ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല നന്നംമുക്ക് പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു

ചങ്ങരംകുളം: തൊഴിലവസരം നിഷേധിക്കലിനും റെയിൽവെ ദുരിതയാത്രക്ക് പരിഹാരം കാണതെതുടരുന്ന അവഗണനക്കും എതിരെ ഡിവൈഎഫ്ഐ ജനുവരി 24 ന് കാസർഗോഡ് മുതൽതിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ നന്നംമുക്ക് പഞ്ചായത്ത് സംഘാടക സമിതിരൂപീകരിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ എം.അജയഘോഷിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗം പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.യദുഗോപക്,വി.വി.കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.അക്ഷയ്.പി. എ സ്വാഗതവുംനിസാർ ബാബു നന്ദിയും പറഞ്ഞു.

ഒരുമുഴം മുല്ലപ്പൂ വാങ്ങാൻ പോയാൽവിലകേട്ട് കണ്ണുതള്ളും

*കിലോയ്ക്ക് 2200 രൂപ പാലക്കാട്: ഒരുമുഴം മുല്ലപ്പൂ വാങ്ങാൻപോയാൽ, വിലകേട്ട് കണ്ണുതള്ളും. കല്യാണസീസൺ അല്ലാഞ്ഞിട്ടും ശൈത്യകാലം തുടങ്ങിയതോടെ കുതിച്ചുയരുകയാണ് മുല്ലപ്പൂവില. കിലോഗ്രാമിന് 2200 രൂപ വരെയായി. ഒരുമാസത്തിനിടെ മാത്രം കിലോക്ക് വർധിച്ചത് 1500 രൂപ. മഞ്ഞുവീഴ്ചയിൽ ഉത്പാദനം കുത്തനെ കുറഞ്ഞതാണ് വിലകൂടാൻ കാരണം. കോയമ്പത്തൂർ, സത്യമംഗലം, മധുര, നിലക്കോട്ട തുടങ്ങിയ വിപണികളിൽനിന്നാണ് കേരളത്തിലേക്ക്പ്രധാനമായും മുല്ലപ്പൂവെത്തുന്നത് നവംബറിൽ കിലോക്ക് 500-600 രൂപയായിരുന്നു പരമാവധി വില. ഡിംസംബർആദ്യവാരത്തോടെയാണ് വില കൂടിത്തുടങ്ങിയത്.

മസ്കത്ത്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽമരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഒമാൻ എയറിൽ ജിദ്ദയിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മ്മിനക്ക്ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തിൽ അടിയന്തിരമായിഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടർവന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ മൂത്തമകൻ മുഹമ്മദ് കൂടെയുണ്ട്. കൊള്ളോച്ചി മായിന്‍കുട്ടി-ഷരീഫാ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റ്മക്കൾ: കദീജ, ആയിഷ. നടപടികൾ പൂർത്തിയാകി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

*മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു.

അരൂർ ഒന്നാം വാർഡിൽവേലിക്കകത്ത് ഹനീഷിൻ്റെ ഭാര്യ നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് മരണം. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നുനിഷാഹനീഷ്. ഭർത്താവ് ഹനീഷ് അബുദാബി ബവൻസ്, വിദ്യാമന്ദിറിലെ ഫിസിക്കൽ എജ്യുക്കേഷൻഅധ്യാപകനാണ്. മക്കൾ: നേഹ ഹനീഷ് പ്ലസ് വൺ വിദ്യാർഥിയാണ്. ഇളയമകൾ നേത്ര ഹനീഷ്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഇരുവരും അബുദാബി ഭവൻസ് വിദ്യാമന്ദിറിലെ വിദ്യാർത്ഥികളാണ്. സംസ്കാരം ശനിയാഴ്ച്ച ഉച്ചയോടുകൂടി നാട്ടിൽ നടക്കും.

സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽറിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ അൽഖുംറയിൽ ഒരു സ്വകാര്യ നിർമാണകമ്പനിയിൽ ജീവനക്കാരനായിരുന്നു റിയാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സഹായത്തിന്ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

സംസ്ഥാന സ്‌കൂൾ കലോത്സവം

ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം ________________ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ( vegeterian food to be served in state school kalolsavam സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.…

8 ാമത് ആയുർവേദ ദിനാചരണo

വളാഞ്ചേരി:- 8 ാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും കോട്ടക്കൽ എപ്പിഡെമിക് സെല്ലും സoയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്,സിദ്ധ,യുനാനി സ്പെഷ്യൽ ഒ.പി പരിശോധന എന്നിവ സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ്…

ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് സാമ്പത്തിക…

ചങ്ങരംകുളം: ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് സാമ്പത്തിക സഹായം കൈമാറി.മൂക്കുതല ഹയർ സെക്കണ്ടറി സ്കൂൾ 1986-87 എസ്എസ്എൽസി 10B ബാച്ച് 'സൗഹൃദം'കൂട്ടായ്മയാണ് കുടുംബത്തിന് സഹായം കൈമാറിയത്.കൂട്ടായ്മയുടെ സാമ്പത്തികസഹായം ഗ്രൂപ്പ് പ്രതിനിധി അവരുടെ വീട്ടിൽ ചെന്ന് കൈമാറി.വാടകക്വോർട്ടേഴ്സിൽ ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് രോഗിയായ മകൻ…