വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാരാംകുന്ന് ഡിവിഷനിലെ മദ്രസ്സ കോട്ടേഴ്സ് റോഡ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും വൈസ് ചെയർപേഴ്സനുമായ’ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 435000 രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്താണ് പണി പൂർത്തീകരിച്ചിട്ടുള്ളത്.അസൈനാർ പറശ്ശേരി,കെ.വി ഉണ്ണികൃഷ്ണൻ,മുസ്തഫ മാസ്റ്റർ,ശ്രീകുമാരൻ മാസ്റ്റർ,അസ്ലം പാലാറ,നൗഫൽ പാലാറ,ശ്രീകാന്തൻ മാഷ്,ഡോ.ജിമ്മി ജോസഫ്,ഷമീർ പരിയാരത്ത്,മൊയ്തീൻ ഷ,തുടങ്ങിയവർ പങ്കെടുത്തു.










