*സുലൈമാൻ* *ഹുദവി* *അഞ്ചച്ചവിടി*. *കോട്ടക്കൽ*: ഇസ് ലാം വിഭാവനം ചെയ്യുന്ന കുടുംബ ജീവിതത്തിൽ ഓരോ അംഗത്തിനും ബാധ്യതകളുംഅവകാശങ്ങളുമുണ്ടെന്നും ബാധ്യതകളെ കുറിച്ച് പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്നും ശൈഖ്സുലൈമാൻ ഹുദവി അഞ്ചച്ചവിടി പ്രസ്താവിച്ചു. " *മധുരം* *മനോഹരം* ; *മദീനയിലെ* *കുടുംബം* " എന്ന പ്രമേയത്തിൽ *ജീലാനി* *സ്റ്റഡിസ്* *സെൻ്റർ* സെൻട്രൽകമ്മിറ്റി നടത്തുന്നകാംപെയിനിൻ്റെ ഭാഗമായി കോട്ടക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച *ഇൽഫത്ത്* - *ഫാമിലിമീറ്റപ്പ്* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവിതത്തിന് വിവിധ ഘട്ടങ്ങളുണ്ട്. അതിൽ സുപ്രധാനമാണ് ഐഹിക ലോകത്തെ ജീവിതം. ഈ ജീവിതത്തിൽ കുടുംബ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട് . ഒരിക്കലും മുറിച്ചുമാറ്റാൻകഴിയാത്ത ബന്ധമാണ് കുടുംബബന്ധം. അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടക്കൽ സൂപ്പിബസാർ വടക്കൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഉമ്മർ ഗുരുക്കൾകോട്ടക്കൽ അധ്യക്ഷതവഹിച്ചു. ശൈഖ് ഫസ് ലുല്ല ഫൈസി വലിയോറ, മുസ്തഫ മന്നാനി പുല്ലൂർ എന്നിവർ പ്രമേയ പ്രഭാഷണംനടത്തി. അബ്ദുൽ ജലീൽ മാസ്റ്റർ പാണക്കാട് സ്വാഗതവും മുഹമ്മദലി മാസ്റ്റർ കോഴിച്ചെന നന്ദിയുംപറഞ്ഞു.
പട്ടാമ്പി കൊപ്പത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു.
പട്ടാമ്പി: കൊപ്പത്ത് കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) കുത്തേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. ഇയാളെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധമായികുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. തുടർന്ന് ആശുപതിയിൽ എത്തിച്ചു വെങ്കിലും മരണംസംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരുന്നു.
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ IMCH FAST CARE Appന്റെ ലോഞ്ചിങ് ഊരാലുങ്കൽ ലേബേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി
ഡോക്ടേർസ് ബുക്കിങ് ,മരുന്ന് കുറിപ്പുകൾ,ബില്ലുകൽ,വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയസേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. IMCH HOME CARE ഉടനെ ഈ ആപ്പുമായിബന്ധിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഗൂഗിൾ സ്റ്റോറിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സസ്നേഹം-91” പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
പുലാമന്തോള്‍ : മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഓർമ്മകൾ പങ്കുവെച്ചും, കാണാമറയത്തെസഹപാഠികളെ കൺകുളിർക്കെ കണ്ടാസ്വാദിച്ചും പറയാൻ മറന്നത് പറഞ്ഞ് തീർത്തും ഒരു വട്ടം കൂടിആ പഴയ പള്ളി കൂടത്തിന്റെ തിരുമുറ്റത്ത് കുരുന്നു മനസുകളോടെ അവര്‍ വീണ്ടും ഒത്തുകൂടി. ഒരിക്കലും തിരിച്ചു വരാത്ത ആ ദിനങ്ങള്‍. മനസ്സിന്റെ താളില്‍ മയില്‍പ്പീലി പോലെ കാത്തുവെച്ചമരിക്കാത്ത ഓര്‍മകള്‍. അവർ ഓരോന്നായി ഓര്‍ത്തും പറഞ്ഞും രസിച്ചു. ഓര്‍മകള്‍ നഷ്ടപ്പെട്ടുപോകുന്ന ഈ കാലത്ത് സ്നേഹ സംഗമം ബന്ധങ്ങളുടെ നവമധുരം പകരുന്നതായി. പുലാമന്തോള്‍ ഗവ. ഹൈസ്ക്കൂളിലെ 1990 - 91 SSLC ബാച്ചാണ് കഴിഞ്ഞ ദിവസം (24/7/22 ഞായര്‍) സൗഹൃദം പങ്കിട്ട് തങ്ങളുടെ ആ പഴയ ക്ലാസ് മുറികളില്‍ ഒത്തുചേര്‍ന്നത്. ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സാഗരന്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുത്തു കട്ടുപ്പാറ സ്വാഗതവും റസിയ കൊല്ലിയത്ത് നന്ദിയും പറഞ്ഞു . പഴയകാല അദ്ധ്യാപകരായ ഉണ്ണിന്‍കുട്ടി മാസ്റ്റർ, എബ്രഹാം മാസ്റ്റർ, സാലി മാസ്റ്റർ, പത്മനാഭൻമാസ്റ്റർ, ഉണ്ണി മാസ്റ്റര്‍, ചന്ദ്രിക ടീച്ചർ, വിജയലക്ഷ്മി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും, തങ്ങളുടെസഹപാഠികളായ അകാലത്തില്‍ നിര്യാതരായവരെ അനുസ്മരിക്കുകയും ചെയ്തു. തുടർന്ന് നടന്ന''GO TO YOUR CLASSES'' എന്ന പരിപാടി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മനസ്സിനെകുളിരണിയിച്ചു. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ഓപ്പൺ ഫോറം ആരംഭിക്കുകയും സഹപാഠികൾപരസ്പരം ജീവിതാനുഭവങ്ങൾ പങ്കുവെച്ചതും പരിപാടിയുടെ മാറ്റ് കൂട്ടി .സ്കൂൾ ലീഡറായിരുന്നഫൈസൽ ബാബുവിനെ പൊന്നാട അണിയിച്ചു ആദരിച്ചു. കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ മുഹമ്മദാലി ടി.എന്‍ പുരം, മുജീബ് പാലൂർ, മണി പാലൂർ, ശശി ചെമ്മലശ്ശേരി, ജാഫര്‍ കെ.പി, ബാബു കുരുവമ്പലം, ദേവദാസൻ, മണികണ്ഠൻ പുലാമന്തോൾ, കമാൽ കുപ്പൂത്ത്, നിഷാദ് യു.പി, ജാബിർ തുടിക്കൽ, സൈദലവി എം.കെ, ഉണ്ണി കുരുവമ്പലം, ജാസ്മിൻ യു.പി, നുഷത്ത് , നിഷ, റഷീദ, ആമിന, റൈഹാനത്ത്, ഷീന, സമീറ, സുഹറ തുടങ്ങിയവർസംഗമത്തിന് നേതൃത്വം നൽകി.
സംവിധായകൻ ജെ.ഫ്രാൻസിസ് അന്തരിച്ചു .
കൊച്ചി: സിനിമ സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായഅസുഖത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളുടെസംവിധാനം ജെ. ഫ്രാൻസിസ് ആയിരുന്നു. സിനിമയെ കൂടാതെ സീരിയൽ, പരസ്യ ചിത്രങ്ങളും ജെ.ഫ്രാൻസിസ് സംവിധാനം ചെയ്തിട്ടുണ്ട്. 'ഇങ്ങനെയൊക്കെ നടന്നാ മതിയാ?' എന്ന സീരിയലിന്റെ സംവിധാനം ജെ.ഫ്രാൻസിസ് ആയിരുന്നു. 2017ൽ 'ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി' എന്ന ചലച്ചിത്രം കൂടി സംവിധാനം ചെയ്‌തു. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്റേയും മേരിയുടേയും മകനാണ്. പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ഇന്ന് രാവിലെ 11 മുതൽ മൃതദേഹംപൊതുദർശനത്തിനു വെക്കും. ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തുമെന്നു ബന്ധുക്കൾഅറിയിച്ചു. ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്.
ചകിരി മില്ലിൽ തീപിടിത്തം, ആളപായമില്ല
പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ പരിയാപുരത്ത് പ്രവർത്തിക്കുന്ന സി.കെ.ഡിഫൈബർ യൂണിറ്റിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചക്ക് തൊഴിലാളികൾ ഊണ് കഴിക്കാൻപോയ സമയത്താണ് ചകിരി സംസ്‌കരിച്ച് ഫൈബറാക്കി സൂക്ഷിച്ചിരുന്ന ഇടത്ത് തീ പടർന്നത്. 15 ലക്ഷത്തോളം രൂപയുടെ സംസ്‌കരിച്ച ഫൈബർ ഫോം അഗ്നിക്കിരയായതായി സ്ഥാപന ഉടമ തൂതവാഴേങ്കടയിലെ ചെമ്മൺകുഴി അലി പറഞ്ഞു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി ജോലി നിർത്തിയപ്പോഴാണ്തീപ്പിടിത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനായൂണിറ്റിൽനിന്ന് രണ്ടും മലപ്പുറത്തുനിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്. വൈകീട്ട് ആറുമണിയോടെ തീ പൂർണമായും അണച്ചു. തൂത വാഴേങ്കടയിലെ ചെമ്മംകുഴി അലിയുടെഉടമസ്ഥയിലുള്ളതാണ് മില്ല്. പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജൻ, അസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ ജോസ് ബേബി, ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ അബ്ദുൽസലീം എന്നിവരാണ്തീയണയ്ക്കാൻ നേതൃത്വംനൽകിയത്. ട്രോമാകെയർ വൊളന്റിയർമാരും സിവിൽ ഡിഫൻസ്വൊളന്റിയർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ശശി തരൂരിന്റെ സഹോദരി, പിന്നെ അമുൽ ഗേൾ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മധുരംനുണഞ്ഞ് ശോഭാ തരൂർ
കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്ത‘റാപ്സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക് ശബ്ദംനൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്കാരം ലഭിച്ചത്. ഇക്കുറി ദേശീയ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചപ്പോൾ, പുള്ളിയുടുപ്പിട്ട് പോണി ടെയിൽ കെട്ടിയ ഒരുരണ്ടുവയസ്സുകാരി പെൺകുട്ടി അമുലിന്റെ പരസ്യബോർഡുകളിലൂടെ വെണ്ണ വെച്ചുനീട്ടി. മികച്ചവോയ്സ് ഓവർ വിവരണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ശോഭാ തരൂർ തന്നെയാണ്അമുൽ പരസ്യത്തിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന പെൺകുട്ടി. അമുൽഗേൾ ഇന്നും കൊച്ചുകുട്ടിയായി വെണ്ണ നുണഞ്ഞിരിക്കുമ്പോൾ ആ പരസ്യത്തിന് മോഡലായശോഭാ തരൂർ ശ്രീനിവാസൻ അമേരിക്കയിലിരുന്ന് ദേശീയ അവാർഡിന്റെ മധുരം നുണയുന്നു. ശശിതരൂർ എം.പി.യുടെ മൂത്തസഹോദരികൂടിയായ ശോഭ എഴുത്തുകാരിയുംസാമൂഹികപ്രവർത്തകയുമാണ്. കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്ത ‘ റാപ്സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക് ശബ്ദംനൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്കാരം ലഭിച്ചത്. കേരളത്തിലെ മഴയുടെസകലഭാവങ്ങളും മഴയോടുചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാംചേർന്നതാണ് ഈ ഇരുപതുമിനിറ്റ് ചിത്രം. കാട്ടിലും നാട്ടിലും കടലിലും ഒക്കെയായി അഞ്ചുവർഷംകൊണ്ടാണ് ചിത്രം പൂർത്തിയായത്. മലയാളവും ഇംഗ്ലീഷും ഇഴകലർന്ന് മധുരസ്വരത്തിൽ ശോഭ ഈ മഴയാത്രയെ വിവരിച്ചതിനാണ്പുരസ്കാരം. അമേരിക്കയിൽ അഭിഭാഷകയായ ശോഭ, ശാരീരികവെല്ലുവിളി നേരിടന്നവർക്കിടയിൽസന്നദ്ധസേവനവും നടത്തുന്നു. By: സി. ശ്രീകാന്ത്
വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.
പൊന്നാനി: വെളിയങ്കോട് വിദ്യാർത്ഥി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു.സായിദ് പള്ളി കിഴക്കുവശംതാമസിക്കുന്ന ചാടിരകത്ത് മുഹമ്മദുണ്ണി മകൻ മുസമ്മിൽ ( 19 ) ആണ് ഭക്ഷ്യവിഷബാധയേറ്റ്മരിച്ചത്. ഷവർമ്മ കഴിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് സംശയം.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽമാത്രമേ ഇക്കാര്യത്തിൽ വ്യക്ത വരൂ. കുന്ദംകുളത്ത് നിന്ന് ഷവർമ്മ പാർസൽ വാങ്ങി കഴിച്ചതിനെ തുടർന്നാണ് ശക്തമായ വയറുവേദനഅനുഭവപ്പെട്ടത്.തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന്മരണപ്പെടുകയായിരുന്നു .
എ പി പുരുഷോത്തമന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .
ചങ്ങരംകുളം: സിപിഐഎം ആലങ്കോട് ലോക്കല്‍ കമ്മിറ്റിയംഗവും ആലങ്കോട് പഞ്ചായത്ത്പ്രസിഡന്റുമായിരുന്ന എ പി പുരുഷോത്തമനെ അനുസ്മരിച്ചു. ചരമവാര്‍ഷികദിനത്തിൽ ആലങ്കോട്മാമാണിപ്പടിയില്‍ നടന്ന അനുസ്മരണ സമ്മേളനം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ആലങ്കോട് ലോക്കല്‍ സെക്രട്ടറി എന്‍ വി ഉണ്ണി അധ്യക്ഷനായി. സിപിഐ എം എടപ്പാള്‍ഏരിയ സെക്രട്ടറി ടി സത്യന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വിജയന്‍, ആരിഫ നാസര്‍, ലോക്കല്‍കമ്മിറ്റി.യംഗങ്ങളായ ടി രാമദാസ്, സി എം രാമചന്ദ്രന്‍, വി വി കരുണാകരന്‍, കെ വി ഷെഹീർ, സി കെപ്രകാശൻ എന്നിവര്‍ സംസാരിച്ചു. സി പി പ്രബീഷ് സ്വാഗതം പറഞ്ഞു.
വനവൽക്കരണ മഹോത്സവത്തിന്റെ ഭാഗമായി ഇരിമ്പിളിയം
AMUP സ്കൂളിലെ ഹരിതസേന ക്ലബ്ബിലെ വിദ്യാർത്ഥികൾ മോസ്കോ അങ്ങാടിയിൽ തൈകൾ നട്ടു. അദ്ധ്യാപകർ, പ്രദേശ വാസികൾ രക്ഷിതാക്കൾ നിറ സാന്നിദ്ധ്യങ്ങളായ്

