*‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്* 

മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത്കുറ്റകരമാണ്: 1 അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്. 2 നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്. ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ2000 രൂപ.

*സ്നേഹോപഹാരം കൈമാറി* 

പട്ടാമ്പി നൂറുൽ ഹിദായ ഹിഫ്ളുൽ ഖുര്‍ആന്‍ കോളേജിൽ നിന്നും ഒന്നര വര്‍ഷം കൊണ്ട് ഹിഫ്ള്പൂർത്തിയാക്കിഎടയൂരിന്  അഭിമാനമായി മാറിയഹാഫിള് മുഹമ്മദ് സിയാദ് തുരുമ്പത്തിന് എടയൂര്‍പഞ്ചായത്ത് ജിസിസി കെ .എം. സി. സി യുടെ സ്നേഹോപഹാരം ഭാരവാഹികള്‍ കൈമാറി.ചടങ്ങിൽ  അയമു മച്ചിങ്ങൽ,ബക്കർ യു പി, ലത്തീഫ് മുത്തു,നിയാസ് പാലക്കൽ,മുജീബ് കരേക്കാട്,മുസ്തഫകമാല്‍ എടയൂര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

*പ്ലസ് വണ്‍ സീറ്റ്; യഥാര്‍ത്ഥ കണക്ക് സര്‍ക്കാറിന് നല്‍കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍* 

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാറിന്അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹതനേടിയവര്‍, പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെ അപേക്ഷിച്ചവര്‍, ഇതു വരെ അലോട്ട്‌മെന്റില്‍പ്രവേശനം നേടിയവര്‍, പ്രവേശനം കാത്തിരിക്കുന്നവര്‍, ലഭ്യമായ സീറ്റുകള്‍, ജില്ലയില്‍ നിന്നും മറ്റുജില്ലകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തുടങ്ങിവിശദ വിവരങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. വികസന സമിതി യോഗത്തില്‍ ജില്ലയിലെഎം.എല്‍.എമാര്‍ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഹയര്‍സെക്കണ്ടറിവിഭാഗം ഐ.സി.ടി സെല്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 373 പ്ലസ് വണ്‍ സീറ്റുകള്‍അധികമാണ്. എന്നാല്‍ ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്നത് യാഥാര്‍ത്ഥ്യവുമാണ്. അധികസീറ്റുകളുള്ള ജില്ലയില്‍ എങ്ങിനെ അഡീഷണല്‍ ബാച്ച് നല്‍കാന്‍ കഴിയും?. സമഗ്രവുംസത്യസന്ധവുമായ വിവരങ്ങള്‍ നല്‍കാതെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണതശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഫയല്‍ സംബന്ധിച്ചഅന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന പരാതിയും പരിഹരിക്കാന്‍ മന്ത്രിആവശ്യപ്പെട്ടു. ഭാരത് മാല പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര പാക്കേജ്  സംബന്ധിച്ച് കൃത്യമായവിവരം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കുന്നതിനായി ജനപ്രതിനിധികളെപങ്കെടുപ്പിച്ച് യോഗം ചേരണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സഹകരണബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍, ബൈലോ അംഗീകാരം നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ചഫയലുകള്‍ തീര്‍പ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ലഹരി ഉപയോഗം തടയുന്നതിനായി ഭാഗമായി പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, പൊലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ്, കോളേജുകള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവ ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍വിആര്‍ പ്രേംകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള പഞ്ചായത്ത് തല ആക്ഷന്‍കമ്മിറ്റിയും ഇതിനായി രൂപീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുംഎംപ്ലോയ്‌മെന്റ്, പി.എസ്.സി രജിസ്‌ട്രേഷനുമായി പഞ്ചായത്ത് തലങ്ങളില്‍ ഐ.ടി മിഷന്റെനേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ക്യാമ്പുകള്‍ സംഘടിപ്പിക്കും. വ്യവസായവികസനത്തിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നു വിലയിരുത്തി സ്വകാര്യമേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെഭാഗമായി ജില്ലയില്‍ കുറ്റിപ്പുറത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന്  അനുമതിതേടിയിട്ടുണ്ട്. പ്രകൃതി സൗഹൃദമായ ഇത്തരത്തലുള്ള കൂടുതല്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ജില്ലയിലെ ഓരോ നിയോജമണ്ഡലത്തിലും ആരംഭിക്കാന്‍ ശ്രമം നടത്തുമെന്നും കളക്ടര്‍ യോഗത്തില്‍പറഞ്ഞു. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, എം.എല്‍.എമാര്‍ എന്നിവരടങ്ങുന്ന സമിതിയുടെ യോഗംമൂന്നു മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കണമെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കിഫ്ബി വഴി നിര്‍മിച്ച പല സ്‌കൂളുകള്‍ക്കും കെട്ടിട നമ്പര്‍ നല്‍കുന്നതിന് പല പഞ്ചായത്തുകളും പലമാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നതെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ടി.വി ഇബ്രാഹിംഎം.എല്‍.എ ചൂണ്ടിക്കാട്ടി. കെട്ടിടം നിര്‍മിച്ചിട്ടും അദ്ധ്യയനം തുടങ്ങാന്‍ കഴിയാത്തത് അദ്ധ്യാപകതസ്തികകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ഇക്കാര്യത്തില്‍ പൊതു മാനദണ്ഡം പാലിക്കണമെന്നുംതദ്ദേശ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തോട് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ തകര്‍ന്നദേശീയപാതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആളില്ലാത്ത സ്ഥിതിക്ക്പരിഹാരമുണ്ടാവണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ലഭിക്കാത്തതിന്കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എആവശ്യപ്പെട്ടു. യഥാസമയം യൂണിഫോം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക്വന്ന വീഴ്ചയാണ്  യൂണിഫോം ലഭിക്കാതിരിക്കുന്നതിനിടയാക്കിയതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍പറഞ്ഞു. മതിയായ കെട്ടിട സൗകര്യമില്ലാത്തതായി മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പൊന്മുണ്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ജില്ലയിലുള്ളതെന്നും ഈ സ്‌കൂളുകളില്‍ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. മഞ്ചേരി- ഒലിപ്പുഴ റോഡിലെ കുഴികള്‍ നികത്തുന്നതിന് ടെണ്ടര്‍ വിളിച്ചിട്ട് ആരും പങ്കെടുത്തില്ലെന്നുംടീ ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്നും യു.എ ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായിപൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തീരദേശഹൈവേയില്‍ പെട്ട പറവണ്ണ സീവാള്‍ റോഡ് പ്രവൃത്തി ദ്രുതഗതിയിലാക്കാനുള്ള നടപടിസ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അനാവശ്യ സാങ്കേതിക വാദങ്ങള്‍ നിരത്തി വികസനം തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെനടപടിയെടുക്കണമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, യു.എ ലത്തീഫ്, നജീബ് കാന്തപുരം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യസുരേഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, മലപ്പുറം നഗരസഭാ ചെയര്‍മാന്‍മുജീബ് കാടേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ബി ബാബു കുമാര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്‌റഫ്കോക്കൂര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ പ്രതിനിധി ഉബൈദ്, പി.വി അബ്ദുള്‍ വഹാബ്എം.പിയുടെ പ്രതിനിധി അഡ്വ. പി അബുസിദ്ധീഖ്, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി വി.എസ്ജോയി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. 

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ‘മികവ് 2022  

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ 'മികവ് 2022 'പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയംകരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന  ചടങ്ങിൽ പിടിഎ പ്രസിഡൻറ് നസീർതിരൂർക്കാട് അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല മമോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ(എൻഫോഴ്‌സ്‌മെന്റ് )ശ്രീ മുഹമ്മദ് ഷഫീഖ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് ട്രാഫിക്നിയമങ്ങളെ കുറിച്‌ ബോധവൽക്കരണം നൽകുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്യുകയും ചെയ്തു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആയിട്ടുള്ള ശ്രീസലീഷ്,ശ്രീ സുരേഷ്, എന്നിവരും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ്  കൗൺസിലർശ്രീ കെ വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിന് വളാഞ്ചേരി ഹയർ സെക്കൻഡറിസ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഫാത്തിമ കുട്ടി എംപി സ്വാഗതം ആശംസിക്കുകയും ശ്രീ സുധീർ മാസ്റ്റർ, ശ്രീ വിക്രമൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി സി കെരഘു മാസ്റ്റർ നന്ദി അറിയിക്കുകയും ചെയ്തു ചെയ്യുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ കഴിഞ്ഞവർഷത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ  രഞ്ജിത്ത്മാസ്റ്റർ, മികച്ച എൻഎസ്എസ് വളണ്ടിയർക്കുള്ള അവാർഡ് കരസ്ഥമാക്കിയ സാന്ദ്ര എന്നിവരെഅനുമോദിക്കുകയും ചെയ്തു..

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതി അനുമോദിച്ചു 

ചങ്ങരംകുളം: ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യണിറ്റ് അനുമോദിച്ചു.ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയംനേടിയ കുന്നംകുളം സ്വദേശി ല യാന മേരിക്കും സി  ബി  എസ്  ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ചങ്ങരംകുളം പെരുമുക്ക് സ്വദേശി പുറത്താട്ട് ഷൗക്കത്തിന്റെയും റഹ്മ ത്തിന്റെ യുംമകൻ മുഹമ്മദ് ഷാമിലിനെയും ആണ് അനുമോദിച്ചത്‌.തിങ്കളാഴ്ച  ചങ്ങരംകുളത്ത് വെച്ച് നടന്നവ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  ചങ്ങരംകുളം യൂണിറ്റിന്റെ വ്യാപാരഭവൻന്റെ  ശിലാസ്ഥാപന ചടങ്ങിൽ വെച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വർക്കിങ്പ്രസിഡന്റ് കുഞ്ഞാവു ഹാജി ആണ് മുഹമ്മദ് ഷാമിലിനെയും ലയാന മേരിയെയും പുരസ്കാരംനൽകി അനുമോദിച്ചത്.

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും 

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ളപ്രവേശനം ഇന്ന് ആരംഭിക്കും. ഇന്ന് (ഓഗസ്റ്റ് 16ന്) രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും. രണ്ടാം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 17ന് വൈകിട്ട് 5വരെ പ്രവേശനം നേടാം.  അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ  ൽ e Candidate Login-SWS e Second Allot Results ലിങ്കിലൂടെ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രദിപാദിച്ചിരിക്കുന്നഅലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ളസർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ചസ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്മെന്റിൽതാൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽഅലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയിൽ ഒന്നാംഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെൻറ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. താഴ്ന്നഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോനേടാവുന്നതാണ് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ളസപ്ലിമെൻററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.  വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക്വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാംരക്ഷകർത്താക്കളോടൊപ്പം 2022 ആഗസ്ത് 17 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെസ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ല അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു .

തിരൂർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽതങ്ങളുടെ മുന്നിലെത്തുന്ന ഓരോ വിദ്യാർത്ഥികളുടെയും മനസ്സിൽ രാജ്യസ്നേഹവും പൗരബോധവുംസമൂഹത്തിനോട് കടമയുമുള്ള സ്വാതന്ത്ര്യം കൃത്യമായി മനസ്സിലാക്കി കൊടുക്കുന്നതിന് സ്കൗട്ട്സ്ആന്റ് ഗൈഡ്സ് അധ്യാപകർ പ്രതിഞ്ജാബദ്ധമാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.ഭാരത് സ്കൗട്ട്സ്ആന്റ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ തിരൂർ എം.ഇ.എസ് സെട്രൽ സ്കൂളിൽഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനംചെയ്തു. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഭാഗത്തിൽ വിവിധ അവാർഡുകൾ കരസ്ഥമാക്കിയവരെചടങ്ങിൽ ആദരിച്ചു.ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി അഞ്ഞൂറോളം യൂണിറ്റ് ലീഡർമാർപങ്കെടുത്തു. അഡൾട്ട് റിസോഴ്സ് കമ്മീഷണർ കെ.എൻ മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി.വി. പീറ്റർ വിഷയാവതരണം നടത്തി.ജില്ല സെക്രട്ടറി പി.ജെ അമീൻ, എ.എസ്.സി രാമചന്ദ്രൻ, എ എസ് ഒ സി . ടി.പി നൂറുൽ അമീൻ, എ.ആർ സി . വത്സല സി, ജില്ലാകമ്മീഷ്ണമാരായ എം. ബാലകൃഷ്ണൻ , പാത്തുമകുട്ടി, കെബി. രാജേഷ്, കെപി. വഹീദ, ജില്ലാവൈസ് പ്രസിഡന്റ് പി. കോയ കുട്ടി, ഡി. ടി. സി മാരായ കോമളവല്ലി, കെ.ശശീന്ദ്രൻ , സി.ഒ. സിമാരായ എം. മനോഹരൻ നായർ, ഷൈബി പാലക്കൽ, ജില്ലാ ട്രഷറർ കെ.കൃഷ്ണകുമാർ , ജില്ലാമീഡിയകോർഡിനേറ്റർ ജലീൽ തൊട്ടി വളപ്പിൽ, ഉപജില്ല സെക്രട്ടറിമാരായ അനൂപ് വയ്യാട്ട്, മിസ്ഹബ്തങ്ങൾ, മുനീർ എടപ്പാൾ , എം. ഇ.എസ്. സ്ക്കൂൾ പ്രധാന അധ്യാപകൻ കെ .മുജീബ് റഹ്മാൻ, വൈസ്പ്രിൻസിപ്പൽ വി.പി. ബെന്നി, വി. നയന,എച്ച്. വീണ ദാസ് , എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്രത്തിൻ്റെ എഴുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിരൂർ വിദ്യഭ്യാസ ജില്ലയിലെ75 സ്കൂളുകളിലേക്ക് 75 ഫലവൃക്ഷതൈ വിതരണവും നടന്നു.ഫോട്ടോ: സ്കൗട്ട്സ് ആന്റ് ഗൈഡ്സ്തിരൂർ ജില്ല അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ കുറുക്കോളി മൊയ്തീൻ എം എൽ എഉദ്ഘാടനം ചെയ്യുന്നു. 

ഇലപ്പെരുമ പകര്‍ന്ന് ജി.എച്ച്.എസ് നാഗലശ്ശേരി .

നിത്യജീവിതത്തില്‍ സസ്യങ്ങള്‍ക്കും ഇലകള്‍ക്കുമുള്ള പ്രാധാന്യം വിളിച്ചറിയിച്ച് ജി.എച്ച്.എസ്. നാഗലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ഇലപ്പെരുമ പ്രദര്‍ശനം സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്ടാംഗം ആയുര്‍വേദകോളേജിലെ ഡോക്ടര്‍ പാര്‍വതി മുഖ്യപ്രഭാഷണം നടത്തി. ചുറ്റുപാടുമുള്ള ചെടികളേയുംഇലകളേയും പരിചയപ്പെടുത്തുന്നതോടൊപ്പം ഇവയ്ക്ക് ആഹാരത്തിലും ഔഷധത്തിലുമുള്ളപ്രാധാന്യം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇലകള്‍ ഉപയോഗിച്ച് കൗതുക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, അലങ്കാരങ്ങള്‍, ഇലച്ചിത്രങ്ങള്‍, ഔഷധഗുണങ്ങളെ കുറിച്ചുള്ള ചാര്‍ട്ടുകള്‍ തുടങ്ങിയവ കുട്ടികള്‍ നിര്‍മ്മിച്ചു. അഞ്ഞൂറില്‍പരംഇലവിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന സര്‍ഗവേളയില്‍കുട്ടികള്‍ക്കായി രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.