പാങ്ങ് പള്ളിപ്പറമ്പ്:* ജില്ലാ സാക്ഷരതാ മിഷന്റെ നാളെ നടക്കുന്ന മികവുത്സവത്തിന്റെതയ്യാറെടുപ്പിലാണ് 105 വയസ്സുള്ള പാങ്ങ് പള്ളിപ്പറമ്പ് വടക്കേക്കര വടക്കേതിൽകുഞ്ഞിപ്പെണ്ണ്.ഗവൺമെന്റ് എൽ.പി.സ്കൂൾ പാങ്ങിലാണ് ഇവർ പരീക്ഷ എഴുതുന്നത്. ജില്ലയിലെഏറ്റവും പ്രായമേറിയ പരീക്ഷാർത്ഥിയും ഇവരാണ്.ഭർത്താവ് അയ്യപ്പൻ ജീവിച്ചിരിപ്പില്ല.ഏഴ് മക്കളിൽഅഞ്ച് പേരും 26 പേരമക്കളും അവരുടെ മക്കളുമായി പരീക്ഷാ തയ്യാറെടുപ്പിലാണ് കുഞ്ഞിപ്പെണ്ണ്.
ഇവരെ കൂടാതെ 30 പേർ ഇവിടെ പരീക്ഷ എഴുതുന്നുണ്ട്.ബ്ലോക്ക് കോർഡിനേറ്റർ കെ.പി.ഉമ്മുഹബീബയുടെയും വൊളന്ററി അധ്യാപിക കെ.ടി.സാജിതയുടെയും നേതൃത്വത്തിൽ ആണ് ക്ലാസുകൾനടന്നത്.










