/വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. 

വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. 

പൊന്നാനിവെളിയങ്കോട്  വിദ്യാർത്ഥി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു.സായിദ് പള്ളി കിഴക്കുവശംതാമസിക്കുന്ന ചാടിരകത്ത് മുഹമ്മദുണ്ണി മകൻ മുസമ്മിൽ ( 19 ) ആണ്  ഭക്ഷ്യവിഷബാധയേറ്റ്മരിച്ചത്.

ഷവർമ്മ കഴിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് സംശയം.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽമാത്രമേ ഇക്കാര്യത്തിൽ വ്യക്ത വരൂ.

കുന്ദംകുളത്ത് നിന്ന് ഷവർമ്മ പാർസൽ വാങ്ങി കഴിച്ചതിനെ തുടർന്നാണ് ശക്തമായ വയറുവേദനഅനുഭവപ്പെട്ടത്.തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന്മരണപ്പെടുകയായിരുന്നു .