*സുലൈമാൻ* *ഹുദവി* *അഞ്ചച്ചവിടി*.
*കോട്ടക്കൽ*:
ഇസ് ലാം വിഭാവനം ചെയ്യുന്ന കുടുംബ ജീവിതത്തിൽ ഓരോ അംഗത്തിനും ബാധ്യതകളുംഅവകാശങ്ങളുമുണ്ടെന്നും ബാധ്യതകളെ കുറിച്ച് പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്നും ശൈഖ്സുലൈമാൻ ഹുദവി അഞ്ചച്ചവിടി പ്രസ്താവിച്ചു. ” *മധുരം* *മനോഹരം* ; *മദീനയിലെ* *കുടുംബം* ” എന്ന പ്രമേയത്തിൽ *ജീലാനി* *സ്റ്റഡിസ്* *സെൻ്റർ* സെൻട്രൽകമ്മിറ്റി നടത്തുന്നകാംപെയിനിൻ്റെ ഭാഗമായി കോട്ടക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച *ഇൽഫത്ത്* – *ഫാമിലിമീറ്റപ്പ്* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ ജീവിതത്തിന് വിവിധ ഘട്ടങ്ങളുണ്ട്. അതിൽ സുപ്രധാനമാണ് ഐഹിക ലോകത്തെ ജീവിതം. ഈ ജീവിതത്തിൽ കുടുംബ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട് . ഒരിക്കലും മുറിച്ചുമാറ്റാൻകഴിയാത്ത ബന്ധമാണ് കുടുംബബന്ധം. അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടക്കൽ സൂപ്പിബസാർ വടക്കൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഉമ്മർ ഗുരുക്കൾകോട്ടക്കൽ അധ്യക്ഷതവഹിച്ചു.
ശൈഖ് ഫസ് ലുല്ല ഫൈസി വലിയോറ, മുസ്തഫ മന്നാനി പുല്ലൂർ എന്നിവർ പ്രമേയ പ്രഭാഷണംനടത്തി. അബ്ദുൽ ജലീൽ മാസ്റ്റർ പാണക്കാട് സ്വാഗതവും മുഹമ്മദലി മാസ്റ്റർ കോഴിച്ചെന നന്ദിയുംപറഞ്ഞു.










