നടൻ മനോബാല അന്തരിച്ചു

പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെ ചെന്നൈയിലായിരുന്നു മരണം. 240 ലേറെസിനിമകളിൽ അദ്ദേഹം വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡസിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനംചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികിൽസയെത്തുടർന്നു വിശ്രമത്തിലായിരുന്നു.

ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ച് തകര്‍ന്നു; ഡി.കെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽപക്ഷി ഇടിച്ചതിനെ തുടർന്ന് ചില്ല് തകർന്ന് അപകടം. കോപ്റ്ററിന്റെ മുൻഭാഗത്തെ ചില്ലാണ് തർന്നത്. തുടർന്ന് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. വരാനിരിക്കുന്ന കർണാടക നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബംഗളൂരുവിൽ നിന്നും മുൾബഗളിലേക്കുള്ളയാത്രാമധ്യേയായിരുന്നു അപകടം.    അപകടത്തിൽ ഡി.കെ ശിവകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക്നിസാര പരിക്കേറ്റു. ‘ജക്കൂർ വിമാനത്താവളത്തിൽ ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററിൽകഴുകൻ ഇടിക്കുകയായിരുന്നു. ഹെലികോപ്റ്റർ ഉടൻ ലാൻഡ് ചെയ്തു, എല്ലാവരുംസുരക്ഷിതരാണെന്നും കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചു.

തന്റെ മതം മാറ്റം സംബന്ധിച്ചു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണകള്‍: ആയിഷ

ജിദ്ദ: ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരുന്ന മലയാളി യുവതി ഇസ്‌ലാം മതംസ്വീകരിച്ചതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പ്രചരിപ്പിക്കുന്നത് സത്യവിരുദ്ധമാണെന്ന് മതം മാറിയ യുവതി തൃശൂര്‍ സ്വദേശി ആയിഷ പറഞ്ഞു. യൂട്യൂബ് ചാനല്‍ ആയ ന്യൂസും മറ്റു ചില ഓണ്‍ലൈന്‍ ചാനലുകളും ആണ് ആതിര ലൗ ജിഹാദില്‍പെട്ടെന്നും അവരെ സിറിയയിലേക്ക് കൊണ്ടു പോവുകയണെന്നും മറ്റും പ്രചരിപ്പിക്കുന്നത്. എന്നാല്‍ഇതില്‍ യാതൊരു വാസ്തവവും ഇല്ലെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആയിഷപറഞ്ഞു.

1.75, കോടി രൂപയുടെ കുഴൽപ്പണവുമായി എടപ്പാൾ സ്വദേശി വളാഞ്ചേരി പോലീസ് പിടിയിലായി*

വളാഞ്ചേരി : എടപ്പാളിൽ നിന്നും കോട്ടക്കൽ, തിരൂർ ഭാഗങ്ങളി ലേക്ക് വിതരണത്തിനായി Etios liva കാറിൽ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 1.75 കോടി രൂപയുടെ കുഴൽപ്പണവുമായി എടപ്പാൾ സ്വദേശി വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്….അഫ്സൽ(40)S/o മാമ്മുന്നി, കൊല്ലേരയിൽ ഹൗസ്, കൊലോളമ്പ po, എടപ്പാൾ എന്നയലെ യാണ് മലപ്പുറം ജില്ല…

മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ് ആണ് മരിച്ചത്. യാക്കോബായ സുറിയാനി സഭ ട്രഷറർ പിവി ഏലിയാസിന്റെ മകനാണ്.

അടുത്ത ദിവസം യുകെയിലേക്ക്  പറക്കാനിരുന്ന, വെറും 36 വയസ്സ് മാത്രം പ്രായമുള്ള NHM മെയിൽസ്റ്റാഫ്‌ നഴ്‌സ്‌ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു.. വിസ വന്നതിനാൽ ടിക്കറ്റ് കൂടി റെഡിയായാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുകെയിലേക്ക്പോകാൻ കഴിയുമെന്ന സന്തോഷത്തിലായിരുന്നു സുജിത്തും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും.. അതിനിടെയാണ് ഇടിത്തീ പോലെ മരണമെത്തിയത്...

ചങ്ങരംകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളം : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാറിൽ ഉണ്ടായിരുന്ന കുടുംബംഅത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ അയിനിച്ചോട് സെന്ററിൽ ചൊവ്വാഴ്ചവൈകിട്ട് അഞ്ചരമണിയോടെയാണ് സംഭവം. ചിറവല്ലൂർ അരിക്കാട് സ്വദേശികളായ കുടുബംസഞ്ചരിച്ച കാറിന് ആണ് അപ്രതീക്ഷിതമായി തീ പിടിച്ചത് .കാർ നിർത്തി കുടുംബം ഇറങ്ങിഓടിയത്കൊണ്ട് വലിയ അപകടം ഒഴിവായി . തുടർന്ന് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.

കരിപ്പൂരിൽ യാത്രക്കാരനിൽനിന്നും 55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.

കരിപ്പൂർ: ജിദ്ദയിൽനിന്നും ഗൾഫ് എയർ വിമാനത്തിൽ  കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറംസ്വദേശിയിൽനിന്നും സ്വർണം പിടിച്ചു.  മുത്തീരി സ്വദേശിയായ  ചേനാട്ടുകുഴിയാൻ  അൻവർസാദിക്കിൽ (40 ) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച  55  ലക്ഷം രൂപ വിലവരുന്ന  1061  ഗ്രാം സ്വർണ മിശ്രിതമാണ്  എയർ കസ്റ്റംസ്  ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടിച്ചത്. സ്വർണമിശ്രിതം നിറച്ച നാല് കാപ്സ്യുളുകൾ സാദിഖ് മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.

ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക്ശിക്

ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ്വീട്ടുടമ സൂക്ഷിച്ചിരുന്നത്.* പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക്പോവുകയും ചെയ്‍തു.*  *ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട്തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികംഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച പണമായിരുന്നു ഇത്.* *ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ്വീട്ടുടമ സൂക്ഷിച്ചിരുന്നത്. പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക്പോവുകയും ചെയ്‍തു. തിരികെ വന്ന് പരിശോധിച്ചപ്പോള്‍ പണം കാണാനില്ലെന്ന്മനസിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുബൈ പൊലീസ് പ്രത്യേകസംഘത്തിന് രൂപം നല്‍കിയാണ് കേസ് അന്വേഷിച്ചത്. തെളിവുകള്‍ ശേഖരിച്ചും നിരീക്ഷണക്യാമറകള്‍ പരിശോധിച്ചും മുന്നോട്ടു നീങ്ങിയ അന്വേഷണം ഒടുവില്‍ എത്തി നിന്നത്അറ്റകുറ്റപ്പണികള്‍ക്കായി വില്ലയില്‍ എത്തിയ രണ്ട് പ്രവാസി തൊഴിലാളികളിലായിരുന്നു.* *വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനി നിയോഗിച്ച രണ്ട് ജീവനക്കാര്‍ ഈസമയത്ത് വീട്ടിലെ എ.സിയുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ പിടികൂടി ചോദ്യം ചെയ്‍തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. വീട്ടിലെ ചവറ്റുകുട്ടയില്‍ നിന്ന്പണം കിട്ടിയിരുന്നുവെന്നും അത് തുല്യമായി വീതിച്ചെടുത്തുവെന്നും ഇവര്‍ പറഞ്ഞു. കുറേ പണംനാട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ഇരുവരും അയച്ചുകൊടുത്തു. പൊലീസ് അന്വേഷണത്തില്‍ പണംമുഴുവനായി വീണ്ടെടുക്കാന്‍ സാധിച്ചു. കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി രണ്ട്പ്രതികള്‍ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒപ്പം 1,65,000 ദിര്‍ഹം പിഴയുംഅടയ്ക്കണം. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്തും.*