ചങ്ങരംകുളം: സമഗ്ര ശിക്ഷാ കേരളയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ച് കോക്കൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പണി കഴിപ്പിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം പൊന്നാനി എം എൽ എ പിനന്ദകുമാർ നിർവ്വഹിച്ചു.വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തിപുതിയ കാലത്തിന് പറ്റിയ സാങ്കേതിക ബോധമുള്ള വിദ്ഗദ്ധരെ സൃഷ്ടിക്കുക എന്നലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരള വഴി ടിങ്കറിംഗ് ലാബ് അനുവദിച്ചത്. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. ടി രത്നാകരൻ ഡി പി സി എസ് എസ്കെ മലപ്പുറം ലാബിന്റെ പ്രവർത്തനം വിശദീകരിച്ചു.പഠനത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നഅംന എന്ന കുട്ടിയെ ചടങ്ങിൽ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഇ വി, ജില്ലാപഞ്ചായത്ത് മെമ്പർ ആരിഫ നാസർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീസ പ്രകാശ്,വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശ്,പഞ്ചായത്ത് മെമ്പർ മൈമൂന ഫാറൂഖ്,എ ഇ ഒഎടപ്പാൾ നാസർ, പി ടി എ പ്രസിഡന്റ് സക്കീർ പി പി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അജിത പിവി,സ്കൂൾ ഹെഡ്മിസ്ട്രസ് രജനി വി,വെൽഫെയർ കമ്മിറ്റി ചെയർമാൻ അഷറഫ് കോക്കൂർ, എസ്എം സി ചെയർമാൻ ഹംസ,മറ്റു രാഷ്ട്രീയ സാംസ്കാരിക,വിദ്യാഭ്യാസ പ്രമുഖർ എന്നിവർയോഗത്തിൽ പ്രസംഗിച്ചു.