വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം ഡിവിഷനിലെ വെള്ളിമാൻകുന്ന് അംഗനവാടിയുടെനിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി.എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.നഗരസഭ ചെയർമാൻഅഷ്റഫ് അമ്പലത്തിങ്ങൽ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ റൂബി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ നൗഷാദ് നാലകത്ത്സ്വാഗതം പറഞ്ഞു.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തകരായ ടി.കെ ആബിദലി,യാസർഅറഫാത്ത്,പി.ടി നിസാർ,എം.മുസ്തഫ,റഫീഖ്,വി.പി കാലിദ്,അഷ്റഫ്,സിദ്ധീഖ് മാസ്റ്റർ,ഹസ്സൻമൊയ്തീൻ,അങ്കണവാടി ടീച്ചർ ബീനഫൈസൽ പള്ളിയിലിൽ തുടങ്ങിയവർ പങ്കെടുത്തു.
KeralaDecember 11, 2023










