പുലാമന്തോള്‍ : മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഓർമ്മകൾ പങ്കുവെച്ചും, കാണാമറയത്തെസഹപാഠികളെ കൺകുളിർക്കെ കണ്ടാസ്വാദിച്ചും പറയാൻ മറന്നത് പറഞ്ഞ് തീർത്തും ഒരു വട്ടം കൂടിആ പഴയ പള്ളി കൂടത്തിന്റെ തിരുമുറ്റത്ത് കുരുന്നു മനസുകളോടെ അവര്‍ വീണ്ടും ഒത്തുകൂടി. ഒരിക്കലും തിരിച്ചു വരാത്ത ആ ദിനങ്ങള്‍. മനസ്സിന്റെ താളില്‍ മയില്‍പ്പീലി പോലെ കാത്തുവെച്ചമരിക്കാത്ത ഓര്‍മകള്‍. അവർ ഓരോന്നായി ഓര്‍ത്തും പറഞ്ഞും രസിച്ചു. ഓര്‍മകള്‍ നഷ്ടപ്പെട്ടുപോകുന്ന ഈ കാലത്ത് സ്നേഹ സംഗമം ബന്ധങ്ങളുടെ നവമധുരം പകരുന്നതായി.
പുലാമന്തോള്‍ ഗവ. ഹൈസ്ക്കൂളിലെ 1990 – 91 SSLC ബാച്ചാണ് കഴിഞ്ഞ ദിവസം (24/7/22 ഞായര്‍) സൗഹൃദം പങ്കിട്ട് തങ്ങളുടെ ആ പഴയ ക്ലാസ് മുറികളില്‍ ഒത്തുചേര്‍ന്നത്. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സാഗരന്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുത്തു കട്ടുപ്പാറ സ്വാഗതവും റസിയ കൊല്ലിയത്ത് നന്ദിയും പറഞ്ഞു .
പഴയകാല അദ്ധ്യാപകരായ ഉണ്ണിന്‍കുട്ടി മാസ്റ്റർ, എബ്രഹാം മാസ്റ്റർ, സാലി മാസ്റ്റർ, പത്മനാഭൻമാസ്റ്റർ, ഉണ്ണി മാസ്റ്റര്‍, ചന്ദ്രിക ടീച്ചർ, വിജയലക്ഷ്മി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും, തങ്ങളുടെസഹപാഠികളായ അകാലത്തില്‍ നിര്യാതരായവരെ അനുസ്മരിക്കുകയും ചെയ്തു. തുടർന്ന് നടന്ന”GO TO YOUR CLASSES” എന്ന പരിപാടി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മനസ്സിനെകുളിരണിയിച്ചു. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ഓപ്പൺ ഫോറം ആരംഭിക്കുകയും സഹപാഠികൾപരസ്പരം ജീവിതാനുഭവങ്ങൾ പങ്കുവെച്ചതും പരിപാടിയുടെ മാറ്റ് കൂട്ടി .സ്കൂൾ ലീഡറായിരുന്നഫൈസൽ ബാബുവിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ മുഹമ്മദാലി ടി.എന്‍ പുരം, മുജീബ് പാലൂർ, മണി പാലൂർ, ശശി ചെമ്മലശ്ശേരി, ജാഫര്‍ കെ.പി, ബാബു കുരുവമ്പലം, ദേവദാസൻ, മണികണ്ഠൻ പുലാമന്തോൾ, കമാൽ കുപ്പൂത്ത്, നിഷാദ് യു.പി, ജാബിർ തുടിക്കൽ, സൈദലവി എം.കെ, ഉണ്ണി കുരുവമ്പലം, ജാസ്മിൻ യു.പി, നുഷത്ത് , നിഷ, റഷീദ, ആമിന, റൈഹാനത്ത്, ഷീന, സമീറ, സുഹറ തുടങ്ങിയവർസംഗമത്തിന് നേതൃത്വം നൽകി.










