നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.

എടപ്പാള്‍ : നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.സംസ്ഥാന പാതയിലെഅണ്ണക്കമ്പാട് തൃക്കോവില്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്.ഇന്ന് രാവിലെ 7.10-ന്ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സി. നജ് ലയും 

മലപ്പുറം: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സി. നജ് ലയും ഇടം നേടുന്നു. വനിതാ ക്രിക്കറ്റില്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു താരം ദേശീയ ടീമില്‍ ഇടം നേടുന്ന ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വനിത ട്വന്റി 20 ടീമില്‍ ഇന്ത്യക്ക് വേണ്ടി നജ്ല ജഴ്‌സി അണിയുമ്പോള്‍…

യൂ.എ.ഇപ്രസിഡന്റ്ഷെയ്ഖ്മുഹമ്മദ്ബിൻസായിദ്അൽനഹ്‌യാൻഇന്നലെഖത്തർസന്ദർശിച്ചു.

ദോഹ:ഖത്തറിനെതിരെയുള്ളഉപരോധംപിൻവലിച്ചതിന്ശേഷവുംനേരിയസംഘർഷാവസ്ഥയിലായിരുന്നഖത്തർ-യു.എ.ഇബന്ധംകൂടുതൽശക്തമാകുന്നു. ഉപരോധംപിൻവലിച്ചതിന്ശേഷംആദ്യമായിയൂ.എ.ഇപ്രസിഡന്റ്ഷെയ്ഖ്മുഹമ്മദ്ബിൻസായിദ്അൽനഹ്‌യാൻഇന്നലെഖത്തർസന്ദർശിച്ചു. ഹൃദ്യമായവരവേൽപ്പാണ്ഷെയ്ഖ്മുഹമ്മദ്ബിൻ'സായിദിന്ഖത്തർനൽകിയത്.രാവിലെഹമദ്എയർപോർട്ടിലെഅമീരിടെർമിനലിലെത്തിയപ്രസിഡന്റിനെഅമീർഷെയ്ഖ്തമീംബിൻഹമദ്അൽതാനി, അമീറിന്റെപ്രതിനിധിഷെയ്ഖ്ജാസ്സിംബിൻഹമദ്അൽതാനി, വിദേശകാര്യമന്ത്രിഷെയ്ഖ്മുഹമ്മദ്ബിൻഅബ്ദുൽറഹ്മാൻഅൽതാനി, അമീരിദിവാൻഓഫീസ്തലവൻഷെയ്ഖ്സഊദ്ബിൻഅബ്ദുൽറഹ്മാൻഅൽതാനിഎന്നിവരുംമറ്റുനിരവധിഷെയ്‌ഖുമാരുംചേർന്ന്സ്വീകരിച്ചു. ഏതാനുംമണിക്കൂറുകൾമാത്രംനീണ്ടുനിന്നസന്ദർശനത്തിനുംഔദ്യോഗികവിരുന്നിനുംശേഷംഷെയ്ഖ്മുഹമ്മദ്ബിൻസായിദുംകൂടെയുണ്ടായിരുന്നഉന്നതതലസംഘവുംതിരിച്ചുപോയി.ഖത്തറിൽവിജയകരമായിനടക്കുന്നവേൾഡ്കപ്പ്യൂ.എ.ഇപ്രസിഡന്റ്പ്രശംസിച്ചു. ഇനിബഹ്റൈനുമായിമാത്രമാണ്ബന്ധംമെച്ചപ്പെടാനുള്ളത്.ലോകകപ്പ്സംഘാടനമികവ്നയതന്ത്രതലത്തിലുംഖത്തറിന്മുതൽക്കൂട്ടാകും.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധ സെമിനാർ നടത്തി

എടപ്പാൾ : വേദേതിഹാസങ്ങളും വിവിധ മത തത്വശാസ്ത്രങ്ങളും മനുഷ്യ സമൂഹത്തിൽ സ്ത്രീയുടെമഹത്തായ സ്ഥാനം ഉദ്ഘോഷിക്കുന്നതാണെങ്കിലും,അത് മനസ്സിലാക്കുന്നതിൽ ഭൂരിഭാഗം മനുഷ്യരുംഅജ്ഞരോ അജ്ഞത നടിക്കുന്നവരോ ആയി മാറിയിരിക്കുന്നതായി ഡോ: ചാത്തനാത്ത്അച്ചുതനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽഎടപ്പാൾ വള്ളത്തോൾ കോളേജിൽ നടന്ന സ്ത്രീധന വിരുദ്ധ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.പി.സി.ഡബ്ലിയു.എഫ്. ട്രഷറർ ഇ.പി.രാജീവ് അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. അടാട്ട് വാസുദേവൻ, ഐവി ടീച്ചർ, സുബൈദപോത്തനൂർ, മുരളി മേലേപ്പാട്ട് , അഷറഫ് നെയ്തല്ലൂർ, റീജ ടീച്ചർ, കോളേജ് യൂണിയൻ ചെയർമാൻഷിയാസ് എന്നിവർ പ്രസംഗിച്ചു. 

മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 

മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 ഒന്നാംഅർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് അഞ്ചാം വാർഡ് ഗ്രാമസഭ  കൊളത്തൂർ സ്റ്റേഷൻപ്പടിജവാഹിറുൽ ഉലൂം മദ്രസയിൽ വെച്ച് ചേർന്നു. തൊഴിലുറപ്പ് തൊഴിലാളി പറമ്പുക്കാട്ടിൽ വൽസല അധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ സോഷ്യൽഓഡിറ്റ് ടീം അംഗങ്ങളായ ഷഖീബ്, ശിബിത, ബിജിഷ എന്നിവർ തൊഴിലുറപ്പ് പ്രവർത്തികൾവിലയിരുത്തി സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ അവരുടെ തൊഴിൽ സംബന്ധിച്ചകാര്യങ്ങളും ബുദ്ധിമുട്ടുകളും ഓഡിറ്റർമാരെ അറിയിച്ചു.  വാർഡ് മെമ്പർ കലമ്പൻ ബാപ്പു സ്വാഗതവും തൊഴിലുറപ്പ് മേറ്റ്‌ പ്രിയ പറമ്പുക്കാട്ടിൽ നന്ദിയുംഅറിയിച്ചു സംസാരിച്ചു.

എടപ്പാൾ ഉപജില്ലാ അക്കാദമിക് കൗൺസിൽ ആരംഭിച്ചു

എടപ്പാൾ : എടപ്പാൾ ഉപജില്ലാ അറബിക്ക് അക്കാദമിക്ക് കോംപ്ലക്സ് അധ്യാപക പരിശീലനം എടപ്പാൾബി ആർ സി ഹാളിൽ സംഘടിപ്പിച്ചു. ഉപജില്ലയിലെ എഴുപതോളം അധ്യാപകർ പരിശീലനത്തിൽപങ്കെടുത്തു. പരിശീലനം എടപ്പാൾ എ ഇ ഒ ചാർജ് സി. സുരേഷ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ ബി പി സി ടി.പിബിനീഷ് മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ മുസ്ലീം വിദ്യാഭ്യാസ ഇൻസ്പെക്ടർ വി ഷൗക്കലി, കെ. ടി മിന്നത്ത് ടീച്ചർ, സി. കെസൈനുദ്ധീൻ മാസ്റ്റർ, കെ എ അനീസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. വിവിധ സെഷനുകൾസംസ്ഥാന ടെക്സ്റ്റ് ബുക്ക് സമിതി അംഗം എം. ടി അബ്ദുൾ റഷീദ് മാസ്റ്റർ, ജാഫർ മാസ്റ്റർ, ഷറഫുദീൽമാസ്റ്റർ എന്നിവർ ക്ലാസെടുത്തു. കൂടാതെ അധ്യപക കലാ മത്സരങ്ങളും സംഘടിപ്പിച്ചു. 

അവരും പറക്കട്ടെ

ബഡ്സ് സ്കൂൾ സന്ദർശിച്ച്  വിദ്യാർത്ഥികൾ ഇരിമ്പിളിയം : ഡിസംബർ 3 മുതൽ 10 വരെ നടത്തുന്ന  ഭിന്നശേഷി ദിനവാരാചരണത്തോടനുബന്ധിച്ചു എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ  നാഷണൽ സർവീസ്സ്കീം വളണ്ടിയേഴ്സ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പ്രതീക്ഷ ബഡ്സ് സ്കൂൾസന്ദർശിച്ചു.അവരും പറക്കട്ടെ എന്ന  പേരിൽ സംഘടിപ്പിച്ച പ്രോഗ്രാം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്കെ .മാനുപ്പ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുകയും .ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ , വികസന സ്റ്റാൻഡിങ്കമ്മിറ്റി ചെയർ മാൻ വി ടി അമീർ,വാർഡ് മെമ്പർ റംല AP ,GLPS പ്രധാന അധ്യാപിക അംബിക,ബഡ്സ് സ്കൂൾ ടീച്ചർ രമ്യ VP ,MES HSS അധ്യാപിക ശ്രീവിദ്യ ടിപി,എന്നിവർ ആശംസകൾഅറിയിച്ചു സംസാരിച്ചു.MES  ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഫിറോസ് CM പ്രോഗ്രാമിന് നേതൃത്വം നൽകുകയും പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി സ്വാഗതവും  വളണ്ടിയർആയിഷ ദിൽഫ നന്ദിയും പറഞ്ഞു.

സ്കൈ ബ്ലൂ ഫുട്ബോൾ ടൂർണമെന്റ്  സീസൺ ടിക്കറ്റ് ലോഞ്ചിങ് നടത്തി

എടപ്പാൾ :സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 വെള്ളിയാഴ്ച എടപ്പാൾ പൂക്കറത്തറ ദാറുൽ ഹിദായ ഓർഫാനെജ് ഹയർ സെക്കന്ററി സ്കൂളിൽപ്രത്യേകം സജ്ജമാക്കിയ കെ വി മുഹമ്മദ് ഹാജി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് ലോൺച്ചിങ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം യു.ഷറഫലി നിർവഹിച്ചു ചെയർമാൻ യു.പി.പുരുഷോത്തമൻ ആദ്യക്ഷത വഹിച്ചു ജനറൽകൺവീനവർ നൗഫൽ സി തണ്ഡലം സി പി ബാവഹാജി, കെ പ്രഭാകരൻ, ഇബ്രാഹിം മുതൂർ, സുരേഷ് പൊല്പകര അസ്‌ലം തിരുത്തി, ഈ പ്രകാശ്, ഇ പി രാജീവ്‌,  ഷബീർ,  സന്തോഷ്‌ പാലട്ട് ,  ഉമ്മർ,  ലിജോ,  ദാറുൽ ഹിദായ സ്കൂൾ എച്ച്എം ഹമീദ് മാസ്റ്റർ, അഷ്‌റഫ്‌ കരിമ്പനക്കൽ, നജീബ് വട്ടകുളം, സുമേഷ് ഐശ്വര്യ, അൻവർതറക്കൽ, പി ബിജോയ്‌, ഹമീദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു. 

കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

എടപ്പാൾ:കേരളത്തിന്റെ ആദ്യ നിയമസഭയിൽ അംഗമായിരുന്ന എടപ്പാൾ പഞ്ചായത്തിലെ എലിയത്ത് തറസ്വദേശി ഇ ടി കുഞ്ഞനെയും പ്രദേശത്ത് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽനിന്ന് പ്രവർത്തിച്ചവരേയും അനുസ്മരിക്കുന്നതിനായി എലിയത്ത് തറയിൽ കുടുംബ സംഗമംസംഘടിപ്പിച്ചു. സിപിഐ എം തുയ്യം  നോർത്ത്, സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് സംഗമംനടത്തിയത്. ചടങ്ങിൽ ആദ്യകാല പ്രവർത്തകരയും ആദരിച്ചു.അനുസ്മരണ സംഗമം സിപിഐ എംജില്ലാ കമ്മിറ്റിയംഗം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ ടി ഹരിദാസൻ അധ്യക്ഷനായി. സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി പി മോഹൻദാസ്, കെ പ്രഭാകരൻ, സിപിഐ എം എടപ്പാൾ ലോക്കൽ സെക്രട്ടറി അഡ്വ. കെ വിജയൻ, പി മുരളീധരൻ, കെ ദേവിക്കുട്ടി, ടിപി മോഹനൻ, പി പ്രവീൺ, ടി വി മുകുന്ദൻ  എന്നിവർ സംസാരിച്ചു. ഇ ടി ഉണ്ണി സ്വാഗതം പറഞ്ഞു.

ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് എം ഹൈദർ മുസ്‌ലിയാർക്ക് നൽകി

ചങ്ങരംകുളം : ഇർശാദ് മുൻ ചെയർമാൻ അന്തരിച്ച എം വി ഉമർ മുസ്‌ലിയാരുടെ സ്മരണാർത്ഥംസാമൂഹിക മേഖലയിലെ മുന്നേറ്റ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന മതപണ്ഡിതർക്ക്ഏർപ്പെടുത്തിയ അവാർഡ് എം ഹൈദർ മുസ്‌ലിയാർക്ക് നൽകി. ചങ്ങരംകുളത്ത് നടന്ന ഉമർ മുസ്‌ലിയാർ അനുസ്മരണ സംഗമത്തിൽ വെച്ച് കീക്കോട് സയ്യിദ് ഉമർഅസ്സഖാഫ് തങ്ങൾ അവാർഡ് സമർപ്പിച്ചു.കെ സിദ്ദീഖ് മൗലവി ഐലക്കാട് അധ്യക്ഷത വഹിച്ചു. പ്രമുഖ സൂഫി പണ്ഡിതൻ ശൈഖ് യഹ്‌യ അൽ ഖാസിമി മലേഷ്യ ഉദ്ഘാടനം ചെയ്തു.വി വിഅബ്ദുറസാഖ് ഫൈസി മാണൂർ. സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ. വി പി ഷംസുദ്ദീൻ ഹാജിഒതളൂർ.  വാരിയത്ത് മുഹമ്മദലി,  പി പി നൗഫൽ സഅദി, എം കെ ഹസ്സൻ നെല്ലിശ്ശേരി, സി വിഅബ്ദുൽ ജലീൽ അഹ്സനി , അബ്ദുൽ ബാരി സിദ്ദീഖി ,ഹുസൈൻ അൻവരി കല്ലൂർ സംബന്ധിച്ചു.