താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ 5 കാരാടിൽ വെച്ച്നടന്നു.
വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ 5 കാരാടിൽ വെച്ച് നടന്നു. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന വാർഡ് സഭയോഗംകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. നഗരസഭ ചെയർമാനുംവാർഡ് കൗൺസിലറുമായ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.എം.പി ഹാരിസ് മാസ്റ്റർസ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ്വാലാസി,വാർഡ് കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ,വാർഡ് സമിതി അംഗങ്ങളായ വെസ്റ്റേൺപ്രഭാകരൻ,നടക്കാവിൽ ഹസൈനാർ, ഷാഹുൽ ഹമീദ് മാസ്റ്റർ,കെ.ടി അദീദ്,മുൻ കൗൺസിലർഫാത്തിമക്കുട്ടി എന്നിവർ സംസാരിച്ചു. വളാഞ്ചേരി നഗരസഭ 2024- 25 വർഷത്തെ വാർഷിക പദ്ധതിരൂപികരണത്തിനോടനുബന്ധിച്ച് 16 വർക്കിംഗ് ഗ്രൂപ്പിൽ നിന്നുമുള്ള നിർദേഷങ്ങൾസംബന്ധിച്ച്,അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2024-25 ആക്ഷൻ പ്ലാൻരൂപീകരണം,KSWMP പ്രൊജക്ട് അംഗീകരിക്കൽ,എന്നിവയെ കുറിച്ച് വാർഡ് സഭ കോർഡിനേറ്റർനൂറുൽ ആബിദും ജനകീയ ഹരിത ഓഡിറ്റിംഗ് സംബന്ധിച്ച് ജെ.എച്ച്.ഐ ബിന്ദുഡി.വിയും വാർഡ്സഭയിൽ അവതരിപ്പിക്കുകയും,തുടർന്ന് വാർഡുകളിൽ നടപ്പിലാക്കേണ്ട പദ്ധതികളെസംബന്ധിച്ചുള്ള ചർച്ചകളും നടന്നു. വാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെതിരഞ്ഞെടുത്ത വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു.
കുന്നംകുളം പ്രസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കുന്നംകുളം: പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സിഎഫ് ബെന്നി സെക്രട്ടറിഅജ്മൽ ചമ്മന്നൂർ ട്രഷറർ സുമേഷ് പി വിൽസൺ,വൈസ്. പ്രസിഡണ്ട് അഖിൽ രാമപുരം, ജോ. സെക്രട്ടറി ബിനേഷ് കിഴൂർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുധീഷ് മേക്കാട്ടിൽ, റഫീഖ്കടവല്ലൂർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. പ്രസ് ക്ലബ് പ്രസിഡണ്ട് സുധീഷ് മേക്കാട്ടിലിന്റെഅധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തത്.സെക്രട്ടറി ജോസ് മാളിയേക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മഹേഷ്തിരുത്തിക്കാട് വരവ് ചിലവ് കണക്കും.രവീന്ദ്രനാഥ് കൂനത്ത് ഓഡിറ്റിംഗ് റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ ചുമതലയേറ്റു. തുടർന്ന് പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ഗിഫ്റ്റ് വിതരണംനടന്നു.
തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ രൂക്ഷപ്രതികരണവുമായി ഹാദിയ.
തിരുവനന്തപുരം: തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെസമീപിച്ചതില്‍ രൂക്ഷ പ്രതികരണവുമായി ഹാദിയ. ഇപ്പോഴും തന്റെ പിതാവിനെ സംഘ്പരിവാര്‍ആയുധമാക്കുകയാണെന്ന് ഹാദിയ കുറ്റപ്പെടുത്തി. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ്അവരുടെ പ്രതികരണം. ”ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്തതരത്തില്‍ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛന്‍ അതിനുനിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അതു വ്യക്തിജീവിതത്തില്‍ നല്ലബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.”ഹാദിയ പറഞ്ഞു. അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടുംഅച്ഛന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കേസ് കൊടുക്കുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെനിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍നടപടികളുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു.
സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ്പടിയിറക്കം. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ താൽകാലികചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെഅപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ആലഞ്ചേരിക്ക് പകരക്കാരനെജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും.
കൊപ്പം ജംഗ്ഷനിൽ വെച്ച് എ എസ് ഐ പ്രകാശന്റെ ബൈക്കും ദോസ്ത് ഓട്ടോറിക്ഷയും തമ്മിൽകൂട്ടിയിടി
പാലക്കാട് കൊപ്പം ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ചെറുപ്പുളശ്ശേരി സ്വദേശിഎ.എസ്.ഐ പ്രകാശൻ (52) മരണപ്പെട്ടു. ശബരിമല ഡ്യൂട്ടിക്കായി ഓഫീസിലേക്ക് പോകുന്ന വഴിനാലരയോടെയാണ് അപകടം ഉണ്ടായത്. കൊപ്പം ജംഗ്ഷനിൽ വെച്ച് എ എസ് ഐ പ്രകാശന്റെ ബൈക്കും ദോസ്ത് ഓട്ടോറിക്ഷയും തമ്മിൽകൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് ഗുരുതര പരിക്ക് പറ്റിയ ഇദ്ദേഹത്തെ പാലക്കാട് ജില്ലാആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ പുലർച്ചെ 5.15 നാണ്മരണപ്പെട്ടത്.
*കൊളത്തൂർ ഇർശാദിയ്യ 30-ാo വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി
കൊളത്തൂർ : കൊളത്തൂർ ഇർശാദിയ്യയുടെ 30-ാo വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. അറിവ്, ആദർശം നവോഥാനത്തിൻ്റെ മൂന്ന് പതിറ്റാണ്ട് എന്ന പ്രമേയത്തിൽ ഒരു വർഷമായി നടന്നുവരുന്ന ആഘോഷ പരിപാടികളാണ് ഇന്നലെ പൊതു സമ്മേളനത്തോടെ സമാപിച്ചത്.20 സെഷനുകളിലായി മൂന്ന് ദിവസം വ്യത്യസ്തങ്ങളായ പരിപാടികളാണ് സമാപന സമ്മേളനത്തിൻ്റെഭാഗമായി നടന്നത്. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമാപന സമ്മേളനം സമസ്ത പ്രസിഡൻ്റ് ഇ.സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.പൊന്മള അബ്ദുൽ ഖാദിർമുസ്ലിയാർ അധ്യക്ഷത വഹിച്ചു.സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണംനടത്തി.യു എ ഇയിൽ നിന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഓൺലൈൻ വഴിസമ്മേളനത്തെ അഭിസംബോധനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങൾ അവാർഡ് ദാനം നടത്തി.അലവി സഖാഫി കൊളത്തൂർ സന്ദേശപ്രഭാഷണം നടത്തി.ഖാലിദ് വലീദ് ഹുസ്നി ദുബൈ, പേരോട് അബ്ദുറഹ്മാൻ സഖാഫി, കൊമ്പം കെപി മുഹമ്മദ് മുസ്ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, മാളിയേക്കൽ സുലൈമാൻ സഖാഫി, കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി.മൻസൂർ ഹാജി ചെന്നൈ, താഴപ്ര മൊയ്തീൻ കുട്ടി മുസ്ലിയാർ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സയ്യിദ് മുർതള ശിഹാബ് സഖാഫി സ്വാഗതവും കെ ടി അസ്കർഅലി സഖാഫി മൂർക്കനാട് നന്ദിയും പറഞ്ഞു.
ത്രീ ശാക്തികരണ രംഗത്ത് നൂതന പദ്ധതികൾ നടപ്പാക്കും
എടപ്പാൾ: സ്ത്രീ ശാക്തികരണ രംഗത്ത് നൂതന പദ്ധതികൾ നടപ്പിലാക്കാൻ എടപ്പാൾ സ്റ്റാർ ലെറ്റ് വനിതാ ചാപ്റ്റർ പ്രഥമ യോഗത്തിൽ തിരുമാനമായി."ജ്വാല" എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിസ്ത്രീകളുടെ സാമ്പത്തിക ഉന്നതി ലക്ഷൃം വെച്ചുളളതാണ്. 33 വർഷമായുള്ള എടപ്പാൾ ജെ. സി ഐക്ക് കീഴിൽ ആദ്യമായാണ് ഒരു വനിത ചാപ്റ്റർ രൂപംകൊളളുന്നത്. എടപ്പാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം അസി.ഡയരക്ടർ പി. സ്മിത ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ യുവ വനിതാ സംരംഭകരായ അശ്വതിബാലകൃഷ്ണനെയും ശബാബ്നനെയും പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.കെ.എസ്.ചിത്ര മുഖാതിഥി ജാബിർഇന്റോറ,മുഹമ്മദ് അഷറഫ്,ഡോ.ഫവാസ് മിസിർ,പ്രകാശ്,സനിൽ,വർഷസന്തോഷ്,ഖമറുദ്ധീൻ,രോഷ്നി ബുഷൈർ,നിത പ്രാണ,ശരണ്യ ബീനിഷ്,സറീന അഷറഫ്, എന്നിവർ സംസാരിച്ചു. ജെ സി.ഐ എടപ്പാൾ സ്റ്റാർ ലെറ്റ് വുമൺ ചാപ്റ്റർ പ്രഥമ പ്രസിഡണ്ട് ആയി റോഷ്നി ബുഷൈറിനെയും സെക്രട്ടറിയായി നിത പ്രാണെയും ട്രഷറർ ആയി സറീന അഷറഫിനെയും തെരെഞ്ഞെടുത്തു.
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് വിളംബര നാടകയാത്രയ്ക്ക് വട്ടംകുളത്ത് തുടക്കം
എടപ്പാൾ: പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം കേരള ശാസ്ത്രസാഹിത്യപരിഷത്ത് വിളംബര നാടകയാത്രയുടെ പൊന്നാനി മേഖല തല ഉദ്ഘാടനം വട്ടംകുളം ജെ ബി സ്കൂളിൽ വെച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വി വി മണികണ്ഠൻ മാസ്റ്റർ പി ഗിരീഷ്മാസ്റ്റർ സുധീർ ആലങ്കോട് ടി ഷാജഹാൻ ഗിരീഷ് മാസ്റ്റർ പി എൻ ദിവാകരൻ രതീഷ് ആലങ്കോട് എം എ നജീബ് തുടങ്ങിയവർസംസാരിച്ചു. തുടർന്ന് നാടകാവതരണം നടന്നു.










