വേങ്ങര:*മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് . ശശിധരൻ IPS ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നു ഇന്ന് (20-05-2024 ) രാവിലെ വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടശേരിയാറ വെച്ച് വേങ്ങര ഐ.പി. ദിനേശ് കോറോത്തും സംഘവും നടത്തിയ വാഹനപരിശോധനയിൽ 26,95000 –രൂപയുടെ കുഴൽ പണം പിടികൂടി.പണം കൊണ്ട് വന്ന വള്ളുവമ്പ്രംസ്വദേശിയായ മഞ്ചേരിതോടി മുഹമ്മദ് മകൻ ഫസലു നഹീം (39)മിനെയാണ് പണവുമായികസ്റ്റഡിയിൽ എടുത്തത് . ഇയാൾ ഓടിച്ചിരുന്ന KL-10-BJ-0146 രജിസ്റ്റർ നമ്പർ സ്കൂട്ടറിൽസീറ്റിനടിയിൽ ആയിരുന്നു പണം ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽവിതരണത്തിനായിട്ടായിരുന്നു പണം കൊണ്ടുവന്നിരുന്നത്.










