ചങ്ങരംകുളം: സമഗ്ര ശിക്ഷാ കേരളയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ച് കോക്കൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പണി കഴിപ്പിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം പൊന്നാനി എം എൽ എ പിനന്ദകുമാർ നിർവ്വഹിച്ചു.വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തിപുതിയ കാലത്തിന് പറ്റിയ സാങ്കേതിക ബോധമുള്ള വിദ്ഗദ്ധരെ സൃഷ്ടിക്കുക എന്നലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരള വഴി ടിങ്കറിംഗ് ലാബ് അനുവദിച്ചത്. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. ടി രത്നാകരൻ ഡി പി സി എസ് എസ്കെ മലപ്പുറം ലാബിന്റെ പ്രവർത്തനം വിശദീകരിച്ചു.പഠനത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നഅംന എന്ന കുട്ടിയെ ചടങ്ങിൽ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഇ വി, ജില്ലാപഞ്ചായത്ത് മെമ്പർ ആരിഫ നാസർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീസ പ്രകാശ്,വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശ്,പഞ്ചായത്ത് മെമ്പർ മൈമൂന ഫാറൂഖ്,എ ഇ ഒഎടപ്പാൾ നാസർ, പി ടി എ പ്രസിഡന്റ് സക്കീർ പി പി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അജിത പിവി,സ്കൂൾ ഹെഡ്മിസ്ട്രസ് രജനി വി,വെൽഫെയർ കമ്മിറ്റി ചെയർമാൻ അഷറഫ് കോക്കൂർ, എസ്എം സി ചെയർമാൻ ഹംസ,മറ്റു രാഷ്ട്രീയ സാംസ്കാരിക,വിദ്യാഭ്യാസ പ്രമുഖർ എന്നിവർയോഗത്തിൽ പ്രസംഗിച്ചു.
മാതൃകാപരമായ കാരുണുപ്രവൃത്തിക്ക് നേതൃത്വം നൽകിയ അധ്യാപികമാരെ അസ്സബാഹ് കോളേജ്അനുമോദിച്ചു .
ചങ്ങരംകുളം: പിതാവ് മരിച്ചതറിഞ്ഞ് മാനസികമായി തളർന്ന വിദ്യാർത്ഥിയെ ഒപ്പം ചേർന്ന്ആശ്വസിപ്പിച്ച് കോഴിക്കോട്ടെ വീട്ടിൽ എത്തിച്ച അധ്യാപികയെ കോളേജ് അധികൃതരും സഹപ്രവർത്തകരും ചേർന്ന് അനുമോദിച്ചു.വളയംകുളം അസ്സബാഹ് കോളേജിലെ അദ്ധ്യാപികരായ മജ്നയും,അശ്വതിയുമാണ് സഹജീവികളോട് കാണിക്കേണ്ട മാതൃകാപരമായ പ്രവൃത്തികാണിച്ച് സമൂഹത്തിന് തന്നെ അഭിമാനമായത്. ചങ്ങരംകുളം വളയംകുളത്തെ അസ്സബാഹ് കോളേജിലെ അധ്യാപകരായ മജ്നയും,അശ്വതിയും ഗുരുവായൂരിൽ നിന്നും ജോലിക്ക് പോവാനായി കയറിയ ബസ്സിൽ കരഞ്ഞ് കൊണ്ടിരുന്ന വിദ്യാർത്ഥിയോട് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ പിതാവ് മരണപ്പെട്ട വിവരം ബസ്സിൽ വച്ച് അറിഞ്ഞതിലുള്ള പ്രയാസം കൊണ്ടാണ് വിദ്യാർത്ഥി കരയുന്നതെന്ന് മനസിലാവുന്നത്.സംഭവംഅറിഞ്ഞ് മാനസിക മായും ശാരീരികമായും തളർന്ന കുട്ടിയെ ഒറ്റക്ക് വിടാൻ അധ്യാപികമാരുടെ മനസ്സ്അനുവദിച്ചില്ല.ഊരും പേരും അറിയാത്ത പെൺകുട്ടിയെ ഒപ്പം ചേർന്ന് വീട്ടിലെത്തിക്കണമെന്ന് ഇരുവരും തീരുമാനമെടുക്കുകയും ചെയ്തു. മജ്നയെ ചങ്ങരംകുളത്ത് ഇറക്കി കോളേജിലേക്ക് പറഞ്ഞ് വിട്ട ശേഷം അശ്വതി ഒറ്റക്ക് തന്നെവിദ്യാർത്ഥിയെയും കൊണ്ട് 100 കിലോമീറ്ററോളം സഞ്ചരിച്ച് കുട്ടിയുടെ കോഴിക്കോട് പയ്യോളിയിലെ വീട്ടിലെത്തി ബന്ധുക്കളെഏൽപിക്കുകയിരുന്നു.അധ്യാപികമാരുടെ നന്മ നിറഞ്ഞ മാതൃകാപ്രവൃത്തി പുറം ലോകമറിഞ്ഞതോടെ വിവിധയിടങ്ങളിൽ നിന്ന് അധ്യാപികമാർക്ക് പ്രശംസകളുമെത്തി.വളയംകുളംഅസ്സബാഹ് കോളേജ് കമ്മറ്റിയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ കോളേജിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ജനറൽ സെക്രട്ടറി വി.മുഹമ്മദുണ്ണി ഹാജി അശ്വതിക്ക് ഉപഹാരം നൽകി. അനുമോദന ചടങ്ങിൽ ലഭിച്ച മുഴുവൻ തുകയും പെയിൻ&പാലിയേറ്റീവ് കെയറിന്നൽകിക്കൊണ്ട് മാതൃകയായി പ്രസിഡൻറ്.പി.പി.എം.അഷ്റഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ,പ്രിൻസിപ്പാൾ കോയ,കുഞ്ഞുമുഹമ്മദ് പന്താവൂർ.കെ.ഹമീദ് മാസ്റ്റർ.ഹമീദ് എൻ കോക്കൂർ,വി.ഖമറുദ്ധീൻ,ടി.വി.അബ്ദുറഹിമാൻ,എം.വി.സാലിഹ്,കെ വി.മുഹമ്മദ് മൗലവി,എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പ്രവീൺ സ്വാഗതവും, വൈസ് പ്രിൻസിപ്പൾ ബൈജു നന്ദിയും പറഞ്ഞു .
അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക്ജീവനക്കാരെയുമെല്ലാം കള്ളനോട്ടുകള്‍ വ്യാപകമാകുന്നത് കുഴയ്‌ക്കുകയാണ്.
ഇടുക്കി: അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയുംബാങ്ക് ജീവനക്കാരെയുമെല്ലാം കള്ളനോട്ടുകള്‍ വ്യാപകമാകുന്നത് കുഴയ്‌ക്കുകയാണ്. ബാങ്കുകളില്‍ പണമടയ്ക്കാന്‍ എത്തുമ്ബോള്‍ മാത്രമാണ് പലരും തങ്ങള്‍ക്ക് പറ്റിയ അബദ്ധംമനസിലാക്കുന്നത്. കഴിഞ്ഞ കുറച്ച് മാസത്തിനിടെ നിരവധി തവണ പറ്റിക്കപ്പെട്ടവരുമുണ്ട്. യഥാര്‍ത്ഥ കറന്‍സിയുടെഅതേ വലിപ്പമാണ് കള്ള നോട്ടിനും. പെട്ടെന്ന് ആര്‍ക്കും ഈ നോട്ടുകള്‍ കണ്ടാല്‍ വ്യാജമാണെന്ന്മനസിലാകില്ല. പിടികൂടിയ കള്ള നോട്ടുകളില്‍ റിസര്‍വ് ബാങ്ക് എന്നുള്ളതില്‍ റിസര്‍വ് എന്നതിന്റെ അവസാനഇംഗ്ലീഷ് അക്ഷരം 'ഇ'യ്ക്ക് പകരം 'യു' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍മാര്‍ക്കിലുമുണ്ട്വ്യത്യാസം. യഥാര്‍ഥ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിലാണ്. വ്യാജനില്‍ ഗാന്ധിയുടെ ചിത്രം വയലറ്റ് നിറത്തിലാണ്. കടകളിലാണ് കൂടുതലായും ഇത്തരംനോട്ടുകള്‍ കിട്ടാറുള്ളത്. വിലക്കയറ്റം മൂലം വലഞ്ഞിരിക്കുന്ന കച്ചവടക്കാര്‍ കള്ളനോട്ടുകള്‍കൂടിയെത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ്.
നരേന്ദ്ര മോഡി സർക്കാരിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
വിലക്കയറ്റത്തിനെതിരെയും ജനദ്രോഹാനടപടികൾ ക്കെതിരെയും പ്രതിക്ഷേധിച്ച രാഹുൽഗാന്ധിയെയുംമറ്റു കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത നരേന്ദ്ര മോഡി സർക്കാരിനെതിരെവളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലംപ്രസിഡന്റ് പാറശ്ശേരി ഹസ്സൈനാർ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, കെ വിഉണ്ണി കൃഷ്ണൻ, ടി വി ചന്ദ്രശേകരൻ, ടി വി ശ്രീകുമാർ, കെ ടി ബാപ്പു, ടി പി ഹമീദ്, പി മുത്തു, കെ എംഉണ്ണികൃഷ്ണൻ, ടി വി രാജേഷ്, നൗഫൽ പാലറ, കെ അസറുദ്ധീൻ, മുനിസിപ്പൽകൗൺസിലർമാരായ : ദീപ്തി ഷൈലേഷ്, ഷാഹിന റസാഖ്, കെ വി ശൈലജ, സുബിത രാജൻ, യെൻഅലി, വി പി റഹൂഫ് മറ്റു കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.
കോട്ടക്കുന്നു അഗ്രോ കോക്കനട്ട് ഓയിൽ യുനിറ്റ് ഉൽഘാടനം ചെയ്തു .
മലപ്പുറം: കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള കോട്ടക്കുന്ന് അഗ്രോ ആന്റ് പൊൾ ട്രിഫാർമേഴ്സ്പ്രൊഡ്യൂസർ കമ്പനിയുടെ കോട്ടക്കുന്ന് അഗ്രോ കോക്കനട്ട് ഓയിൽ യുനിറ്റും കാർഷിക സെമിനാറുംഉബൈദുള്ള എം.എൽ.എ ഉൽഘാടനം ചെയ്തു. ചെയർമാൻ പി. ബഷീർ മുതുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു നമ്പാർ ഡ് ജില്ലാ വികസന മാനേജർ എ. മുഹമ്മദ് റിയാസ്, കുടുബശ്രി ജില്ലാ കോ-ഓർഡിനേറ്റർ ജാഫർ, മലപ്പുറം ബ്ലോക്ക് അഗ്രികൾച്ചറൽഡവലപ്പ്മെന്റ് ഓഫീസർ ബിന്ദു മുൻസിപ്പൽ കൗൺസിലർമാർ ആയ ഷെരീഫ്, സുരേഷ് മാസ്റ്റർ, മാനേജിംഗ് ഡയറക്ടർ എൻ. നിഖിൽ സേതു, മുൻസിപ്പൽ സി.ഡി.എസ് ചെയർ പേഴ്സൺ അനൂജദേവി., സി. മുഹമ്മദ് അസ്ലം, അമൃത പ്രസംഗിച്ചു.
ന്യൂസ് പേപ്പർ ഏജൻറ് അസോസിയേഷൻ മലപ്പുറം ജില്ല ഏജൻസി സംഗമവും…
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ A+നേടിയ വളാഞ്ചേരി ഏരിയയിലെ കൊളത്തൂർ ഏജന്റ് അബൂബക്കർ സിദ്ധീഖിന്റെ മകൻ മുഹമ്മദ് റിൻഷാദിന് ന്യൂസ് പേപ്പർ ഏജെന്റ്‌സ് അസോസിയേഷൻ (NPAA) വളാഞ്ചേരി ഏരിയയുടെ സ്നേഹാദരങ്ങൾപത്ര ഏജൻസി മേഖലയിൽ 30 വർഷം പൂർത്തീകരിച്ച വളാഞ്ചേരി ഏരിയയിലെ വേലായുധൻ വെണ്ടല്ലൂർ…
ചെമ്മന്തട്ട പാടശേഖരത്തിലെ ഈ വർഷത്തെ കൊയ്ത്തുത്സവം കുന്നംകുളം എം.എൽ.എ എ.സിമൊയ്‌തീൻ ഉദ്’ഘാടനം ചെയ്തു.
ചൊവ്വന്നൂർ: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ ഉൾപ്പെടെ കേരളത്തിലെ പ്രധാനപ്പെട്ടക്ഷേത്രങ്ങളിലേക്കെല്ലാം ഇല്ലം നിറക്കായി നെൽകതിർ കറ്റകൾ നൽകുന്ന ചൊവ്വന്നൂർപഞ്ചായത്തിലെ ചെമ്മന്തട്ട പാടശേഖരത്തിലെ ഈ വർഷത്തെ കൊയ്ത്തുത്സവം കുന്നംകുളംഎം.എൽ.എ എ.സി മൊയ്‌തീൻ ഉദ്'ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രവിനോബാജി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൻ.എസ്.സുമേഷ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രത്നകുമാരി, പാടശേഖര സമിതി പ്രസിഡൻറ് ആലാട്ട്ക്യഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻരജിതഷിബു ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജോൺ മാസ്റ്റർ, വാർഡ് മെമ്പർസത്യവതി ടീച്ചർ , ക്യഷി ഓഫീസർ രജിന, ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻഎം.പത്മിനി ടീച്ചർ, കില റിസോഴ്സ് പേഴ്സൻ എം.എം.അബ്ദുൽ ജലീൽ മാസ്റ്റർ, പാടശേഖരസമിതി പ്രസിഡന്റ് കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. പ്രമുഖ കർഷകൻ ആലാട്ട് കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലാണ് ഇല്ലം നിറയ്ക്കാവശ്യമായ നെൽകതിരുകൾ വിളയിച്ചെടുക്കുന്നത്.
കരകൗശല ഉത്പന്നങ്ങളുമായി വട്ട്‌ലക്കി ഫാമിംഗ് സൊസൈറ്റി .
ആഗസ്റ്റ് മുതല്‍ സൊസൈറ്റി സംഘം ഓഫീസില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം മുളകൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനത്തിനെത്തിക്കാന്‍ ഒരുങ്ങിഅട്ടപ്പാടിയിലെ വട്ട്‌ലക്കി ഫാമിംഗ് സൊസൈറ്റി. സൊസൈറ്റിക്ക് കീഴിലുള്ള മുള ഉത്പന്നങ്ങള്‍നിര്‍മിക്കുന്ന യൂണിറ്റ് മുഖേനയാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതല്‍വട്ട്‌ലക്കിയിലുള്ള സൊസൈറ്റിയുടെ സംഘം ഓഫീസില്‍ നിന്നും കരകൗശല ഉത്പന്നങ്ങള്‍വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടാവുമെന്ന് ഫാമിംഗ് സൊസൈറ്റി സെക്രട്ടറി അറിയിച്ചു. അലങ്കാരവസ്തുകള്‍, കളിപാട്ടങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. മുള കൊണ്ടുള്ളഫര്‍ണീച്ചറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 10 വനിതകള്‍ ഉള്‍പ്പെടുന്ന യൂണിറ്റാണ്ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. 150 പട്ടികവര്‍ഗ വിഭാഗക്കാരാണ് സൊസൈറ്റിയില്‍ മെമ്പര്‍മാരായിട്ടുള്ളത്. 2008 ലാണ് വട്ട് ലക്കിഫാമിംഗ് സൊസൈറ്റി ആരംഭിക്കുന്നത്. ജില്ലാ കലക്ടറാണ് സൊസൈറ്റിയുടെ പ്രസിഡന്റ്, ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സെകട്ടറിയും, ഒറ്റപ്പാലം സബ് കലക്ടര്‍ ഡയറക്ടര്‍ബോഡ് അംഗവുമായാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.
അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ്
10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നല്‍കി അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ്മിഷന്റെയുംനേതൃത്വത്തില്‍ 'നമത് ആരോഗ്യ നമത് ആയുര്‍വേദ' എന്ന പേരില്‍' മെഡിക്കല്‍ ക്യാമ്പ്സംഘടിപ്പിച്ചു. വിദഗ്ധരായ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ഊരില്‍നേരിട്ടെത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കല്‍ സംഘവും മുക്കാലി ഫോറസ്റ്റ് ഓഫീസ്ജിവനക്കാരും രാവിലെ എട്ട് മണിയോടെ മുക്കാലിയില്‍ നിന്ന് പുറപ്പെട്ട് തടിക്കുന്ന് ഊരിലെത്തി രണ്ട്കിലോമീറ്ററോളം ഔഷധങ്ങള്‍ ചുമലിലേറ്റി കാല്‍നടയായാണ് മുരുഗള ഊരിലെത്തിയത്. ക്യാമ്പ്കണ്‍വീനര്‍ ഡോ. ശ്രീരാഗ് ബോധവത്കരണ ക്ലാസ്സ് നടത്തി. ക്യാമ്പില്‍ 72 ഊരു നിവാസികളെപരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസംശിശുമരണം സംഭവിച്ച അയ്യപ്പന്‍ സരസ്വതി ദമ്പതികളെ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. മുരുഗള ഊരില്‍ അനീമിയ, സന്ധിവാത രോഗങ്ങള്‍, ത്വക്ക് രോഗം, ചുമ എന്നിവ കണ്ടെത്തിയവര്‍ക്ക്വേണ്ടി തുടര്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ. എസ്. ഷിബു അറിയിച്ചു. ക്യാമ്പിന് ഡോ.ജെ. ശ്രീജ, ഡോ. മീര ഗുപ്ത, ഡോ അജീഷ്കുരീത്തറ, ഡോ. ഷംനദ്ഖാന്‍, ഡോ. സൗമ്യ, ഡോ. കാര്‍ത്തിക, ഡോ. സലീഖ, വകുപ്പിലെ മറ്റ്ജീവനക്കാര്‍, മുക്കാലി ഫോറസ്റ്റ് സ്റ്റേഷന്‍ ജിവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം’; തീയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയ്‌ക്ക്നൽകരുതെന്ന് ഫിയോക്
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായഫിയോക്. ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും.(feuok against ott release) തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണതഅവസാനിപ്പിക്കണം. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴിഞ്ഞാൽ ഉടൻ ഒടിടിപ്ലാറ്റ്‍ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽഎത്തുന്നു ഒടിടിയുമായി ബന്ധപ്പെട്ട് തീയറ്ററ്റർ ഉടമകൾ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബർതള്ളിയിരുന്നു. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യമാണ്ഫിലിം ചേംബർ പരിഗണിക്കാതിരുന്നത്. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീയറ്റർഉടമകളുടെ തീരുമാനം. സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്നആവശ്യവും ശക്തമാണ്. കെജിഎഫ്, ആർആർആർ, വിക്രം, മാസ്റ്റർ തുടങ്ങിയ വലിയ സിനിമകൾക്ക്മാത്രമാണ് ജനങ്ങൾ ഇപ്പോൾ വലിയ തരത്തിൽ തീയറ്ററിൽ എത്തുന്നത്. ഈ സ്ഥിതിതുടരകയാണെങ്കിൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.

