സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയ മഞ്ചേരി സ്വദേശി  കൊളത്തൂരില്‍ പിടിയില്‍ 

ജില്ലയിലും പുറത്തും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയ മഞ്ചേരി പൂക്കുളത്തൂര്‍പുറക്കാട് സ്വദേശി  തയ്യില്‍ ഹുസൈന്‍ (31) നെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ് ഐപിഎസ് ന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാര്‍,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജു, കൊളത്തൂര്‍ സിഐ. സുനില്‍ പുളിക്കല്‍എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.  ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ചുകള്‍  പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്  പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.ഐ. സുനില്‍ പുളിക്കല്‍ , എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്  നടത്തിയ അന്വേഷണത്തില്‍ കൊളത്തൂര്‍കുറുപ്പത്താല്‍ ടൗണിന് സമീപം വാടകമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍എക്സ്ചെഞ്ചും നടത്തിപ്പുകാരനായ തയ്യില്‍ ഹുസൈന്‍ നേയും പുലര്‍ച്ചെയോടെകസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത്  ഒരുമാസത്തിലധികമായി സമാന്തര എക്സ്ചേഞ്ച് നടത്തിവരികയാണെന്ന് പോലീസിനോട്  സമ്മതിച്ചു. ഇന്‍റര്‍നാഷണല്‍ കാളുകള്‍ റൂട്ടര്‍ ഡിവൈസ് ഫിറ്റ് ചെയ്ത് നിയമലംഘനം നടത്തി ലോക്കല്‍കാളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്.  ഇതിന് സഹായിക്കുന്നസിംകാര്‍ഡുകള്‍, റൂട്ടര്‍ ഡിവൈസുകള്‍, എന്നിവയും ഇന്‍വെര്‍ട്ടര്‍ സിസ്റ്റവുമുള്‍പ്പടെയുള്ളഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.  ഇത്തരത്തില്‍ നിയമലംഘനം നടത്തി ഇന്‍റര്‍നാഷണല്‍കാളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ ശേഖരിച്ച്വരികയാണെന്നും  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.     പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പികെ.എം.ബിജു, സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ടി.കെ.ഹരിദാസ്,വനിതാ എ.എസ്.ഐ.ജ്യോതി,Scpo ബൈജുകുര്യാക്കോസ്,വിനോദ്,ഷിബു,സുബ്രഹ്മണ്യന്‍,സുകുമാരന്‍,സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ ബിജു,ഷൈലേഷ്,വൈശാഖ്,എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  ടീമുമാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കൂടുതല്‍അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐപിഎസ്. അറിയിച്ചു.

കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. 

എടപ്പാൾ: മഴ കനത്ത് പെയ്തതോടെ സംസ്ഥാനപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. എടപ്പാൾ ടൗണിലും, കണ്ണഞ്ചിറയിലും വട്ടംകുളം, ആലംകോട്  പഞ്ചായത്ത് അതിർത്തി പ്രദേശമായകാളച്ചാലിലും, പന്താവൂർ പാലത്തിലും, ചങ്ങരംകുളം-തൃശ്ശൂർ റോഡിലുമാണ് മഴവെള്ളം നിറഞ്ഞുനിന്നത്. എടപ്പാൾ പൊന്നാനി റോഡിലേക്ക് വെള്ളം ശക്തിയായി ഒഴുകി എത്തിയതോടെ വ്യാപാരികളുംദുരിതത്തിലായി. പലകടയിലേക്കും വെള്ളം കയറിയതാണ് കടക്കാരെ  ദുരിതത്തിലാക്കിയത്. പട്ടാമ്പിറോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ടൗണിൽ ചെറിയതോതിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. 

കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം, അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു 

പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായഅപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. മരിച്ചവരെ തിരിച്ചറിഞ്ഞു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന്രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്ന്പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ്അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ്അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെതിരിച്ചറിഞ്ഞിരുന്നില്ല. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കുംഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. അഗ്നിശമന സേന എത്തിയാണ് കാർകരക്കെത്തിച്ചത്. 

ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്’; കുഞ്ഞു സഹോദരനായിസഹായമഭ്യർത്ഥിച്ച അഫ്ര ഇനി കണ്ണീരോർമ 

കണ്ണൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ് എം എ) രോഗബാധിതയായിരുന്ന പതിമൂന്നുകാരിഅഫ്ര അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ് എം എ രോഗബാധിതനായിരുന്നു. മുഹമ്മദിന് ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിൽ ഇരുന്ന് അഭ്യർത്ഥിച്ച വീഡിയോ കണ്ട് ലോകത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്ന് 18കോടി രൂപയോളം ലഭിച്ചിരുന്നു. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെഅനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ സമൂഹം ഏറ്റെടുത്തതോടെ മുഹമ്മദിനായി പണംഒഴുകിയെത്തുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ്കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ് എം എ രോഗത്തിന്ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖബാധിതയായി ആശുപത്രിയില്‍പ്രവേശിക്കപ്പെട്ടത്.

ഗുരുവായൂർ ക്ഷേത്രത്തിലെ  ഇല്ലം  നിറ ആഗസ്റ്റ് 3ന്;

ഗുരുവായൂർ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഇല്ലം നിറ ആഗസ്റ്റ് 3 ബുധനാഴ്ച നടക്കും. രാവിലെ  9.18 മുതൽ 11.18 വരെയുള്ള ശുഭമുഹൂർത്തിലാണ് ഇല്ലം നിറ. പുന്നെല്ലിൻ്റെ കതിർക്കറ്റകൾക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലം നിറ.പൂജിച്ച കതിരുകൾഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ഇല്ലം നിറ ചടങ്ങ് നടക്കുന്നതിനാൽ രാവിലെ 8.15 മുതൽഭക്തർക്ക് നാലമ്പല പ്രവേശനം ഉണ്ടാകില്ല. കൊടിമരത്തിന് സമീപം നിന്ന്  ഭക്തർക്ക് ദർശനംനടത്താം. ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി  ആഘോഷം സെപ്തംബർ 3നാണ്. രാവിലെ 7.48 മുതൽ 9.09 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി.

ദോഹ: ജോലി വാഗ്ദാനം നൽകി ദോഹയിലേക്കയച്ച യുവാവിനെ മയക്കുമരുന്ന് കേസിൽഎയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടതിനെത്തുടർന്ന് നാട്ടിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

യുവാവിന്റെഅമ്മയുടെപരാതിയെത്തുടർന്ന്എറണാകുളംറൂറൽപൊലീസാണ്യുവാവിനെഖത്തറിലേക്കയച്ചമൂന്ന്പേരെഅറസ്റ്റ്ചെയ്തത്. നിയാസ്കൈപ്പിള്ളി - എടത്തല (33), ആഷിക്നാലകത് - നെല്ലിക്കുഴി (25), രതീഷ്കന്നംകുളത്ത് - വൈക്കം (26) എന്നിവരെയാണ്വരാപ്പുഴപോലീസ്അറസ്റ്റ്ചെയ്തത്.ഖത്തറിൽലോകകപ്പ്നടക്കുന്നതിനാൽജോലിനൽകാമെന്ന്പറഞ്ഞാണ്വാരാപ്പുഴക്കാരനായയുവാവിനെദോഹയിലേക്കയച്ചതെന്നുംവിസയുംടിക്കറ്റുംപ്രതികൾനൽകിയെന്നുംഅമ്മനൽകിയപരാതിയിൽപറയുന്നു.ദുബൈയിൽവെച്ച്യുവാവിന്ഒരുപൊതിനൽകിയതായുംദോഹഅയർപോർട്ടിലെത്തിയപ്പോൾകസ്റ്റംസ്പരിശോധനയിൽഅത്മയക്കുമരുന്നാണെന്ന്മനസ്സിലാക്കിഖത്തർപോലീസ്യുവാവിനെഅറസ്റ്റ്ചെയ്യുകയുംജയിലിലടക്കുകയുംചെയ്‌തെന്ന്അമ്മനൽകിയപരാതിയിൽപറഞ്ഞു.കേസ്അന്വേഷിക്കാൻപോലീസ്പ്രത്യേകസംഘത്തെനിയമിച്ചു. മറ്റൊരുയുവാവുംസമാനമായകേസിൽദോഹഅയർപോർട്ടിൽപിടിക്കപ്പെട്ടതായിദിഹിന്ദുറിപ്പോർട്ട്ചെയ്തു.ഖത്തറിൽലോകകപ്പ്നടക്കുന്നപശ്ചാത്തലത്തിൽരാജ്യത്തേക്ക്മയക്കുമരുന്ന്കടത്താൻമാഫിയസംഘങ്ങൾകിണഞ്ഞുശ്രമിക്കുന്നതായിറിപ്പോർട്ടുകൾപറയുന്നു.ജോലിവാഗ്ദാനംചെയ്ത്യുവാക്കളെമയക്കുമരുന്ന്ക്യാരിയർമാരായിഉപയോഗിക്കാനുള്ളശ്രമങ്ങൾകൂടുതൽആശങ്കസൃഷ്ടിക്കുന്നു.

ചാത്തന്നൂര്‍ ജി.എല്‍.പി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് – പ്രഖ്യാപനം മന്ത്രി വി.ശിവന്‍കുട്ടിനിര്‍വഹിച്ചു .

ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനംപൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.  ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂള്‍ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും കുട്ടികളെ ആകര്‍ഷിക്കുന്നരീതിയിലുള്ള പ്രത്യേക ഇരിപ്പടങ്ങള്‍ തയ്യാറാക്കുകയും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍വികസിപ്പിക്കുകയും കലാകായിക പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്ന തരത്തില്‍ കളിയിടങ്ങള്‍സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജൈവ വൈവിധ്യ ഉദ്യാനം, മിയാവാക്കി വനം, കുട്ടികളെആകര്‍ഷിക്കുന്ന രീതിയിലുള്ള പ്രവേശന കവാടം ക്ലാസ് റൂമുകളില്‍ സംഗീതം പഠിക്കുന്നതിനുംവായനക്കും പ്രത്യേക ഇടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വിദ്യാലയത്തെ അന്താരാഷ്ട്ര തലത്തിലേക്ക്ഉയര്‍ത്തി മന്ത്രി  പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തൊട്ടാകെ രാജ്യാന്തര നിലവാരമുള്ള പ്രീ-പ്രൈമറി സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള പദ്ധതികള്‍നടപ്പാക്കി വരുന്നതായും സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും മാതൃകാ പ്രീ-പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജീന, തിരുമിറ്റക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, പി.ടി.എ. പ്രസിഡന്റ് സി. സച്ചിദാനന്ദന്‍, പ്രധാനാധ്യാപിക എം.സി. സുമയ്യ, ഡിസ്‌നി വേണു, പി.എന്‍. ദിവാകരന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കൗതുകം കൊണ്ട് കണ്ണെഴുതിയവൾ പ്രകാശനം ചെയ്തു. 

വട്ടംകുളം: സി പി എൻ യു പി സ്കൂൾ അധ്യാപികയും സഹിത്യകാരിയുമായ വിജയ വാസുദേവന്റെമൂന്നാമത്തെ പുസ്തകമായ 'കൗതുകം കൊണ്ട് കണ്ണെഴുതിയവൾ ' എന്ന ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തു. എൻ ബി എസ് കോട്ടയം വിതരണം ചെയ്യുന്ന പുസ്തകം വട്ടംകുളം സ്കൂളിൽനടന്ന ചടങ്ങിൽ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ശ്രീ രാമകൃഷ്ണൻ കുമരനെല്ലൂരിന് കൈമാറികൊണ്ട് പ്രകാശനം ചെയ്തു.  കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിയ കഥകൾ മനുഷ്യ ബന്ധങ്ങളിലെ സ്നേഹവും സൗന്ദര്യവുംഎടുത്തു കാട്ടുന്നതാണെന്ന് ആശംസകൾ അർപ്പിച്ച എടപ്പാൾ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. അധ്യാപകരായ കഥാകാരന്മാരിൽ കാരൂരിന്റെ പരമ്പരയിൽ ഒരു കണ്ണിയാവാൻ വിജയ ടീച്ചർക്കുംകഴിഞ്ഞുവെന്ന് രാമകൃഷ്ണൻ കുമരനെല്ലൂർ അഭിപ്രായപ്പെട്ടു. ടി.വി ശൂലാപാണി, വി ടി നന്ദൻ, പി വിനാരായണൻ, ഇ ശങ്കരൻ, എം മുസ്തഫ, എം ബി ഫൈസൽ, എം എ നവാബ്, പി ഗോപാലകൃഷ്ണൻ, വി പി അനീഷ് എന്നിവർ  ആശംസകൾ അർപ്പിച്ചു. വിജയ വാസുദേവൻ നന്ദി രേഖപ്പെടുത്തി.