ചങ്ങരംകുളം:അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എന്റർപ്രണർഷിപ്പ്ഡെവലപ്മെൻറ് ക്ലബ്ബും ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെൻ്റും സംയുക്തമായി കേക്ക് ബേക്കിംഗ്വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഈ ഡി ക്ലബ് കോർഡിനേറ്റർ കിരൺ സ്വാഗതം പറഞ്ഞു. കോളേജ്പ്രിൻസിപ്പൽ മുഹമ്മദ് കോയ എം എൻ അധ്യക്ഷത വഹിച്ച പരിപാടി മാനേജ്മെൻറ് കമ്മിറ്റിപ്രസിഡൻറ് പി പി എം അഷറഫ് ഉദ്ഘാടനം ചെയ്തു. ഫുഡ് ടെക്നോളജി വിഭാഗം മേധാവി റിസ്വാനവർക്ക് ഷോപ്പിന് നേതൃത്വത്തിൽ നൽകി. ഫുഡ് ടെക്നോളജി വിഭാഗം പി ജി വിദ്യാർത്ഥികൾ ഇ ഡിക്ലബ് അംഗങ്ങളും ചേർന്ന് കേക്ക് നിർമ്മിച്ചു. ഇ ഡി ക്ലബ് സ്റ്റുഡന്റ് കോഡിനേറ്റർ അൽത്താഫ് നന്ദിരേഖപ്പെടുത്തി.

EducationDecember 22, 2023