, ലോക്കല്‍കമ്മിറ്റി.യംഗങ്ങളായ ടി രാമദാസ്, സി എം രാമചന്ദ്രന്, വി വി കരുണാകരന്, കെ വി ഷെഹീർ, സി കെപ്രകാശൻ എന്നിവര്‍ സംസാരിച്ചു. സി പി പ്രബീഷ് സ്വാഗതം പറഞ്ഞു.
വനവൽക്കരണ മഹോത്സവത്തിന്റെ ഭാഗമായി ഇരിമ്പിളിയം
AMUP സ്കൂളിലെ ഹരിതസേന ക്ലബ്ബിലെ വിദ്യാർത്ഥികൾ മോസ്കോ അങ്ങാടിയിൽ തൈകൾ നട്ടു. അദ്ധ്യാപകർ, പ്രദേശ വാസികൾ രക്ഷിതാക്കൾ നിറ സാന്നിദ്ധ്യങ്ങളായ്
കൊപ്പം പുലാശ്ശേരിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം.
കൊപ്പം : വളാഞ്ചേരിയിലേക്ക് പോകുന്ന കണ്ടെയ്നർ ലോറി മറിഞ്ഞ് വാഹനാപകടം. സിമെന്റുമായിവളാഞ്ചേരിയിലേക്ക് പോകുന്ന കണ്ടെയ്നർ ലോറിയാണ് തിങ്കളാഴ്ച്ച കാലത്ത് പതിനൊന്നരമണിയോടെയാണ് മറിഞ്ഞത്. വാഹനത്തിന്റെ ഡീസൽ ടാങ്കിന് ഉണ്ടായിരുന്ന ചോർച്ച പട്ടാമ്പിഫയർഫോഴ്സ് എത്തി പരിഹരിച്ചു.പരിക്കേറ്റ ലോറി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കൊപ്പം - വളാഞ്ചേരി പാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു.
അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം ഉൾപ്പടെ സൗജന്യ പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽഫൗണ്ടേഷൻ കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും മൂലം അനാഥരായ വിദ്യാർഥികൾക്ക്പഠനസഹായം ഒരുക്കുന്നു. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതി മമ്മൂട്ടി തന്നെയാണ് ഫെയ്സ് ബുക്കിലൂടെപ്രഖ്യാപിച്ചത്. ‘വിദ്യാമൃതം – 2’ എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക്എന്ജിനീയറിങ്ങ്, പോളിടെക്നിക്ക്, ആര്‍ട്സ് ആന്റ് സയന്‍സ്, കൊമേഴ്സ്, ഫാര്‍മസി ശാഖകളിലെഒരുഡസനോളം കോഴ്സുകളിൽ തുടർ പഠനസൗകര്യമൊരുക്കുന്നത്. ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെകോളജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും. എൻജിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്സുകൾ, വിവിധ ആർട്സ്, കൊമേഴ്സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ – ബിരുദാനന്ദരവിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ കൂടുതൽമേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പംസാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻശ്രമിക്കുന്നുണ്ട്.
കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം: യുവതിയെ വനിത കമ്മീഷൻ അംഗം അഡ്വ: ഷിജി ശിവജി സന്ദർശ്ശിച്ചു.
സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി പ്രവേശിപ്പിക്കുകയും, മയക്കി കിടത്തി ക്രൂരമായി പീഡിപ്പിക്കുകയുംഇവയെല്ലാം ചിത്രീകരിച്ച് ബന്ധുവിന് അയച്ച് കൊടുക്കുകയും ചെയ്ത ഭർത്താവിന്റെ ക്രൂരതസമാനതകളില്ലാത്തതാണെന്നും, പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച കുന്നംകുളം പോലീസ്അഭിനന്ദനം അർഹിക്കുന്നെന്നും അഡ്വ: ഷിജി ശിവജി.
കളങ്കിതനെ കലക്ടറായി വേണ്ട; ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴകലക്ട്രേറ്റിലേക്ക് കോൺഗ്രസ് മാർച്ച്
ആലപ്പുഴ | മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എംബഷീറിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കളങ്കിത വ്യക്തിയെ സർക്കാർആലപ്പുഴ കളക്ടറായി നിയോഗിച്ചതിൽ പ്രതിഷേധിച്ച് ഡി സി സി നേതൃത്വത്തിൽ കോൺഗ്രസ്കലക്ടറേറ്റ് മാർച്ച് നടത്തി. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചും തുടർന്ന് കലക്ടറേറ്റിന്മുന്നിൽ നടന്ന വമ്പിച്ച കൂട്ടധർണ്ണയും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്ഘാടനംചെയ്തു. അഡ്വ ഷാനിമോൾ ഉസ്മാൻ ,ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ്, തോമസ് ജോസഫ്, ബാബുജോർജ്, സുബ്രഹ്മണ്യദാസ് ,അഡ്വ: റീഗോ രാ ജൂ, പി തമ്പി തുടങ്ങിയ നേതാക്കൾപങ്കെടുത്തു.
നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; 3250 രൂപ ഉടമയ്ക്കു പിഴ ചുമത്തി
ഒറ്റപ്പാലം ∙ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ റജിസ്ട്രേഷൻ നമ്പർ മറച്ചുവച്ചതിന് ഉടമയ്ക്കു മോട്ടർ വാഹന വകുപ്പിന്റെ പിഴ. നമ്പർ മറച്ചതിനും കൂളിങ് ഫിലിംപതിച്ചതിനുമായി 3250 രൂപ ഉടമയ്ക്കു പിഴ ചുമത്തിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ‘ജസ്റ്റ് മാരീഡ്’ എന്നസ്റ്റിക്കറാണു പതിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട മോട്ടർവെഹിക്കിൾ ഇൻസ്പെക്ടർ വി.അനുമോദ്കുമാറും എഎംവിഐ വിപിനും ഉൾപ്പെട്ട സംഘം കാറിനെപിന്തുടർന്നാണു പിഴ ചുമത്തിയത്. റജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കാത്ത വാഹനങ്ങൾക്കെതിരെനടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പൂച്ചയെ കൊണ്ട് കട ഉദ്ഘാടനം വൈറലായി കൊണ്ടോട്ടിയിലെ ഈ ബാഗ് കട.
കൊണ്ടോട്ടി: പൂച്ചയെ കൊണ്ട് കട ഉദ്ഘാടനം നടത്തി വൈറലായിരിക്കുകയാണ് കൊണ്ടോട്ടിയിലെഒരു വ്യാപാരി അരിമ്പ്ര സ്വദേശി ഷൗക്കത്തലിയുടെ ‘റോക്കി ബാഗ്സ് ആൻഡ് സ്പോർട്സ് ഷോപ്പ്’ ആണ് ശനിയാഴ്ച റോക്കി എന്ന പൂച്ച ഉദ്ഘാടനംചെയ്തത്. പഴയങ്ങാടി റോഡിൽ ബാഗ്കടനടത്തുന്ന ഷൗക്കത്തലിക്ക് കഴിഞ്ഞ റംസാൻ കാലത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൂച്ചക്കുട്ടിയെകിട്ടുന്നത്. അതിനെ എടുത്ത് പാലും ഭക്ഷണവുമെല്ലാം കൊടുത്ത് വളർത്തി. റോക്കി എന്ന പേരുംനൽകി. കടയിൽ ചുറുചുറുക്കോടെ വളർന്ന പൂച്ചക്കുട്ടി ഷൗക്കത്തലിയോടുംകടയിലെത്തുന്നവരോടുമെല്ലാം വേഗത്തിൽ ഇണങ്ങി. പെട്ടെന്നുതന്നെ അടുത്ത കടക്കാരുടെയുംഅരുമയായി. അടുത്ത് ചായക്കട നടത്തുന്ന ഉണ്ണിയുടെ വക പാലും മുത്തളം ഫിഷിന്റെ വകമീനുമെല്ലാം റോക്കിക്ക് ദിവസവും സൗജന്യമായി കിട്ടുന്നുണ്ട്. പോലീസ്സ്റ്റേഷന് സമീപം സുഹൃത്ത്ജാഫറിനൊപ്പം പുതിയ കട തുറക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായപ്പോൾ കടയുടെ പേര്ചർച്ചയായി. കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ പേരിടാൻതന്നെതീരുമാനിച്ചു. ഇരുവർക്കും ഉദ്ഘാടകനെയും അധികം തിരയേണ്ടിവന്നില്ല. റോക്കിയെക്കൊണ്ടുതന്നെഉദ്ഘാടനംചെയ്യിക്കാനും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ശനിയാഴ്ച 11 മണിക്ക്നിരവധിയാളുകളുടെ മുന്നിൽ റോക്കി തന്റെതന്നെ പേരിലുള്ള കടയുടെ ഉദ്ഘാടകനായത്.



