തലക്കശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി സ്വദേശി പിടിയിൽ

തൃത്താല : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ പാലക്കാട് ജില്ലാ പോലീസ്മേധാവി അജിത്ത്കുമാർ  IPS ൻ്റെ നിർദ്ദേശ പ്രകാരം തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ തൃത്താല സ്റ്റേഷൻ പരിധിയിലെ തലക്കശ്ശേരിയിൽനിന്നും 962ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി പെരുമടിയൂർ സ്വദേശി ഷമീർ പിടിയിലായത്. പ്രതികൾ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.പാലക്കാട് ജില്ലാപോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പിമനോജ് കുമാർ,പാലക്കാട്  നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ  എന്നിവരുടെനേത്യത്വത്തിൽ ഇൻസ്പെക്ടർ മനോജ് ഗോപി, സബ് ഇൻസ്പെക്ടർ സുഭാഷ് എം, ഹംസ കെഎന്നിവരുടെ നേതൃത്വത്തിലുള്ള തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുംചേർന്നാണ് പ്രതിയെ പിടികൂടിയത്.

സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ, പിടിയിലായത് സമീർ  താഹിറിന്റെ ഫ്ളാറ്റിൽ നിന്ന്*

കൊച്ചി:* ഹൈബ്രിഡ് കഞ്ചാവുമായി മലയാള സംവിധായകർ അറസ്റ്റിൽ. യുവ സംവിധായകരായഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഷാഹിദ് മുഹമ്മദ്എന്നയാളും ഇവർക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെഫ്ളാറ്റിൽ നിന്നാണ് മൂവരും പിടിയിലായത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ രണ്ട്മണിയോട് എക്‌സൈസ് നടത്തിയ റെയ്‌ഡിനൊടുവിലാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ലഹരി ഉപയോഗിക്കാനുള്ളതയ്യാറെടുപ്പിലായിരുന്നു ഇവർ. തുടർന്ന് മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാണിജ്യഅളവിൽ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതെന്ന് എക്‌സൈസ്ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരിഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഖാലിദ് റഹ്‌മാൻ സംവിധാനംചെയ്ത ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 50 കോടി കടന്ന് വിജയയാത്ര തുടരുന്നതിനിടെയാണ്സംവിധായകൻ കഞ്ചാവ് കേസിൽ പിടിയിലാവുന്നത്. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. വൻ വിജയമായ മഞ്ഞുമ്മൽബോയ്‌സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. തമാശ, ഭീമന്റെ വഴി, സുലൈഖമൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. തല്ലുമാലയുടെ സഹരചയിതാവ്കൂടിയാണ്.

മാധ്യമ – പബ്ലിക്കേഷൻ രംഗത്തെ വിവിധ സാധ്യതകൾ കണ്ടെത്തുന്നതിനും, വിവിധ പ്രവർത്തനങ്ങൾസംഘടിപ്പിക്കുന്നതിനുമായി കുന്നംകുളം കേന്ദ്രമായി സീനിയർ എഡിറ്റേഴ്സ് ഫോറം കൂട്ടായ്മരൂപീകരിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകരും പബ്ലിക്കേഷൻ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്നവരുംചേർന്നാണ്" സീനിയർ എഡിറ്റേഴ്സ് ഫോറം കുന്നംകുളം " എന്ന പേരിൽ കൂട്ടായ്മരൂപീകരിച്ചിട്ടുള്ളത്.. അച്ചടിയുടെയും സാംസ്കാരിക സമ്പന്നതയുടെയും പ്രൗഢ പാരമ്പര്യമുള്ളകുന്നംകുളത്ത് സമൂഹത്തിനാകെ നന്മ ചെയ്യുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തുകയുമാണ്  ലക്ഷ്യം. പുസ്തകങ്ങൾ പ്രസ്ദ്ധീകരിക്കൽ, നവ മാധ്യമ രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി എഴുത്ത്പ്രോൽസാഹിപ്പിക്കൽ, വിവിധ ക്ലാസുകൾ, വിവിധ കൂട്ടായ്മകളുമായി ചേർന്ന് കലാ - സാംസ്കാരികപ്രവർത്തനം  തുടങ്ങിയവയും ലക്ഷ്യമാണ്.     ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സീനിയർ എഡിറ്റേഴ്സ് ഫോറിൻ്റെ ലോഗോ മാധ്യമപ്രവർത്തകനും സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയുമായ ശ്രീ രഞ്ജി പണിക്കർ പ്രകാശനംചെയ്തു. പ്രശസ്ത ക്രിയേറ്റീവ് ഡിസൈർ ഷിഹാബുദ്ദീൻ ഹംസയാണ് ലോഗോ തയാറാക്കിയത്. അർഹരായവരെ അംഗങ്ങളാക്കി  സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുമെന്ന് ഭാരവാഹികളായ  കാണിപ്പയ്യൂർപരമേശ്വരൻ നമ്പൂതിരിപ്പാട്, സി.ഗിരീഷ് കുമാർ, എം.ബിജുബാൽ, ജയപ്രകാശ് ഇലവന്ത്ര എന്നിവർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നഗരസഭ ഓഫീസ്,മിനി കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻഅഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തിയ നഗരസഭ ഓഫീസ്,മിനി കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ആധുനിക രീതിയിൽ ഇൻ്റീരിയൽ ഡിസൈൻ ചെയ്ത്,എയർ കണ്ടീഷനക്കം ചെയ്താണ് മിനി കോൺഫറൻസ് ഹാൾ നവീകരണം നടത്തിയത്.വിവിധ…

ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്

ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14ന്ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ശുപാർശ ചെയ്തത്. ജസ്റ്റിസ് ഖന്ന മെയ് 13 ന് വിരമിച്ചതിന്…

വഖഫായി പരിഗണിക്കുന്ന സ്വത്തില്‍ മാറ്റം വരുത്തരുത്

ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് കോടതി;വഖഫായി പരിഗണിക്കുന്ന സ്വത്തില്‍ മാറ്റം വരുത്തരുത്പാര്‍ലമെന്ററി നിയമത്തിലൂടെ മത ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഇസ്‌ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫെന്നും ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കപില്‍ സിബല്‍…

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി; ഗുരുവായൂര്‍ ക്ഷേത്രത്തിലെദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്

ഗുരുവായൂര്‍:* ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത്പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ് ടെമ്പിള്‍പൊലീസ് കേസെടുത്തത്. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെപരാതിയിലാണ് നടപടി. നേരത്തെ ജസ്‌ന സലീം ക്ഷേത്ര പരിസരത്തുവച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റുഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയില്‍എത്തിയതിനെ തുടര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന്നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ളകൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു

വാട്ടർ അതോറിറ്റി എ. ഇ ആയി ചുമതലയേറ്റ ബാസില നാലകത്തിനെ ആദരിച്ചു.

വളാഞ്ചേരി: പി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കേരളാ വാട്ടർ അതോറിറ്റിഅസിസ്റ്റൻ്റ് എഞ്ചിനിയർ (എ.ഇ) ആയി ചുമതലയേറ്റ് നാടിൻ്റെ അഭിമാനമായി മാറിയകൊളമംഗലം ബാവപ്പടി ബാസില നാലകത്തിനെ ഗ്രീൻ പവർ സാംസ്ക്കാരിക സമിതിയുടെനേതൃത്വത്തിൽ മൊമെൻ്റൊ നൽകി ആദരിച്ചു. ഗ്രീൻ പവർ സാംസ്ക്കാരിക സമിതി പ്രസിഡൻ്റ്പി.കെ.അബ്ബാസ്, സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്,ഭാരവാഹികളായ ഫസൽ നാലകത്ത്, പി.കെ.റഫീഖ്, ടി.ടി.മുനവ്വർ,മുഹമ്മദ് നാലകത്ത് എന്നിവർ സംസാരിച്ചു. കുളമംഗലം ബാവപ്പടിസ്വദേശി നാലകത്ത് മുഹമ്മദ് സുബൈദ ദമ്പതികളുടെ മകളാണ് ബാസില.ഭർത്താവ് ബാവപ്പടിചുള്ളിക്കാട്ടിൽ റമീസ്, ഹൈമി, ഹാനി എന്നവർ മക്കളാണ്

വട്ടംകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു

വട്ടംകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു* എടപ്പാൾ: വട്ടംകുളം പഞ്ചായത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു. ഏട്ടുമാസത്തോളം വളർച്ചയും,ആറടിയോളം വലിപ്പവും ഉള്ള കഞ്ചാവ് ചെടിയാണ് പൊന്നാനി റേഞ്ച്കുറ്റിപ്പാല എക്സ്സൈസ് സംഘം രഹസ്യ വിവരത്തെ തുടർന്ന്  പിടികൂടിയത്. ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തുമെന്നും, ഈ സ്ഥലത്തെ കുറിച്ച് മുൻപും പരാതിഉണ്ടയിരുന്നു എന്ന് അസി: എക്സൈസ് ഇൻസ്‌പെക്ടർ പ്രഫുലചന്ദ്രൻ പറഞ്ഞു.പ്രിവന്റീവ്ഓഫീസെർ മാരായ അജു,പ്രമോദ്, വിനെഷ്, അനുപ്  എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഫാഷൻ ​ഗോൾഡ് തട്ടിപ്പ്; എം സി കമറുദീനെയും പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റ് ചെയ്തു.

കാസർകോട്:* ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവും മുൻഎംഎൽഎയുമായ എം സി കമറുദീനെ ഇഡി അറസ്റ്റ് ചെയ്‌തു. ഫാഷൻ ഗോൾഡ് എംഡി ടികെപൂക്കോയ തങ്ങളും അറസ്റ്റിലായി. കാസർകോട്, കണ്ണൂർ ജില്ലകളിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത്‌ 168 കേസുകളുടെഅടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപംസ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പ്രതികൾഓഹരിയായും വായ്‌പയായും സ്വീകരിച്ച പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയുംപിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തെന്നും ഇ ഡി കണ്ടെത്തി.നേരത്തെമുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം സി കമറുദീൻ ഉൾപ്പെട്ട 'ഫാഷൻഗോൾഡ്' തട്ടിപ്പുകേസിൽ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഫാഷൻ ഗോൾഡ് കമ്പനിയുടെസ്ഥാവര സ്വത്തുൾപ്പെടെ 19.60 കോടി രൂപയുടെ സ്വത്താണ് താൽക്കാലികമായി കോഴിക്കോട് ഇഡികണ്ടുകെട്ടിയത്.