/ശശി തരൂരിന്റെ സഹോദരി, പിന്നെ അമുൽ ​ഗേൾ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മധുരംനുണഞ്ഞ് ശോഭാ തരൂർ 

ശശി തരൂരിന്റെ സഹോദരി, പിന്നെ അമുൽ ​ഗേൾ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മധുരംനുണഞ്ഞ് ശോഭാ തരൂർ 

കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്തറാപ്‌സഡി ഓഫ് റെയിൻസ്മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക്‌ ശബ്ദംനൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്കാരം ലഭിച്ചത്.

ഇക്കുറി ദേശീയ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചപ്പോൾപുള്ളിയുടുപ്പിട്ട് പോണി ടെയിൽ കെട്ടിയ ഒരുരണ്ടുവയസ്സുകാരി പെൺകുട്ടി അമുലിന്റെ പരസ്യബോർഡുകളിലൂടെ വെണ്ണ വെച്ചുനീട്ടിമികച്ചവോയ്സ് ഓവർ വിവരണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ശോഭാ തരൂർ തന്നെയാണ്അമുൽ പരസ്യത്തിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന പെൺകുട്ടി.

അമുൽഗേൾ ഇന്നും കൊച്ചുകുട്ടിയായി വെണ്ണ നുണഞ്ഞിരിക്കുമ്പോൾ  പരസ്യത്തിന് മോഡലായശോഭാ തരൂർ ശ്രീനിവാസൻ അമേരിക്കയിലിരുന്ന് ദേശീയ അവാർഡിന്റെ മധുരം നുണയുന്നുശശിതരൂർ എം.പി.യുടെ മൂത്തസഹോദരികൂടിയായ ശോഭ എഴുത്തുകാരിയുംസാമൂഹികപ്രവർത്തകയുമാണ്.

കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്ത ‘ റാപ്സഡി ഓഫ് റെയിൻസ്മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക് ശബ്ദംനൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്കാരം ലഭിച്ചത്കേരളത്തിലെ മഴയുടെസകലഭാവങ്ങളും മഴയോടുചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാംചേർന്നതാണ്  ഇരുപതുമിനിറ്റ് ചിത്രം.

കാട്ടിലും നാട്ടിലും കടലിലും ഒക്കെയായി അഞ്ചുവർഷംകൊണ്ടാണ് ചിത്രം പൂർത്തിയായത്.

മലയാളവും ഇംഗ്ലീഷും ഇഴകലർന്ന് മധുരസ്വരത്തിൽ ശോഭ  മഴയാത്രയെ വിവരിച്ചതിനാണ്പുരസ്കാരംഅമേരിക്കയിൽ അഭിഭാഷകയായ ശോഭശാരീരികവെല്ലുവിളി നേരിടന്നവർക്കിടയിൽസന്നദ്ധസേവനവും നടത്തുന്നു.

By: സിശ്രീകാന്ത്