മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
പൈപ്പ് കയറ്റി വന്ന ജീപ്പിന്റെ കെട്ടഴിഞ്ഞു ; തെറിച്ച് വീണ പൈപ്പ് തട്ടി കാറിന്റെ ഗ്ലാസ് തകർന്നു .
എടപ്പാൾ: പൈപ്പ് കയറ്റി വന്ന ജീപ്പിന്റെ കെട്ടഴിഞ്ഞു വീണ് കാറിന്റെ ഗ്ലാസ് തകർന്നു. മുന്നിൽപോവുകയായിരുന്ന കാറിന്റെ പിറകിലെ ഗ്ലാസിലാണ് ചിതറി വീണ പൈപ്പുകൾ വന്ന് ഇടിച്ചത്. റോഡിൽ പൈപ്പുകൾ പരന്നതോടെ സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. എടപ്പാൾ കുറ്റിപ്പുറംറോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു .
കൂറ്റനാട്: ബഷീർ ദിനാചരണത്തിന്റെ തുടർച്ചയായി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താലമേഖല, ഹൈസ്കൂൾ യുപി.വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ്കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടേനാട് എൽ.പി സ്കൂളിൽ വച്ചു നടന്ന ക്യാമ്പിന് എം.വി.രാജൻസ്വാഗതം പറഞ്ഞു. കൺവീനർ പി.രാധാകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുട്ടികളെ കഥ, കവിത വിഭാഗങ്ങളായി തിരിച്ചു. സാഹിത്യകാരന്മാരായ ആര്യൻ കണ്ണനൂർകഥാ വിഭാഗത്തിനും രാമകൃഷ്ണൻ കുമരനെല്ലൂർ കവിത വിഭാഗത്തിനും നേതൃത്വം നൽകി. ഡോ.കെ.രാമചന്ദ്രൻ, ഷാജി അരിക്കാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. തൃത്താലമേഖലയിൽ വിദ്യാത്ഥികളുടെ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കാൻ ക്യാമ്പിൽ തീരുമാനമായി.
യൂട്യൂബ് നോക്കി മോഷണം പഠിച്ചു; ബൈക്ക് മോഷിടിച്ച കള്ളന്മാർ പിടിയിൽ
മൂന്നാർ: യൂട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18),ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെഓഫീസിന്റെ മുറ്റത്തുനിന്നും കഴിഞ്ഞ 18നാണ് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ഹോസ്റ്റൽബൈക്ക് മോഷണം പോയത്. സൊസൈറ്റി ജീവനക്കാരൻ അനൂബ് ഏഴു മണിയോടെ കടയിൽപോയിവന്നതിനുശേഷം രാത്രി 11 മണിവരെ മുറ്റത്ത് ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. തുടർന്ന് യുവാവ്പൊലീസിൽ പരാതി നൽകി. പൊലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെലുംപ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പൊലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പ്രതികളെ പിടികൂടിയത്. യൂട്യൂബ് വീഡിയോകൾ മോഷണം നടത്തുന്നത് പഠിച്ച ശേഷം രാത്രി വാഹനങ്ങൾമോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി ഐ മനീഷ് കെ പൗലോസ്, എസ് ഐഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പൈസ ആഡംബര ജീവിതത്തിനായിഉപയോഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽപ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. എസ് ഐ മാരായചന്ദ്രൻ വിൻസൻറ്, നിസാം എന്നിവർ ചേർന്നാണ് പ്രതിെയെ പിടികൂടിയത്.
നവീകരിച്ച മാറഞ്ചേരി ഡയാലിസ് സെൻ്റർ നാടിന് സമർപ്പിച്ചു .
മാറഞ്ചേരി: നവീകരിച്ച ഡയാലിസ് സെൻ്റർ നാടിന് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ്ജ് ഓൺലൈൻ വഴി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.നന്ദകുമാർ എംഎൽഎ അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ രേണുക റിപ്പോർട്ട് അവതരിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് സമീറ ഇളയേടത്ത്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബനീഷ മുസ്തഫതുടങ്ങിയവരും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുംആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.ബ്ലോക്ക് ബി ഡി ഒ അമൽ ദാസ് നന്ദി പറഞ്ഞു.
*ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും*
പൊന്നാനി: വറുതിക്കാലത്തിനെ ഓർമകളിലേയ്ക്കൊതുക്കി മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെവീണ്ടും കടലിലിറങ്ങുകയാണ്. 52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രിഅവസാനിക്കുകയാണ്. ജൂൺ ഒൻപതിന് അർധരാത്രിയാണ് നിലവിൽ വന്നത്. ബോട്ടുകൾ കടലിലിറക്കാനുള്ള തയ്യാറെടുപ്പുകൾ ശനിയാഴ്ച വൈകീട്ടോടെത്തന്നെ ഏറെക്കുറെപൂർത്തിയാക്കി. ബോട്ടുകളുടേയും വലകളുടേയും അറ്റകുറ്റപ്പണികളൊക്കെ ഇതിനോടകംതന്നെനടത്തിക്കഴിഞ്ഞിരുന്നു. അവസാന ഒരുക്കമെന്ന നിലയിൽ ഐസ് കട്ടകളും ചാക്കിലാക്കി സൂക്ഷിച്ചു. നാട്ടിലേക്ക് മടങ്ങിയ അയൽസംസ്ഥാനങ്ങളിലെ തൊഴിലാളികളിലേറേയും മടങ്ങിയെത്തി. ഇത്തവണ യഥേഷ്ടം മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ബോട്ടുടമകളുംകടലിലേക്കിറങ്ങുന്നത്.
സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി
മാറഞ്ചേരി : അകാലത്തിൽ പൊലിഞ്ഞ പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ് പൊന്നാനിയുടെഅനുസ്മരണാർത്ഥം ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും റൈസിംഗ് മാറഞ്ചേരിയുംസംയുക്തമായി റൈസിംഗ് മാറഞ്ചേരിയുടെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിതിരൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ (30-07-2022 ശനിയാഴ്ച) മാറഞ്ചേരി കരുണ പെയ്ൻ & പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ചു നടത്തിയ സന്നദ്ധ രക്തദാനക്യാമ്പിൽ 48 പേർ രജിസ്റ്റർ ചെയ്യുകയും 34 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചൈതു. ക്യാമ്പിന് റൈസിംഗ് മാറഞ്ചേരി ഭാരവാഹികളും ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റിഭാരവാഹികളും ബിഡികെ എയിഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും നേതൃത്വം കൊടുത്തു.
മൂക്കുതല വടക്കുമുറി ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻസന്ദർശിച്ചു .
ചങ്ങരംകുളം: മൂക്കുതല വടക്കുമുറി ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ്സ്റ്റേഷൻ സന്ദർശിച്ചു. ഉദ്യോഗസ്ഥർ ശേഷം പ്രവർത്തനം വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി. പഠനയാത്രയുടെ ഭാഗമായി നടത്തിയ പരിപാടിക്ക് പ്രധാനാധ്യാപിക മിനി ടീച്ചർ, പിടിഎ പ്രസിഡണ്ട്റഹീം ചേലക്കടവ്, അധ്യാപകരായ സുധ, ഷിംന, ശ്രുതി, ജസീല,പി ടി എ വൈസ് പ്രസിഡണ്ട്മുസ്തഫ പി കെ തുടങ്ങിയവർ നേതൃത്വം നൽകി. ചങ്ങരംകുളം സ്റ്റേഷനു പുറമേ തുഞ്ചൻപറമ്പ്, നിളപാർക്ക്, ടൗൺ ഹാൾ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ, പ്രദേശങ്ങളിലും വിദ്യാർത്ഥി സംഘംസന്ദർശനം നടത്തി. അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് നടത്തിയ പഠനയാത്രവിദ്യാർഥികൾക്ക് നവ്യാനുഭവം പകർന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലുമാണ്മാർച്ച് പുരേമാഗമിക്കുന്നത്.
തിരുവനന്തപുരം : സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം ബഷീറിനെവാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ കേരള മുസ്ലിംജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ മാർച്ചിലും ധർണയിലുംജനസാഗരമിരമ്പുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽകലക്ടറേറ്റുകൾക്ക് മുന്നിലുമാണ് മാർച്ച് പുരേമാഗമിക്കുന്നത്. മലപ്പുറത്ത് പതിനായിരങ്ങളാണ് മാർച്ചിന് ഒഴുകിയെത്തിയത്. ജനസാഗരം ഉൾക്കാള്ളാനാകാതെനഗരം അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് സിവിൽസ്റ്റേഷൻ പരിസരത്ത് സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്അബ്ദുറഹ്മാന് ഫൈസി അഭിസംബോധന ചെയ്തു. സി പി സെെതലവി മാസ്റ്റർ, അബ്ദുറസാഖ്സഖാഫി വെള്ളയാമ്പുറം, കെ എം ബഷീറിന്റെ സഹോദരൻ അബ്ദുർറഹ്മാൻ, കൂറ്റമ്പാറഅബ്ദുർറഹ്മാൻ ദാരിമി, മുസ്തഫ മാസ്റ്റർ കോഡൂർ, തജ്മൽ ഹുസെെൻ തുടങ്ങിയവർ സംസാരിച്ചു.



