സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകിയത്. 

കോട്ടയം: ജനം കടൽ പോളെ ഇളകിയെത്തി, വഴിനീളെ കാത്തുനിന്നതോടെ ഉമ്മൻചാണ്ടിയുടെമൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെവൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂർപിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇപ്പോൾ പെരുന്നയിലാണ് വിലാപയാത്രഎത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട്ജനസാഗരമായി എംസി റോഡ് മാറി.

ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

വീടിന്റെ ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരന്ദാരുണാന്ത്യം. കാസർകോഡ് ആണ് സംഭവം. അജാനൂർ മാണിക്കോത്ത് ആയിഷാ മൻസിലിലെപ്രവാസി ആഷിമിന്റെയും തസ്ലീമയുടെയും മകൻ ഹാദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളിൽവീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

സ്പെയർ പാർട്സ് കടയുടെ മറവിൽ ലഹരി വില്പന; കടയുടമ പിടിയിൽ

വേങ്ങര: വാഹനങ്ങളുടെ സ്പയർ പാർട്സ്  വില്പന നടത്തുന്ന കടയുടെ മറവിൽ വൻ തോതിൽ ലഹരിവില്പന നടത്തി വന്ന കടയുടമ പിടിയിലായി.  മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരനായ വയനാട്  ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസ ( 44 ) ആണ് പിടിയിലായത്. വേങ്ങരകൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് ഇയാളെ എം ഡി എം എ യുമായിപിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരിവാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നതായും കടയിൽ വച്ചും വാഹനങ്ങളിൽ കറങ്ങിയും ഇയാൾവില്പന നടത്തി വന്നിരുന്നതായി പോലീസ് പറഞ്ഞു. . മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങരഇൻസ്പക്ടർ ഹനീഫയുടെ നേത്യത്വത്തിൽ   ടീമംഗങ്ങളും വേങ്ങര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാനതല വായന മത്സരം: സി.ടി.സന ഷിറിന് രണ്ടാംസ്ഥാനം

അങ്ങാടിപ്പുറം: ഡിസി ബുക്സ് സംസ്ഥാനതലത്തിൽ വായനവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച'എൻ്റെ പുസ്തകചങ്ങാതിക്ക് എൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ' - പുസ്തകാസ്വാദന (വീഡിയോ) മത്സരത്തിൽ പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു (ഹ്യുമാനിറ്റീസ്) വിദ്യാർഥി സി.ടി.സന ഷിറിൻ രണ്ടാംസ്ഥാനം നേടി. 3000 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനം. അഖിലകേരള ബാലജനസഖ്യം സംസ്ഥാന ട്രഷറർ, എൻഎസ്എസ് കൺവീനർ, നല്ലപാഠംകൺവീനർ, ട്രോമ കെയർ വൊളൻ്റിയർ എന്നീ നിലകളിൽ ശ്രദ്ധേയയാണ് ഈ മിടുക്കി.

മലപ്പുറത്ത് ഒരു കുടുംബത്തിലെ 4 പേർ* *വീടിനുള്ളിൽ മരിച്ച നിലയിൽ; മക്കൾക്ക് വിഷം നൽകിയശേഷം* *മാതാപിതാക്കൾ ജീവനൊടുക്കിയെന്ന്*

 *സംശയം, മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെയും ഭാര്യയെയും രണ്ട്മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽസബീഷ് (37), ഭാര്യ ഷീന (38 ), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർദ്ധൻ (രണ്ടര) എന്നിവരെയാണ്മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ചതാണെന്ന സംശയമാണ് പൊലീസിനുള്ളത്. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണംആരംഭിച്ചു.

മലപ്പുറം കരുളായിയിൽ സൈക്കിളിൽ യാത്ര ചെയ്ത വിദ്യാർത്ഥിക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച്അപകടം, വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു.

കരുളായി കിണറ്റിങ്ങലിൽ ബുധനാഴ്ച്ച വൈകിട്ടാണ് ഓടികൊണ്ടിരിക്കുന്ന സ്കൂൾ ബസിലേക്ക്സൈക്കിൾ ഇടിച്ച് കയറിയത്. കരുളായി കെ. എം ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ഭൂമികത്തുള്ള കൊട്ടുപറ്റ ആദിത്യനാണ്പരിക്കേറ്റത്.  പാലാങ്കര ഭാഗത്ത് നിന്നും സൈക്കിളിൽ വരുകയായിരുന്ന വിദ്യാർത്ഥി കരുളായി ഭാഗത്ത് നിന്നും വന്നസ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ആദിത്യനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു.

കുന്നംകുളം ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം

ഫയർ ഫോഴ്സിലെ എല്ലാ ജീവനകാർക്കും റെയിൻ കോട്ട് വിതരണം ചെയ്തു..ചെയ്മ്പർ ഓഫ്കോമേഴ്സ് പ്രസിഡന്റ് കെ.പി. സാക്സൻ ഫയർ ഓഫീസർ ജയകുമാറിന് കൈമാറി കൊണ്ട്ഉദ്ഘാടനം നിർവഹിച്ചു..* *പ്രോഗ്രാമിൽ ചെയ്മ്പർ സെക്രട്ടറി കെ. എം. അബൂബക്കർ , ജില്ലാ വൈസ്പ്രസിഡന്റ് കെ.എ. അസി ,ട്രഷറർ എം കെ പോൾസൺ, വൈസ് പ്രസിഡന്റ് സി.എം. നാരായണൻ , യൂത്ത് വിംങ്ങ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര എന്നിവർ പങ്കെടുത്തു.

തേവലക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന പടപ്പനാൽ മാവേലിസ്റ്റോർ സപ്ലൈകോസൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനമാരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം 

പടപ്പനാൽ മാവേലിസ്റ്റോർ സപ്ലൈകോ സൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനമാരംഭിക്കുന്നതിന്റെഉദ്‌ഘാടനം ബഹു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു. ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം ശ്രീ എസ് സോമൻ, തേവലക്കര പഞ്ചാത്ത് പ്രസിഡന്റ് ശ്രീമതിഎസ് സിന്ധു ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സജി അനിൽ , ഗ്രാമ പഞ്ചാത്ത് അംഗങ്ങളായശ്രീമതി ഷെമിന താഹിർ, ശ്രീ അനസ്,  സപ്ലൈകോ റീജണൽ മാനേജർ ശ്രീമതി ജലജ. ജി.എസ്. റാണി, ശ്രീ ഐ ഷിഹാബ് , ശ്രീ വി അനിൽ , ശ്രീ പി ഫിലിപ്പ് ,ശ്രീ അജയകുമാർ തേവലക്കര ശ്രീ റഹിം,ശ്രീ നിസാമുദീൻ പാലക്കൽ , ശ്രീ എൻ സുരേന്ദ്രൻ , ശ്രീ തേവലക്കര സുരേഷ് , ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി രതീദേവി, സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പറക്കുളത്ത് ഓട്ടോ ടോറസ്സില് ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

പടിഞ്ഞാറങ്ങാടി: പറക്കുളം പളളിപ്പടിക്ക് സമീപം ഓട്ടോ ടോറസ്സില്‍ തട്ടി അപകടം. അപകടത്തില്‍മലമല്‍ക്കാവ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെഎടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമല്‍ക്കാവ് ഭാഗത്ത് നിന്നും പറക്കുളം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മലമല്‍ക്കാവ്ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ്സില്‍ തട്ടുകയായിരുന്നു.തിങ്കളാഴ്ച്ച കാലത്ത് പത്തുമണിയോടെയായിരുന്നു അപകടം .

കുന്നംകുളത്ത്  ബസ് അപകടം

തുറക്കുളം മാർക്കറ്റിന് അടുത്ത് നിയന്ത്രണം സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക്പരിക്ക് ..... പലർക്കും ഗുരുതര പരിക്ക്.. കോഴിക്കോട് നിന്നും കുന്നംകുളത്തേക്ക് വന്ന ബസ്സാണ്അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം